Digital Ration Card: റേഷൻ കാർഡ് ഫോണിലും, ഈസിയായി ഡൗൺലോഡ് ചെയ്യാം

Digital Ration Card Download: സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തെ ഭക്ഷ്യ വിതരണ, ഉപഭോക്തൃ ക്ഷേമ വകുപ്പാണ് ഡിജിറ്റൽ റേഷൻ കാർഡ് പ്രസിദ്ധീകരിക്കുന്നത്. 

Digital Ration Card: റേഷൻ കാർഡ് ഫോണിലും, ഈസിയായി ഡൗൺലോഡ് ചെയ്യാം

Ration Card

Published: 

05 Sep 2025 09:58 AM

ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. അപ്പോൾ പിന്നെ റേഷൻ കാർഡും കൊണ്ട് നടക്കേണ്ട ആവശ്യമുണ്ടോ? നിങ്ങളുടെ റേഷൻ കാർഡ് മൊബൈൽ ഫോണിൽ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുമെന്ന് അറിയാമോ? എന്താണ് ഡിജിറ്റൽ റേഷൻ കാർഡ് എന്നും അതെങ്ങനെ ഫോണിൽ കിട്ടുമെന്നും നോക്കാം.

ഡിജിറ്റൽ റേഷൻ കാർഡ്

അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തെ ഭക്ഷ്യ വിതരണ, ഉപഭോക്തൃ ക്ഷേമ വകുപ്പാണ് ഡിജിറ്റൽ റേഷൻ കാർഡ് പ്രസിദ്ധീകരിക്കുന്നത്.  റേഷൻ കാർഡിന്റെ പിഡിഎഫ് പകർപ്പ് ഡിജിലോക്കറിലോ മേര റേഷൻ ആപ്പിലോ സ്റ്റോർ ചെയ്യാം. റേഷൻ കാർഡ് നമ്പറോ ആധാർ നമ്പറോ മൊബൈൽ നമ്പറോ ഉപയോഗിച്ച് പെട്ടെന്ന് ഓൺലൈനിൽ ആക്‌സസ് ചെയ്യാവുന്നതാണ്.

ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

കേരള സർക്കാരിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്‌സൈറ്റ് https://epos.kerala.gov.in/ സന്ദർശിക്കാം.

e-services എന്ന വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്ത് ‘ഇ-റേഷൻ കാർഡ്’ അല്ലെങ്കിൽ ‘ഡൗൺലോഡ് റേഷൻ കാർഡ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.

റേഷൻ കാർഡ് നമ്പറും ഒടിപിയും നൽകുക.

ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ‘പ്രിന്റ് റേഷൻ കാർഡ്’, ‘ഗെറ്റ് ആൻ ഇ-റേഷൻ കാർഡ്’ എന്ന ഓപ്ഷൻ ടാപ്പ് ചെയ്യാം.

‘ഇ-റേഷൻ കാർഡ് ഡൗൺലോഡ്’ എന്ന ഓപ്ഷനും തിരഞ്ഞെടുക്കുമ്പോൾ, ഒരു ഓൺലൈൻ ഫോം ഉള്ള മറ്റൊരു വെബ്‌പേജിലേക്ക് റീഡയറക്‌ട് ചെയ്യുപ്പെടുന്നു.

റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ, പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകുക.

ശേഷം പിഡിഎസ് അധികാരികൾ നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കും. പിന്നീട് നിങ്ങൾക്ക് റേഷൻ കാർഡ് പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം.

ആധാർ കാർഡ് ഉപയോഗിച്ചും ഡൗൺലോഡ് ചെയ്യാം

https://epos.kerala.gov.in/ സന്ദർശിക്കാം.

റേഷൻ കാർഡ് സർവീസസ് / ഡൗൺലോഡ് റേഷൻ കാർഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ആധാർ കാർഡ് നമ്പർ വിവരങ്ങൾ നൽകുക.

ഐഡന്റിറ്റി പരിശോധിക്കാൻ കാപ്ച കോഡ് നൽകുക.

വിവരങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞാൽ ആധാർ നമ്പർ വഴി റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യാം.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം