Best Savings Scheme: 4000 പ്രതിമാസ നിക്ഷേപത്തിന് 45,459 ഉറപ്പ്: വഴി നിങ്ങളുടെ അടുത്തുണ്ട്
ആർഡി സ്കീമിൽ നിക്ഷേപിക്കുന്ന തുക പൂർണ്ണമായും സുരക്ഷിതമാണ്, കൂടാതെ നിങ്ങൾക്ക് ഇതിൽ നിന്നും ഉറപ്പായ വരുമാനവും ലഭിക്കും. കാലാവധി കഴിഞ്ഞാലും നിങ്ങൾക്ക് ആർഡി അക്കൗണ്ട് നിങ്ങൾക്ക് 5 വർഷത്തേക്ക് കൂടി നീട്ടാം
ഇത്രയും കാലമായിട്ടും ഒരു പത്ത് രൂപ പോലും സേവിംഗ്സിൽ സൂക്ഷിക്കാൻ പറ്റാത്തയാളാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ വീടിന് അടുത്ത് തന്നെ അതിനൊരു വഴി നിങ്ങളെ കാത്തിരിപ്പുണ്ട്. അതിനാണ് പോസ്റ്റോഫീസ്. പോസ്റ്റ് ഓഫീസ് ആർഡി സ്കീം നിങ്ങളെ സമ്പാദ്യശീലം എന്താണെന്ന് പഠിപ്പിക്കും. നിങ്ങൾക്ക് കുറഞ്ഞത് 100 രൂപ മുതൽ 10-ൻ്റെ ഗുണിതങ്ങളിലുമുള്ള ഏത് തുകയും നിക്ഷേപിക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഇതിലെ നിക്ഷേപത്തിന് പരാമവധി പരിധിയില്ല.
എത്ര രൂപ കിട്ടും
പോസ്റ്റ് ഓഫീസിലെ നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ പ്രതിമാസം 4000 രൂപ വീതം നിക്ഷേപിച്ചാൽ കണക്കുകൂട്ടൽ അനുസരിച്ച്, കാലാവധി പൂർത്തിയാകുമ്പോൾ, അതായത് 5 വർഷത്തിന് ശേഷം, നിങ്ങൾക്ക് ആകെ 2,85,459 ലഭിക്കും. ഇതിൽ, 2,40,000 എന്നത് നിങ്ങൾ നടത്തിയ നിക്ഷേപ തുകയും 45,459 എന്നത് നിങ്ങൾക്ക് ലഭിക്കുന്ന പലിശയും ആണ്.
സുരക്ഷിതം
ആർഡി സ്കീമിൽ നിക്ഷേപിക്കുന്ന തുക പൂർണ്ണമായും സുരക്ഷിതമാണ്, കൂടാതെ നിങ്ങൾക്ക് ഇതിൽ നിന്നും ഉറപ്പായ വരുമാനവും ലഭിക്കും. ഇതിൽ പലിശ നിരക്ക് കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും, കേന്ദ്ര സർക്കാരിനുവേണ്ടി ധനകാര്യ മന്ത്രാലയമാണ് ഇത് തീരുമാനിക്കുന്നത്.
എവിടെ നിന്നും അപേക്ഷിക്കാം
കാലാവധി കഴിഞ്ഞാലും നിങ്ങൾക്ക് ആർഡി അക്കൗണ്ട് നിങ്ങൾക്ക് 5 വർഷത്തേക്ക് കൂടി നീട്ടാൻ കഴിയും. ഇതിനായി നിങ്ങൾക്ക് വീടിന് അടുത്തുള്ള പോസ്റ്റ് ഓഫീസിൽ അപേക്ഷിച്ച് ആർഡി അക്കൗണ്ട് 5 വർഷത്തേക്ക് നീട്ടാൻ കഴിയും. ഒരു തുകയും നിക്ഷേപിക്കാതെ തന്നെ കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ 5 വർഷത്തേക്ക് ആർഡി അക്കൗണ്ട് നിലനിർത്താൻ കഴിയും.