DA Hike: സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ക്ഷാമബത്ത 63% കൂടിയേക്കും, അക്കൗണ്ടിൽ എത്ര കിട്ടും?

DA Hike for central government employees: 2026 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ് നടപ്പിലാക്കാൻ സാധ്യതയുണ്ട്. ജീവനക്കാർക്ക് ഏപ്രിലിലെ ശമ്പളത്തിൽ ഡിഎ വർദ്ധനവ് ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

DA Hike: സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ക്ഷാമബത്ത 63% കൂടിയേക്കും, അക്കൗണ്ടിൽ എത്ര കിട്ടും?

പ്രതീകാത്മക ചിത്രം

Published: 

31 Jan 2026 | 12:44 PM

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. പുതുക്കിയ ഉപഭോക്തൃ വിലസൂചിക (AICPI-IW) പ്രകാരം, അടുത്ത തവണത്തെ ക്ഷാമബത്ത വർദ്ധനവ് 3 മുതൽ 4 ശതമാനം വരെയാകാൻ സാധ്യതയുണ്ട്. ഇതോടെ മൊത്തം ക്ഷാമബത്ത 63 ശതമാനത്തിൽ എത്തിയേക്കും.

 

എന്താണ് ഡിഎ വർദ്ധനവിന് കാരണം?

 

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ കണക്കാക്കുന്നത് ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (AICPI-IW) അടിസ്ഥാനമാക്കിയാണ്. സെപ്റ്റംബർ മാസത്തിലെ വിലസൂചികയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനാൽ, ഡിഎ നിരക്കിൽ ഏകദേശം 3-5 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

‘കേന്ദ്രം AICPI-IW സൂചിക 148.2 ൽ മാറ്റമില്ലാതെ നിലനിർത്തുന്നതോടെ, ക്ഷാമബത്ത 5 ശതമാനം വർദ്ധിപ്പിക്കും. അതായത് ക്ഷാമബത്ത 63 ശതമാനം വർദ്ധിപ്പിക്കും’ എന്ന് ഓൾ ഇന്ത്യ NPS എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് മൻജീത് സിംഗ് പട്ടേൽ പറഞ്ഞു. ഈ വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ ജീവനക്കാരുടെ ടേക്ക് ഹോം ശമ്പളത്തിലും പെൻഷൻ തുകയിലും ഗണ്യമായ വർദ്ധനവുണ്ടാകും.

ALSO READ: ബജറ്റിൽ എട്ടാം ശമ്പള കമ്മീഷനും? ശമ്പളത്തിൽ വൻ വർദ്ധനവ്, കുടിശ്ശിക കിട്ടും ഇത്രയും…

2026 ജനുവരിയിൽ ക്ഷാമബത്ത പരിഷ്കരിക്കാനാണ് തീരുമാനം. 2025 ജൂലൈയിൽ സർക്കാർ ക്ഷാമബത്ത 54 ശതമാനത്തിൽ നിന്ന് 58 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. പതിവ് രീതി പിന്തുടർന്ന്, 2026 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ് നടപ്പിലാക്കാൻ സാധ്യതയുണ്ട്. ജീവനക്കാർക്ക് ഏപ്രിലിലെ ശമ്പളത്തിൽ ഡിഎ വർദ്ധനവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

 

ഡിഎ കണക്കാക്കുന്നത് എങ്ങനെ?

 

DA (%) = [{(കഴിഞ്ഞ 12 മാസത്തെ ശരാശരി AICPI-IW × 2.88) − 261.41} / 261.41​] × 100 − നിലവിലുള്ള DA (%)

148.2 × 2.88 = 426.81

426.81 – 261.41 = 165.4

165.4 ÷ 261.41 = 0.63

0.63 × 100 = 63.00

63-58 = 5% ഡിഎ

ഇത്തവണ ക്ഷാമബത്തയിൽ അഞ്ച് ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്