AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Blue Chip Stocks: ബ്ലൂചിപ്പ് ഓഹരികളില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Blue Chip Stocks Investment: അപകട സാധ്യതയുള്ള ഓഹരികളെയും, പെന്നി ഓഹരികളെയുമെല്ലാം അപേക്ഷിച്ച് ബ്ലൂചിപ്പ് ഓഹരികളോട് ആളുകള്‍ക്ക് താത്പര്യം വര്‍ധിക്കുകയാണ്. എന്നാല്‍ തുടക്കക്കാര്‍ക്ക് എങ്ങനെ മികച്ച രീതിയില്‍ ബ്ലൂചിപ്പില്‍ പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കിയെടുക്കാമെന്ന് നോക്കാം.

Blue Chip Stocks: ബ്ലൂചിപ്പ് ഓഹരികളില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
മ്യൂച്വല്‍ ഫണ്ട്Image Credit source: meshaphoto/Getty Images Creative
shiji-mk
Shiji M K | Updated On: 22 Jul 2025 11:13 AM

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് മികച്ച നേട്ടം കൈവരിക്കുക എന്നതാണ് ഇന്ന് പലരുടെയും ലക്ഷ്യം. എന്നാല്‍ തുടക്കക്കാര്‍ക്ക് പല തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിക്കുന്നതും സ്വാഭാവികം. നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കുന്ന കമ്പനിയും ഫണ്ട് മാനേജറുമെല്ലാം വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെ.

അപകട സാധ്യതയുള്ള ഓഹരികളെയും, പെന്നി ഓഹരികളെയുമെല്ലാം അപേക്ഷിച്ച് ബ്ലൂചിപ്പ് ഓഹരികളോട് ആളുകള്‍ക്ക് താത്പര്യം വര്‍ധിക്കുകയാണ്. എന്നാല്‍ തുടക്കക്കാര്‍ക്ക് എങ്ങനെ മികച്ച രീതിയില്‍ ബ്ലൂചിപ്പില്‍ പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കിയെടുക്കാമെന്ന് നോക്കാം.

ബ്ലൂചിപ്പ് ഓഹരികള്‍

പ്രശ്‌സതവും മികച്ച രീതിയില്‍ മുന്നോട്ടുപോകുകയും ചെയ്യുന്നതുമായി കമ്പനികളുടെ ഓഹരികളാണ് ബ്ലൂചിപ്പ് ഓഹരികള്‍. ഈ കമ്പനികള്‍ക്ക് 50,000 കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യം ഉണ്ടാകുകയും ചെയ്യും. ശക്തമായ മാനേജ്‌മെന്റ്, കടബാധ്യത കുറവ്, കടമില്ലാത്ത കമ്പനികള്‍ തുടങ്ങി ബ്ലൂചിപ്പ് കമ്പനികള്‍ ഗുണനിലവാരമുള്ള സേവനം പ്രധാനം ചെയ്യുന്നു.

മറ്റ് ഓഹരികളെ അപേക്ഷിച്ച് ഇതിന് റിസ്‌ക് കുറവാണ്. Larsen & Toubro, SBI, HDFC Bank, Coal India, Sun Pharma തുടങ്ങിയ ഓഹരികള്‍ അവയില്‍ ഉദാഹരണങ്ങള്‍ മാത്രം. ബ്ലൂചിപ്പ് ഓഹരികള്‍ക്ക് ഉയര്‍ന്ന വിലയായിരിക്കും പലപ്പോഴും. എന്നാല്‍ പതുക്കെ മികച്ച ഫോര്‍ട്ട്‌പോളിയോ വളര്‍ത്തിയെടുക്കാനാകും.

ഓഹരികള്‍ വാങ്ങാം

സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ച വെക്കുകയാണെങ്കില്‍ ഓഹരികളുടെ വില ഉയരും. ബ്ലൂചിപ്പ് ഓഹരികള്‍ മുന്‍നിര ഓഹരികള്‍ ആയതിനാല്‍ തന്നെ ഇവയുടെ വില ആദ്യം വര്‍ധിക്കും. ജിഡിപി ഉയരുമ്പോള്‍, മണ്‍സൂര്‍, മികച്ച പ്രവര്‍ത്തന ഫലം, പലിശ നിരക്ക് കുറവ്, പണപ്പെരുപ്പം കുറവ് എന്നീ സമയങ്ങളില്‍ ഓഹരികള്‍ വാങ്ങിക്കാം.

Also Read: SIP: വെറും 5,000 രൂപ കൊണ്ട് മാസം 1 ലക്ഷം നേടാം, അതും 22 വര്‍ഷത്തേക്ക്

മാര്‍ക്കറ്റ് ഇടിയുന്ന സമയത്ത് ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടാവുന്നതാണ്. മാത്രമല്ല ടെക്‌നിക്കല്‍ അനാലിസിസ് നടത്താറുള്ള നിക്ഷേപകര്‍ക്ക് ചാര്‍ട്ടുകളും പാറ്റേണുകളും ഓഹരികളില്‍ എന്‍ട്രി എടുക്കുന്നതിനുള്ള അനുയോജ്യമായ സമയം കാണിച്ച് തരികയും ചെയ്യും.

ഉയര്‍ന്ന വിലയിലും താഴ്ന്ന വിലയിലും ഓഹരികള്‍ വാങ്ങുക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവറേജ് വിലയ്ക്ക് മികച്ച ഓഹരികള്‍ വാങ്ങാന്‍ നിങ്ങളെ അനുവദിക്കുന്നു. ഇവയ്ക്ക് നല്ല ലാഭവിഹിതം ലഭിക്കുന്നത് കൊണ്ട് തന്നെ, ഈ ലാഭ വിഹിതം ഉപയോഗിച്ച് നിങ്ങള്‍ക്ക് വീണ്ടും ഓഹരികള്‍ വാങ്ങിക്കാവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.