Coconut Oil Price: വെളിച്ചെണ്ണ ഇന്ന് പ്രത്യേക വില കുറവിൽ, സപ്ലൈകോയിലോട്ട് വിട്ടോ…

Coconut Oil Supplyco Discount: ഓ​ഗസ്റ്റ് മുതൽ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും നൽകുന്നുണ്ട്.

Coconut Oil Price: വെളിച്ചെണ്ണ ഇന്ന് പ്രത്യേക വില കുറവിൽ, സപ്ലൈകോയിലോട്ട് വിട്ടോ...

Coconut Oil

Updated On: 

24 Aug 2025 08:07 AM

വെളിച്ചെണ്ണ ഇന്ന് പ്രത്യേക വില കുറവിൽ വാങ്ങാം. സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് (ഞായറാഴ്ച) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. പൊതു വിപണിയിൽ 529 രൂപയുള്ള വെളിച്ചെണ്ണയാണ് ഇന്ന് 445രൂപയ്ക്ക് ലഭിക്കുന്നത്. ഒരു ദിവസത്തേക്ക് മാത്രമുള്ള പ്രത്യേക വില കുറവാണിത്.

സപ്ലൈക്കോ ശബരി ബ്രാൻ്റ് വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 359 രൂപക്കും ലഭിക്കുമെന്നാണ് വിവരം. ഓ​ഗസ്റ്റ് മുതൽ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും നൽകുന്നുണ്ട്. സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നത് ആശ്വാസകരമാവുകയാണ്. നിലവിൽ വില നാന്നൂറിനടത്ത് എത്തിയിട്ടുണ്ട്.

അതേസമയം, വ്യാജൻമാരും വിപണികളിൽ വിലസുന്നുണ്ട്. ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന മിന്നൽ പരിശോധനകളിൽ 7 ജില്ലകളിൽ നിന്നായി ആകെ 16,565 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണയാണ് പിടികൂടിയത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ വകുപ്പിന് ലഭിക്കുന്നുണ്ടായിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകൾ നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി ആരംഭിക്കാറായി; വമ്പന്‍ വിലക്കുറവ്

കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ ഓണം വിപണി ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാല് വരെ. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 26ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 1,800 ഓണം വിപണികളാണ് ഇത്തവണ പ്രവര്‍ത്തിക്കുക.

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പിന്നാക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ് സി – എസ് ടി സംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണ സംഘങ്ങള്‍ എന്നിവ വഴിയാണ് വില്‍പന. 13 ഇനം ഉത്പന്നങ്ങള്‍ സബ്‌സഡി നിരക്കിൽ ലഭിക്കുന്നതാണ്. സബ്‌സിഡി ഇല്ലാതെ പൊതുവിപണിയേക്കാള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്