AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025: ദീപാവലി പടിവാതിൽക്കൽ, അമിത ചെലവ് ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്…

Diwali Budget: ദീപാവലി ചെലവുകൾ പോക്കറ്റ് കാലിയാക്കിയേക്കാം. അമിത ചെവുകളില്ലാതെ ആഘോഷങ്ങളിൽ അടിച്ചുപൊളിക്കാൻ സഹായിക്കുന്ന വഴികൾ ഇതാ..

Diwali 2025: ദീപാവലി പടിവാതിൽക്കൽ, അമിത ചെലവ് ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 12 Oct 2025 20:12 PM

ദീപാവലിയും മറ്റ് ആഘോഷങ്ങളും അടുത്തെത്തുമ്പോൾ, ഉത്സവത്തിൻ്റെ ആവേശം കൂടുന്നത് സ്വാഭാവികമാണ്. സമ്മാനങ്ങൾ, അലങ്കാരങ്ങൾ, മധുരപലഹാരങ്ങൾ, പുതിയ വസ്ത്രങ്ങൾ എന്നിവ വാങ്ങുന്ന തിരക്കിൽ അമിതമായി പണം ചെലവഴിക്കാൻ സാധ്യതയുണ്ട്.
ദീപാവലി ചെലവുകൾ പോക്കറ്റ് കാലിയാക്കിയേക്കാം.

അതുകൊണ്ട്, ഇനിയൊരു അനാവശ്യ ചെലവ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ബഡ്ജറ്റ്  പരിശോധിച്ച് നോക്കുന്നത് അനിവാര്യമാണ്. അമിത ചെവുകളില്ലാതെ ആഘോഷങ്ങളിൽ അടിച്ചുപൊളിക്കാൻ സഹായിക്കുന്ന വഴികൾ ഇതാ..

മുൻകാല ചെലവുകൾ പരിശോധിക്കുക

ആദ്യം ഈ ഉത്സവ സീസണിൽ നിങ്ങൾ ഇതുവരെ എത്ര പണം ചെലവഴിച്ചു എന്ന് കണക്കെടുക്കുക. സമ്മാനങ്ങൾ, അലങ്കാരം, പലഹാരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ ഓരോന്നും ലിസ്റ്റ് ചെയ്യുക. ശേഷം ആദ്യം തീരുമാനിച്ച ബഡ്ജറ്റുമായി ഈ ചെലവുകൾ ഒത്തുനോക്കി വ്യത്യാസം കണ്ടെത്തുക.

അത്യാവശ്യ ചെലവുകൾക്ക് മുൻഗണന

അത്യാവശ്യമായവ എന്തൊക്കെയാണ്, മാറ്റിവയ്ക്കാൻ കഴിയുന്നത് എന്തൊക്കെയാണ് എന്ന് തീരുമാനിക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് മുൻഗണന നൽകുക. സ്വർണ്ണമോ വെള്ളിയോ പോലുള്ളവ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,

ഓരോ വിഭാഗത്തിനും പരിധി നിശ്ചയിക്കുക

മധുരപലഹാരങ്ങൾ, സമ്മാനങ്ങൾ, അലങ്കാര വസ്തുക്കൾ അല്ലെങ്കിൽ പൂജാ സാമഗ്രികൾ എന്നിങ്ങനെ ഓരോ വിഭാഗത്തിനും ഒരു ബജറ്റ് നിശ്ചയിക്കുക, അതിനായി സ്റ്റോക്ക് ചെയ്യുക. ക്രോസ് ബജറ്റ് ചെയ്യരുത്. ഉദാഹരണത്തിന്, അധിക മധുരപലഹാരങ്ങൾ വാങ്ങാൻ നിങ്ങളുടെ വസ്ത്ര ബജറ്റ് ഉപയോഗിക്കരുത്. ക്യാഷ് എൻവലപ്പുകളോ ഡിജിറ്റൽ ബജറ്റിംഗ് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് നല്ലത്.

ALSO READ: ദീപാവലി സമ്മാനമോ? പിഎം കിസാൻ 2,000 ഉടൻ?

ഓഫറുകളിൽ ശ്രദ്ധിക്കുക

ഉത്സവങ്ങൾ എപ്പോഴും ഓഫറുകളുടെ കാലമാണ്. എന്നാൽ ഈ കിഴിവുകൾ എപ്പോഴും നിങ്ങൾക്ക് ലാഭമുണ്ടാക്കണമെന്നില്ല. ഓൺലൈനിലും ഓഫ്ലൈനിലും വിലകൾ താരതമ്യം ചെയ്ത് സാധനങ്ങൾ വാങ്ങുക. അവസാന നിമിഷം വലിയ കിഴിവുകൾ കാണുമ്പോൾ, ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാനുള്ള പ്രേരണ ഒഴിവാക്കുക.

ചെലവുകൾ നിരീക്ഷിക്കുക

ചെറിയ വാങ്ങലുകൾ പോലും ട്രാക്ക് ചെയ്യാതിരുന്നാൽ അത് വലിയ തുകയായി മാറിയേക്കാം. ഈ ചെറിയ ചെലവുകൾ രേഖപ്പെടുത്താൻ മൊബൈൽ ആപ്പുകളോ ഒരു ഡയറിയോ ഉപയോഗിക്കുന്നത് നിങ്ങളുടെ ബഡ്ജറ്റ് സുരക്ഷിതമായി നിലനിർത്താൻ സഹായിക്കും.