Education Loan: പഠനത്തിന് പണം തടസമാവില്ല, വിദ്യാഭ്യാസ വായ്പ ഉണ്ടല്ലോ; അറിയേണ്ടതെല്ലാം….
Education Loan Full Details: സ്വകാര്യ-പൊതുമേഖലാ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ്പ എടുത്ത് പഠനം പൂര്‍ത്തീകരിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇപ്പോഴും അപേക്ഷിക്കേണ്ട രീതിയെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും സംശയമുള്ളവരുണ്ട്.
ഉയർന്ന വിദ്യാഭ്യാസത്തിന് വേണ്ടി വരുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്നവയാണ് വിദ്യാഭ്യാസ വായ്പകൾ. സ്വകാര്യ-പൊതുമേഖലാ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസ വായ്പ്പ എടുത്ത് പഠനം പൂര്‍ത്തീകരിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇപ്പോഴും അപേക്ഷിക്കേണ്ട രീതിയെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും സംശയമുള്ളവരുണ്ട്.
വിദ്യാഭ്യാസ വായ്പ
ഇന്ത്യയിലെ മുന്‍നിര ബാങ്കുകളില്‍ നിന്നെല്ലാം വിദ്യാഭ്യാസ വായ്പകൾ ലഭിക്കുന്നതാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്ത് പോയി പഠിക്കാനും വിദ്യാഭ്യാസ വായ്പ്പകള്‍ അനുവദിക്കുന്നു. പഠനത്തിന് ശേഷം ഒരു വര്‍ഷം വരെ പലിശാ തിരിച്ചടവില്‍ നിയമപരമായ അവധി ലഭിക്കുന്നതാണ്. ഈ കാലാവധിയില്‍ നിങ്ങള്‍ വായ്പ്പയില്‍ തിരിച്ചടവ് നടത്തേണ്ടതില്ല. ധനകാര്യസ്ഥാപനങ്ങൾക്കനുസരിച്ച് വായ്പ പരിധിയും പലിശ നിരക്കും വ്യത്യസ്തപ്പെട്ടിരിക്കും.
അപേക്ഷിക്കേണ്ട വിധം
വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. ഓണ്‍ലൈനിൽ രണ്ടു തരത്തിലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നത്. ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കി, നിര്‍ദ്ദിഷ്ട രേഖകളും സ്‌കാന്‍ ചെയ്ത് നല്‍കി ഓണ്‍ലൈനായി തന്നെ അപേക്ഷ സമര്‍പ്പിക്കുന്നതാണ് ആദ്യത്തെ രീതി.
ALSO READ: വീട് വിറ്റോ? ഫര്‍ണിഷിങ് ചെലവുകള്‍ മൂലധനനേട്ട നികുതിയെ ബാധിക്കുമോ?
രണ്ടാമത്തെ വിധത്തില്‍, ആവശ്യമായ എല്ലാ വിവരങ്ങളും ഓണ്‍ലൈനായി സമര്‍പ്പിക്കുക. തുടര്‍ന്ന് വായ്പ അനുവദിയ്ക്കുന്ന ഉദ്യോഗസ്ഥന്‍ നിങ്ങളെ ബന്ധപ്പെട്ട്, വായ്പ എടുക്കും മുമ്പ് ആവശ്യമായ കാര്യങ്ങളും നിബന്ധനകളും മനസ്സിലാക്കി തുടര്‍ നടപടികളിലേക്ക് കടക്കും. കൂടാതെ ബാങ്കിൽ നേരിട്ട് ചെന്ന് ആവശ്യമായ വിവരങ്ങൾ നൽകി, സംസാരിച്ച് വായ്പ്പ എടുക്കാനും സാധിക്കും.
ആവശ്യമായ രേഖകൾ
വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന അഡ്മിഷന്‍ ലെറ്റര്‍, മാര്‍ക്ഷീറ്റുകള്‍, പ്രായം തെളിയിക്കുന്ന രേഖ, വ്യക്തിത്വം തെളിയിക്കുന്ന രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ, ഒപ്പ്, ഏറ്റവും പുതിയ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍, വരുമാനം കണക്കാക്കാന്‍ സഹായിക്കുന്ന ഐടിആര്‍ രേഖകള്‍, ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ്, വരുമാനം സ്ഥിരീകരിക്കുന്ന രേഖകള്‍, കയ്യൊപ്പോട് കൂടിയ പൂര്‍ത്തിയാക്കിയ അപേക്ഷാ ഫോം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് തുടങ്ങിയവ ആവശ്യമായി വന്നേക്കാം.