Financial Lies: എന്തിനാണ് കുട്ടികളോട് നുണ പറയുന്നത്? സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളിത് പറയാറില്ലേ?
Financial Lies Parents Tell: നിക്ഷേപം, ചെലവ് തുടങ്ങിയ കാര്യങ്ങളിലാണ് സാധാരണയായി ഇത് സംഭവിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ മാതാപിതാക്കള്‍ കുട്ടികളോട് പറയുന്ന സാമ്പത്തിക നുണകള്‍ എന്തെല്ലാമാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം
കുട്ടികളോട് പലവിധത്തിലുള്ള കാര്യങ്ങള്‍ മാതാപിതാക്കള്‍ സംസാരിക്കാറുണ്ട്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ കുട്ടികളിലേക്ക് കൈമാറുന്ന വിവരങ്ങളില്‍ പലരും നുണകള്‍ അല്ലെങ്കില്‍ തെറ്റിധാരണ നിറയ്ക്കുന്ന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നു. നിക്ഷേപം, ചെലവ് തുടങ്ങിയ കാര്യങ്ങളിലാണ് സാധാരണയായി ഇത് സംഭവിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ മാതാപിതാക്കള്‍ കുട്ടികളോട് പറയുന്ന സാമ്പത്തിക നുണകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പണം കായ്ക്കുന്ന മരമില്ല
കുട്ടികള്‍ എന്തെങ്കിലും ആവശ്യത്തിന് പണം ചോദിക്കുമ്പോള്‍ സാധാരണയായി മാതാപിതാക്കള്‍ പറയുന്ന കാര്യമാണ്, വീട്ടില്‍ പണം കായ്ക്കുന്ന മരമില്ല എന്നത്. ഇങ്ങനെ പറയുന്നത്, ചിലപ്പോള്‍ കുട്ടികളില്‍ ഭാവിയില്‍ മികച്ച നിക്ഷേപം നടത്താനും പണം സമ്പാദിക്കാനുമുള്ള താത്പര്യത്തെ ഇല്ലാതാക്കും. കഠിനാധ്വാനം കൊണ്ട് മാത്രം കാര്യമില്ല, അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പണം വളര്‍ത്തുന്നതും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും.
നിക്ഷേപത്തിന് ധാരാളം പണം വേണം
പല മാതാപിതാക്കളും നിക്ഷേപം ആരംഭിക്കുന്നത് ധാരാളം പണം വേണമെന്നാണ് കുട്ടികളോട് പറയുന്നത്. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍, പോസ്റ്റ് ഓഫീസ് പദ്ധതികള്‍ എന്നിവ നിങ്ങളുടെ ചെറിയ തുക ഉപയോഗിച്ച് പോലും കോടികള്‍ സമ്പാദിക്കാന്‍ പ്രാപ്തമാക്കുന്നു.
നിക്ഷേപം സാധാരണക്കാര്‍ക്ക് പറ്റിയ പണിയല്ല
നിക്ഷേപം എന്നത് എല്ലാവരും അനുയോജ്യമായതാണ്. സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ മറ്റ് നിക്ഷേപങ്ങള്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നതാണ് എന്നൊരു പൊതുധാരണയുണ്ട്. എന്നാല്‍ ഇന്‍ഡെക്‌സ് ഫണ്ടുകള്‍, ഇടിഎഫുകള്‍, പാസീവ് ഫണ്ടുകള്‍ തുടങ്ങിയ ഉപയോഗിച്ച് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനാകും.
തിന്മയാണ് നിക്ഷേപം
പല മതഗ്രന്ഥങ്ങളില്‍ നിന്നുമുള്ള അറിവ് വെച്ചും ആളുകള്‍ പണം സമ്പാദിക്കുന്നതിനെ വിലയിരുത്തുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചയെ മാത്രം പിന്തുടരുന്നത് അഴിമതിയിലേക്ക് നയിക്കുമെന്നാണ് ചിലരുടെ വിശ്വാസം.
കഠിനാധ്വാനം വേണം
പണമുണ്ടാക്കുന്നതിനായി കഠിനാധ്വാനം ചെയ്യണമെന്ന് നിങ്ങള്‍ എപ്പോഴും കുട്ടികളോട് പറയാറില്ലേ? എന്നാല്‍ തന്ത്രപരമായ നിക്ഷേപം നിങ്ങളെയും പണക്കാരനാക്കും. കഠിനാധ്വാനികളായ പലരും സാമ്പത്തികമായുള്ള അറിവില്‍ വളരെ പിന്നിലാണ്.