Gold Investment: ഡിജിറ്റല്‍ ഗോള്‍ഡ് vs സ്വര്‍ണാഭരണങ്ങള്‍ എതാണ് സുരക്ഷിതം?
Understanding Risks Digital Gold vs Physical Gold: ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, എവിടെ സൂക്ഷിക്കണം, ലോക്കര്‍ ചാര്‍ജുകള്‍ നല്‍കണം തുടങ്ങിയ യാതൊരുവിധ ചിന്തകളുടെയും ആവശ്യമില്ല എന്നതാണ്. ചെറിയ തുക ഉപയോഗിച്ച് പോലും നിമിഷനേരം കൊണ്ട് നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്താനാകുന്നതാണ്.
സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് ആരെയും പറഞ്ഞ് പഠിപ്പിച്ച് തരേണ്ട ആവശ്യമില്ല. ഓരോ തരിപൊന്നും ഭാവിയില്‍ വലിയ നേട്ടം സമ്മാനിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരുടെയും മുന്നോട്ടുപോക്ക്. സ്വര്‍ണത്തില്‍ വിവിധതരത്തിലാണ് ആളുകള്‍ നിക്ഷേപം നടത്തുന്നത്, ഭൂരിഭാഗം ആളുകള്‍ക്കും ആഭരണങ്ങളായി സ്വര്‍ണം വാങ്ങിക്കുന്നതിനോടാണ് താത്പര്യം.
സ്വര്‍ണം എക്കാലവും സുരക്ഷിത ആസ്തിയാണ്. എന്നാല്‍ സ്വര്‍ണം കൈവശം വെക്കുന്ന രീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആഭരണങ്ങളും നാണയങ്ങളും വാങ്ങിക്കുന്നതിന് പകരം ഡിജിറ്റലായി സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരാണ് ഇന്നത്തെ യുവാക്കള്‍.
എന്നാല്‍ ഡിജിറ്റല്‍ സ്വര്‍ണമാണോ അല്ലെങ്കില്‍ ഫിസിക്കല്‍ സ്വര്‍ണമാണോ ഏറ്റവും സുരക്ഷിതമെന്ന സംശയം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടാകാനിടയുണ്ട്. ഏതിനാണ് കൂടുതല്‍ അപകടസാധ്യതയുള്ളതെന്ന് പരിശോധിച്ചാലോ?




ഡിജിറ്റല്‍ സ്വര്‍ണം
ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, എവിടെ സൂക്ഷിക്കണം, ലോക്കര്‍ ചാര്‍ജുകള്‍ നല്‍കണം തുടങ്ങിയ യാതൊരുവിധ ചിന്തകളുടെയും ആവശ്യമില്ല എന്നതാണ്. ചെറിയ തുക ഉപയോഗിച്ച് പോലും നിമിഷനേരം കൊണ്ട് നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്താനാകുന്നതാണ്. എന്നാല്‍ ഈ സ്വര്‍ണം ഒരിക്കലും നിങ്ങള്‍ക്ക് ശരീരത്തലണിഞ്ഞ് നടക്കാനാകില്ല. മാത്രമല്ല, മോഷ്ടിക്കപ്പെടുമെന്ന പേടിയും വേണ്ട.
എന്നാല്‍ ഇവ ശ്രദ്ധിക്കാം
ഡിജിറ്റല്‍ സ്വര്‍ണം പൂര്‍ണമായും സുരക്ഷിതമാണെന്ന ചിന്തയാണ് ഭൂരിഭാഗം ആളുകള്‍ക്കും. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് കണ്ണടച്ച് വിശ്വസിക്കുന്നത് സ്വര്‍ണം കൈവശം വെച്ചിരിക്കുന്ന പ്ലാറ്റ്‌ഫോമിനെയാണ്. അത് ചിലപ്പോള്‍ അപകടസാധ്യത വര്‍ധിപ്പിക്കാനിടയുണ്ട്.
നിങ്ങള്‍ നിക്ഷേപം നടത്തുന്ന പ്ലാറ്റ്‌ഫോമിന് എന്തെങ്കിലും സംഭവിച്ചാല്‍ നഷ്ടം നേരിടേണ്ടതായി വന്നേക്കാം. ബാങ്ക് നിക്ഷേപങ്ങളെയോ മ്യൂച്വല്‍ ഫണ്ടുകളെയോ അപേക്ഷിച്ച് ഡിജിറ്റല്‍ സ്വര്‍ണത്തിന് കര്‍ശനമായ നിയന്ത്രണങ്ങളില്ല. എന്നാല്‍ നിയന്ത്രണങ്ങളില്ലെന്നത് സുരക്ഷിതമല്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ എല്ലാം ആ പ്ലാറ്റ്‌ഫോമിനെ ആശ്രയിച്ചാണ് നടക്കുന്നതെന്ന് മാത്രം.
ഫിസിക്കല്‍ ഗോള്‍ഡ്
ഇവിടെ നിങ്ങള്‍ നേരിട്ട് സ്വര്‍ണം സ്വന്തമാക്കുകയാണ്. ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ തുടങ്ങി വിവിധ രൂപങ്ങളിലായിരിക്കും ഈ സ്വര്‍ണം. വീട്ടില്‍ സൂക്ഷിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ലോക്കറുകളില്‍ വെക്കാമെന്ന് കരുതിയാലോ ഇത് ചിലവേറെയാക്കും. മാത്രമല്ല, ആഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ പണിക്കൂലി, ജിഎസ്ടി തുടങ്ങിയവയും നല്‍കേണ്ടിവരും.
Also Read: Kerala Gold Rate: സ്വർണം വാങ്ങിയേ പറ്റൂ, വില രക്ഷിക്കോ; ഇനി ഇങ്ങനെയായിരിക്കും
ലിക്വിഡിറ്റി വ്യത്യസ്തം
ഡിജിറ്റല്‍ സ്വര്‍ണത്തിലുള്ള ഇടപാടുകള്‍ വളരെ എളുപ്പമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ സ്വര്‍ണം സ്വന്തമാക്കാം. ഇത് ചിലപ്പോഴൊക്കം ഭൗതി സ്വര്‍ണമാക്കി മാറ്റാനും സാധിക്കും. എന്നാല്‍ ഭൗതിക സ്വര്‍ണം വില്‍ക്കാന്‍ വളരെ എളുപ്പമാണ്. രണ്ട് രീതിയിലുള്ള സ്വര്‍ണത്തിന്റെയും പ്രവര്‍ത്തനം വ്യത്യാസപ്പെട്ടിരിക്കുന്നു.
ഏതാണ് സുരക്ഷിതം?
മോഷണം, ലോക്കര്‍ ചാര്‍ജുകള്‍, ആക്‌സസ് ചെയ്യാന്‍ എളുപ്പം എന്നിവയെല്ലാം നോക്കിയാണ് നിങ്ങള്‍ സുരക്ഷിതം എന്ന വാക്ക് നിര്‍വചിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യം ഡിജിറ്റല്‍ സ്വര്‍ണമാണ്. എന്നാല്‍ പണയം വെക്കാനും ആഭരണമായി ധരിക്കാനെല്ലാമാണെങ്കില്‍ ഫിസിക്കല്‍ സ്വര്‍ണമാണ് നല്ലത്. ഇത് പലപ്പോഴും സുരക്ഷിതമല്ല, നഷ്ടപ്പെടാനും അമിത ചെലവിനും കാരണമായേക്കും.