AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Home Loan Interest: ഭവന വായ്പയുടെ പലിശ 7.1% ലേക്ക്; റിപ്പോ നിരക്ക് കുറയ്ക്കല്‍ ഗുണം ചെയ്തു

RBI Repo Rate Cut Impact: പലിശ നിരക്ക് കുറയുന്നത് ബാങ്കുകളെ ചെറുകിട ബിസിനസ് വായ്പകളിലേക്കും മറ്റ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) മേഖലയിലേക്കും എത്തിക്കും. ഇവിടെ നിന്ന് കൂടുതല്‍ ലാഭം നേടാനാകും എന്നതാണ് കാരണം.

Home Loan Interest: ഭവന വായ്പയുടെ പലിശ 7.1% ലേക്ക്; റിപ്പോ നിരക്ക് കുറയ്ക്കല്‍ ഗുണം ചെയ്തു
പ്രതീകാത്മക ചിത്രം Image Credit source: krisanapong detraphiphat/Getty Images
shiji-mk
Shiji M K | Published: 06 Dec 2025 13:07 PM

കൊവിഡ് മഹാമാരിയ്ക്ക് ശേഷം ഭവന വായ്പകളുടെ പലിശ നിരക്ക് വീണ്ടും ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തുന്നു. ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് മാറ്റം വരുന്നത്. 25 ബേസിസ് പോയിന്റ് കുറച്ച് റിപ്പോ നിരക്ക് 5.25 ശതമാനത്തിലേക്കാണ് താഴ്ത്തിയത്. ഇതേതുടര്‍ന്ന് വിവിധ ബാങ്കുകള്‍ തങ്ങളുടെ പലിശ നിരക്കില്‍ വൈകാതെ ഇളവുവരുത്തും.

യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിങ്ങനെയുള്ള നിരവധി ബാങ്കുകള്‍ നിലവില്‍ 7.35 ശതമാനം പലിശയാണ് ഭവന വായ്പയ്ക്ക് ഈടാക്കുന്നത്. എന്നാല്‍ ഈ നിരക്ക് 7.1 ശതമാനത്തിലേക്ക് കുറയും. അതായത്, 15 വര്‍ഷത്തേക്ക് നിങ്ങള്‍ ഒരു കോടി രൂപ ഭവന വായ്പ എടുത്തിട്ടുണ്ടെങ്കില്‍ 0.25 ശതമാനം പോയിന്റ് അടിസ്ഥാനത്തിലാണ് പലിശ കുറയുന്നത്, നിങ്ങളുടെ പ്രതിമാസ ഇഎംഐ ഏകദേശം 1,440 രൂപയിലേക്ക് എത്തിക്കുന്നു.

പുതിയ ഭവന വായ്പ എടുക്കുന്നവര്‍ക്ക് 7.1 ശതമാനം പലിശ നല്‍കണമെങ്കില്‍ തങ്ങള്‍ക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുമെന്നാണ് ബാങ്കര്‍മാര്‍ പറയുന്നത്.

1. ഡെപ്പോസിറ്റ് നിരക്ക് വന്‍തോതില്‍ കുറയ്ക്കുക.
2. ബെഞ്ച്മാര്‍ക്ക് നിരക്കിന് മുകളിലുള്ള പ്രീമിയം പുതുക്കി നിശ്ചയിക്കുക.

ഇങ്ങനെ ചെയ്താല്‍, പുതിയ വായ്പ എടുക്കുന്നവര്‍ക്ക് ഇപ്പോഴുള്ള ഫ്‌ളോട്ടിങ് റേറ്റ് വായ്പ എടുത്തവരേക്കാള്‍ കൂടുതല്‍ പലിശ നല്‍കേണ്ടതായി വരും. അവരുടെ പലിശ നിരക്ക് പ്രത്യക്ഷത്തില്‍ കുറവായിരിക്കുമെങ്കിലും, കൂടുതല്‍ പലിശ നല്‍കേണ്ട സാഹചര്യമുണ്ടാകും. എന്നാല്‍ ബാങ്കുകള്‍ ഡെപ്പോസിറ്റ് നിരക്ക് ഉടനെ കുറയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബാങ്കുകളുടെ നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ കുറയാന്‍ സാധ്യതയുണ്ട്. അതായത്, വായ്പകളില്‍ നിന്ന് ലഭിക്കുന്ന വരുമാനവും നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശയും തമ്മിലുള്ള വ്യത്യാസം കുറയുന്നുവെന്ന്.

Also Read: RBI Repo Rate Cut: ആര്‍ബിഐ റിപ്പോ നിരക്കില്‍ നേട്ടം ഇങ്ങനെ വേണം സ്വന്തമാക്കാന്‍; വായ്പക്കാരും എഫ്ഡിക്കാരുമെല്ലാം നോക്കിക്കോളൂ

അതേസമയം, പലിശ നിരക്ക് കുറയുന്നത് ബാങ്കുകളെ ചെറുകിട ബിസിനസ് വായ്പകളിലേക്കും മറ്റ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) മേഖലയിലേക്കും എത്തിക്കും. ഇവിടെ നിന്ന് കൂടുതല്‍ ലാഭം നേടാനാകും എന്നതാണ് കാരണം. 8.2 ശതമാനത്തോളം നേട്ടം ഇത്തരത്തില്‍ ബാങ്കുകള്‍ക്ക് കൈവരിക്കാനാകും.

വലിയ കോര്‍പ്പറേറ്റുകളില്‍ മിക്കവയും ബാങ്കിങ് സംവിധാനത്തിന് പുറമെ, ഇക്വിറ്റി, ബോണ്ടുകള്‍ എന്നിവ വഴി ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ആര്‍ബിഐ ക്രെഡിറ്റ് നമ്പറുകള്‍ നോക്കുകയാണെങ്കില്‍ ക്രെഡിറ്റ് വളര്‍ച്ചയെ നയിക്കുന്നത് എംഎസ്എംഇ, റീട്ടെയില്‍ വിഭാഗമാണെന്ന് ശ്രീറാം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഉമേഷ് രേവശങ്കര്‍ പറഞ്ഞു.