AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Digital Gold: കൈയിൽ ഫോൺ ഉണ്ടോ? ഒരു രൂപയ്ക്ക് സ്വർണം വാങ്ങാം

Digital Gold Buying: സ്മാർട്ട് ഫോൺ ഉപയോ​ഗിച്ച് ഒരു രൂപ മുതൽ പ്രതിദിനം 2,00,000 രൂപയുടെ സ്വർണം വരെ വാങ്ങാനുള്ള അവസരമാണ് ഡിജിറ്റൽ സ്വർണം നൽകുന്നത്.

Digital Gold: കൈയിൽ ഫോൺ ഉണ്ടോ? ഒരു രൂപയ്ക്ക് സ്വർണം വാങ്ങാം
GoldImage Credit source: Getty Images
nithya
Nithya Vinu | Published: 27 Sep 2025 12:15 PM

സ്വർണവില പിടിതരാതെ കുതിക്കുകയാണ്. ഒരു പവൻ സ്വർണം വാങ്ങുമ്പോൾ പോക്കറ്റ് കാലിയാകും. എന്നാൽ വെറും ഒരു രൂപ കൊണ്ട് സ്വർണം വാങ്ങാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? ഡിജിറ്റൽ ​ഗോൾഡ് ആണ് ഇവിടെ താരം. അധിക നിരക്കുകളില്ലാതെ നിലവിലെ വിപണി വിലയിൽ എളുപ്പത്തിൽ ഇതിലൂടെ സ്വർണ്ണം വാങ്ങാം.

സ്മാർട്ട് ഫോൺ ഉപയോ​ഗിച്ച് ഒരു രൂപ മുതൽ പ്രതിദിനം 2,00,000 രൂപയുടെ സ്വർണം വരെ വാങ്ങാനുള്ള അവസരമാണ് ഡിജിറ്റൽ സ്വർണം നൽകുന്നത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി പ്രധാന ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ, പുതിയ അക്കൗണ്ട് സൃഷ്‌ടിക്കാതെയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെയോ ഡിജിറ്റൽ സ്വർണം വാങ്ങുന്നത് എങ്ങനെയെന്ന് നോക്കാം…

ഗൂഗിൾ പേ

ഗൂഗിൾ പേയിൽ, ഗോൾഡ് ലോക്കർ സെർച്ച് ചെയ്ത് തുറക്കുക. നികുതി ഉൾപ്പെടെയുള്ള സ്വർണത്തിൻ്റെ നിലവിലെ വില നോക്കുക. സ്ക്രീനിൻ്റെ താഴെ വാങ്ങൽ ( Buy) എന്ന ഓപ്ഷൻ കാണാ. അതിൽ ക്ലിക്ക് ചെയ്ത് തുക നൽകി ഇടപാട് പൂർത്തിയാക്കുക. ഇതേ ഓപ്ഷൻ ഉപയോഗിച്ച്, ഒരാൾക്ക് അവരുടെ അഡ്രസിൽ ഫിസിക്കൽ ഗോൾഡ് കോയിനുകൾ അയയ്ക്കാനും കഴിയും.

ALSO READ: ജ്വല്ലറിയിൽ പോകേണ്ട, സ്വർണം ​ഗൂ​ഗിൾ പേ വഴിയും വാങ്ങാം

ഫോൺ പേയിൽ

ഫോൺ പേ ആപ്പ് തുറക്കുക. ഇതിൽ ‘വെൽത്ത്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, തുടർന്ന ഗോൾഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ഇവിടെ നിന്ന് നിങ്ങൾക്ക് ഡിജിറ്റൽ സ്വർണ്ണം വാങ്ങാവുന്നതാണ്.

പേടിഎം

പേടിഎമ്മിൽ, പേടിഎം ഗോൾഡ് എന്ന ഓപ്ഷൻ തുറക്കുക. ഇവിടെ ഒരു രൂപയിൽ തുടങ്ങി രണ്ട് ലക്ഷം രൂപയുടെ സ്വർണം വരെ വാങ്ങാവുന്നതാണ്.