AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Bonus: ജീവനക്കാർക്ക് ഇത് ബോണസ് കാലം; ദീപാവലി അടിച്ചുപൊളിക്കാം, തുക ഇങ്ങനെ…

Diwali Bonus For Central Government Employees: ദീപാവലിക്ക് മുമ്പ് സർക്കാർ ബോണസും ക്ഷാമബത്തയും പ്രഖ്യാപിച്ചതിനാൽ, ജീവനക്കാർ ഇരട്ടി സന്തോഷത്തിലാണ്. ഇത്തവണ ആർക്കൊക്കെ എത്ര ബോണസ് ലഭിക്കുമെന്ന് അറിഞ്ഞാലോ....

Diwali Bonus: ജീവനക്കാർക്ക് ഇത് ബോണസ് കാലം; ദീപാവലി അടിച്ചുപൊളിക്കാം, തുക ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 09 Oct 2025 12:55 PM

ദീപാവലി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് കാലം കൂടിയാണ്. ദീപാവലിക്ക് മുമ്പ് സർക്കാർ ബോണസും ക്ഷാമബത്തയും പ്രഖ്യാപിച്ചതിനാൽ, ജീവനക്കാർ ഇരട്ടി സന്തോഷത്തിലാണ്. ഇത്തവണ ആർക്കൊക്കെ എത്ര ബോണസ് ലഭിക്കുമെന്ന് അറിഞ്ഞാലോ….

കേന്ദ്ര ജീവനക്കാർ‌

ഇത്തവണ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷമാണ്. ഒരു വശത്ത് ബോണസും മറുവശത്ത് ക്ഷാമബത്ത വർദ്ധനവും. ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) 3 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത നിരക്ക് 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കുടിശ്ശിക ഒക്ടോബർ മാസത്തെ ശമ്പളത്തിൽ ചേർക്കും.

ALSO READ: 5000 രൂപ നൽകുന്ന അടല്‍ പെന്‍ഷന്‍ യോജന, രജിസ്ട്രേഷൻ ഫോമിലും ഫീസിലും മാറ്റം; അറിയേണ്ടതെല്ലാം…..

റെയിൽവേ ജീവനക്കാർ

കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് ‘സി’, നോൺ-ഗസറ്റഡ് ഗ്രൂപ്പ് ‘ബി’ ജീവനക്കാർക്ക് സെപ്റ്റംബർ 29ന്  ബോണസ് പ്രഖ്യാപിച്ചിരുന്നു. 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ നോൺ-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് നൽകുമെന്നാണ് പ്രഖ്യാപനം. റെയിൽവേ ജീവനക്കാരുടെ മികച്ച പ്രകടനം കണക്കിലെടുത്ത്, 78 ദിവസത്തെ ഉൽപ്പാദനക്ഷമത ലിങ്ക്ഡ് ബോണസ് (പിഎൽബി) സർക്കാർ അംഗീകരിച്ചു.

കൂടാതെ ദസറയോടനുബന്ധിച്ച് യോഗ്യരായ ഓരോ റെയിൽവേ ജീവനക്കാരനും പരമാവധി 17,951 രൂപ വീതം ലഭിച്ചിരുന്നു. ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുകൾ, ഗാർഡുകൾ, സ്റ്റേഷൻ മാസ്റ്റർമാർ, മറ്റ് ജീവനക്കാർ എന്നിവരുൾപ്പെടെ ഏകദേശം 11 ലക്ഷം നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.