LPG Price Cut: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില വീണ്ടും താഴേക്ക്; നിരക്കറിയാം

Commercial LPG Cylinder Price Cut: ഏപ്രിൽ മുതൽ ജൂലൈ വരെ 19 കിലോഗ്രാം എൽപിജി വിലയിൽ ഡൽഹിയിൽ 138 രൂപയും കൊൽക്കത്തയിൽ 144 രൂപയും മുംബൈയിൽ 139 രൂപയും ചെന്നൈയിൽ 141.5 രൂപയുമാണ് കുറച്ചത്. അതേസമയം, 2025 ഏപ്രിൽ മുതൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

LPG Price Cut: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില വീണ്ടും താഴേക്ക്; നിരക്കറിയാം

Lpg Price Cut

Published: 

01 Nov 2025 08:29 AM

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു (LPG Price Cut). കുറച്ച് നിരക്ക് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 4.5 രൂപ മുതൽ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികൾ വരുത്തിയത്. എന്നാൽ 14 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

മുൻപ് നാലുതവണ കുറച്ചതിന് പിന്നാലെ ഒക്ടോബറിൽ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. 15 രൂപ വർധിപ്പിച്ച് 1,700.5 രൂപയിലേക്കാണ് വിലയെത്തിയത്. സെപ്റ്റംബറിൽ വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയായാണ് കുറച്ചത്. ഏപ്രിൽ മുതൽ ജൂലൈ വരെ 19 കിലോഗ്രാം എൽപിജി വിലയിൽ ഡൽഹിയിൽ 138 രൂപയും കൊൽക്കത്തയിൽ 144 രൂപയും മുംബൈയിൽ 139 രൂപയും ചെന്നൈയിൽ 141.5 രൂപയുമാണ് കുറച്ചത്.

Also Read: നവംബര്‍ 1ന് റേഷന്‍ വാങ്ങാനെത്തുന്നവര്‍ക്ക് കൈനിറയെ സമ്മാനം; കടകളിലേക്ക് പുറപ്പെട്ടോളൂ

നിലവിലെ വിലക്കുറവ് അനുസരിച്ച്, നവംബർ ഒന്ന് മുതൽ, ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില അഞ്ച് രൂപ കുറഞ്ഞ് 1,590.5 രൂപയെന്ന നിരക്കിലേക്കെത്തി. കൊൽക്കത്തയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില 6.5 രൂപ കുറഞ്ഞ് 1,694 രൂപയായി. ഒക്ടോബർ മാസം 1,700.5 രൂപയായിരുന്നു നിരക്ക്. ചെന്നൈ നഗരത്തിൽ, 19 കിലോഗ്രാം എൽപിജിക്ക് 1,750 രൂപയാണ് ഇന്ന് മുതൽ നൽകേണ്ടത്. ഒക്ടോബറിനെ അപേക്ഷിച്ച് ഇത് 4.5 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

2025 ഏപ്രിൽ മുതൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. അവസാനമായി ഏപ്രിലിൽ 50 രൂപ വർധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വില ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും