AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna oh by ozy: ലക്ഷങ്ങൾ വരുമാനം, യുവാക്കൾക്കിടയിൽ ശ്രദ്ധേയം; ദിയയുടെ ‘ഓ ബൈ ഓസി’ വിവാദങ്ങളിൽപ്പെടുന്നത് ഇതാദ്യമായല്ല !

Diya Krishna's Jewellery store ohbyozy: ദിയ കൃഷ്ണ 2021 മുതൽ ആരംഭിച്ച സ്ഥാപനമാണ് ഓ ബൈ ഓസി. തിരുവനന്തപുരം കവടിയാർ ഭാ​ഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനം യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. വ്യത്യസ്ത ആഭരണങ്ങളാണ് ഓ ബൈ ഓസിയിലൂടെ വിൽക്കുന്നത്.

Diya Krishna oh by ozy: ലക്ഷങ്ങൾ വരുമാനം, യുവാക്കൾക്കിടയിൽ ശ്രദ്ധേയം; ദിയയുടെ ‘ഓ ബൈ ഓസി’ വിവാദങ്ങളിൽപ്പെടുന്നത് ഇതാദ്യമായല്ല !
Diya Krishna
nithya
Nithya Vinu | Published: 08 Jun 2025 21:52 PM

ദിയ കൃഷ്ണയും താരത്തിന്റെ ഓ ബൈ ഓസി എന്ന ആഭരണകടയും വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. തന്റെ ആഭരണക്കടയിൽ നിന്നും മൂന്ന് ജീവനക്കാരികൾ ക്യുആർ കോഡിൽ തിരിമറി നടത്തി 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ ആരോപണം. സംഭവത്തിൽ ദിയയും പിതാവ് കൃഷ്ണകുമാറും പരാതി നൽകിയിരുന്നു.

എന്നാൽ ഇതിനു പിന്നാലെ തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ജീവനക്കാർ രം​ഗത്തെത്തി. തങ്ങൾക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നും ജീവനക്കാർ പറയുന്നു. എന്നാൽ ജീവനക്കാരുടെ ആരോപണങ്ങൾ‌ തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വിഡിയോ ദിയ പുറത്ത് വിട്ടിരുന്നു. ഇരുവരുടേയും പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ദിയ കൃഷ്ണ 2021 മുതൽ ആരംഭിച്ച സ്ഥാപനമാണ് ഓ ബൈ ഓസി. തിരുവനന്തപുരം കവടിയാർ ഭാ​ഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനം യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. വ്യത്യസ്ത ആഭരണങ്ങളാണ് ഓ ബൈ ഓസിയിലൂടെ വിൽക്കുന്നത്. ഇതിന് പുറമേ കുംകും ബോക്സ്, ഹെയർ‌ ആക്സസറീസ് തുടങ്ങിയവയും ഈ സംരംഭത്തിലൂടെ വിൽക്കുന്നുണ്ട്. ഒരു സ്റ്റാർ കിഡ് എന്ന ലേബൽ യൂസ് ചെയ്യാതെ ദിയ ഒറ്റക്ക് കെട്ടിപ്പടുത്ത സ്ഥാപനമാണ് ഓ ബൈ ഓസി. പല ദേശങ്ങളിൽ യാത്ര ചെയ്തും പല വെറൈറ്റി ആഭരണങ്ങൾ കൊണ്ടുവന്നുമാണ് ദിയ സ്ഥാപനത്തെ വളർത്തിയെടുത്തത്. വേൾഡ് വൈഡ് ഷിപ്പിങും കസ്റ്റമേഴ്സിനായി ദിയ ചെയ്യുന്നുണ്ട്. ഇതിനോടകം പത്ത് ലക്ഷത്തിലധികം കസ്റ്റമേഴ്സിനെ ദിയ നേടിയിട്ടുണ്ട്.

ദിയയുടെ യൂട്യൂബ് ചാനലും ഏറെ ശ്രദ്ധേയമാണ്. ഏകദേശം പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് ദിയയ്ക്കുണ്ട്. കോവിഡ് ലോക്ക്ഡൗൺ കാലത്താണ് ദിയ യുട്യൂബ് ചാനലുമായി സജീവമായത്. യുട്യൂബ് വീഡിയോയിൽ നിന്നും പ്രമോഷനിൽ നിന്നും ഓ ബൈ ഓസി ബിസിനസിൽ നിന്നും നല്ലൊരു വരുമാനം ദിയ സമ്പാദിക്കുന്നുണ്ട്. 1.2 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള യുട്യൂബ് ചാനലാണ് ദിയയുടേത്. ഗൂഗിളിൻ്റെ കണക്കുകൾ പ്രകാരം ഇത്രയും സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ മാസം കുറഞ്ഞത് 7.5 ലക്ഷം രൂപയെങ്കിലും വരുമാനമായി ലഭിക്കും. ഇതിനു പുറമെയാണ് പ്രമോഷൻ വീഡിയോകൾക്കും ബിസിനസിലൂടെയും ലഭിക്കുന്ന വരുമാനം.

അതേസമയം ഓ ബൈ ഓസി വാർത്തകളിൽ നിറയുന്നത് ഇതാദ്യമായല്ല. മുമ്പും ഓ ബൈ ഓസിയുടെ ആഭരണങ്ങൾ മോശമാണെന്ന പരാതിയുമായി ചില യൂട്യൂബ് വ്ലോ​ഗർമാർ രം​ഗത്തെത്തിയിരുന്നു. പ്രമുഖ യൂട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റിലെ സംഗീത അനിൽകുമാർ ആണ് ‘ഓ ബൈ ഓസി’ക്കെതിരെ രംഗത്തെത്തിയത്. ദിയ വിൽക്കുന്ന ആഭരണങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്നായിരുന്നു അവരുടെ വാദം. ഇതിനു പിന്നാലെ, ഇവരുടെ ആരോപണങ്ങളെ തള്ളി ദിയയും മറ്റ് ചില യൂട്യൂബ് ഇൻഫ്ലുവേഴ്സും രംഗത്തെത്തിയിരുന്നു.