Equity Mutual Funds: 9 മാസത്തിനുള്ളില്‍ നഷ്ടം നേരിട്ടത് 13 ഇക്വിറ്റി ഫണ്ടുകള്‍; ഇവയില്‍ നിക്ഷേപിച്ചിട്ടുണ്ടോ?
Negative Return Equity Mutual Funds: കഴിഞ്ഞ 9 മാസത്തിനിടെ ഏകദേശം 13 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് വലിയ നഷ്ടം നേരിട്ടത്. 5 ശതമാനത്തിലധികം നഷ്ടമാണ് ഇവയ്ക്ക് സംഭവിച്ചത്. ഓരോ ഫണ്ടുകളും ഏതെല്ലാമാണെന്ന് പരിശോധിക്കാം
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരാണ് പലരും. വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമെന്ന് പരസ്യത്തില്‍ പറയുന്നത് പോലെ, നിക്ഷേപങ്ങള്‍ക്ക് നഷ്ടവം ലാഭവുമെല്ലാം മാറിമാറി സംഭവിക്കാം. കഴിഞ്ഞ 9 മാസത്തിനിടെ ഏകദേശം 13 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് വലിയ നഷ്ടം നേരിട്ടത്. 5 ശതമാനത്തിലധികം നഷ്ടമാണ് ഇവയ്ക്ക് സംഭവിച്ചത്.
ഓരോ ഫണ്ടുകളും ഏതെല്ലാമാണെന്ന് പരിശോധിക്കാം. നിങ്ങള്‍ ഇവയില്‍ ഏതിലെങ്കിലും നിക്ഷേപിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും മുന്‍കരുതല്‍ സ്വീകരിക്കാനും സാധിക്കും.
- സാംകോ ഫ്‌ളെക്‌സി ക്യാപ് ഫണ്ട്- നഷ്ടം 12.59 ശതമാനം
- ശ്രീറാം ഫ്‌ളെക്‌സി ക്യാപ് ഫണ്ട്- നഷ്ടം 10.02 ശതമാനം
- എന്‍ജെ ഫ്‌ളെക്‌സി ക്യാപ് ഫണ്ട്- നഷ്ടം 7.27 ശതമാനം
- ജെഎം ഫ്‌ളെക്‌സി ക്യാപ് ഫണ്ട്- നഷ്ടം 7.23 ശതമാനം
- ശ്രീറാം ഇഎല്‍എസ്എസ് സേവര്‍ ഫണ്ട്- നഷ്ടം 9.39 ശതമാനവും 8.45 ശതമാനവും
- ക്വാണ്ട് ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട്- നഷ്ടം 6.66 ശതമാനം
- ക്വാണ്ട് മള്‍ട്ടി ക്യാപ് ഫണ്ട്- നഷ്ടം 6.09 ശതമാനം
- ക്വാണ്ട് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്- നഷ്ടം 6.07 ശതമാനം
- ക്വാണ്ട് മിഡ് ക്യാപ് ഫണ്ട്- നഷ്ടം 6.05 ശതമാനം
- സാംകോ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട്- നഷ്ടം 5.67 ശതമാനം
- ബറോഡ ബിഎന്‍പി പാരിബസ് വാല്യു ഫണ്ട്- നഷ്ടം 5.50 ശതമാനം
- ജെഎം ഫോക്കസ്ഡ് ഫണ്ട്- നഷ്ടം 5.21 ശതമാനം
- ക്വാണ്ട് ഫ്‌ളെക്‌സി ക്യാപ് ഫണ്ട്- നഷ്ടം 5.05 ശതമാനം




അതേസമയം, ഇതേ കാലയളവില്‍ ക്വാണ്ട് ഫ്‌ളെക്‌സി ക്യാപ് ഫണ്ട് 4.87 ശതമാനം നെഗറ്റീവ് റിട്ടേണ്‍, ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ട് 3.19 ശതമാനം നെഗറ്റീവ് റിട്ടേണ്‍, എല്‍ഐസി എംഎഫ് മിഡ്ക്യാപ് ഫണ്ട് ഏകദേശം 0.01 ശതമാനം നെഗറ്റീവ് റിട്ടേണ്‍ എന്നിങ്ങനെയും ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.