AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Capital Gains Tax: വീട് വിറ്റോ? ഫര്‍ണിഷിങ് ചെലവുകള്‍ മൂലധനനേട്ട നികുതിയെ ബാധിക്കുമോ?

Furnishing Expenses and Capital Gains: ഒരു വീടോ ഫ്‌ളാറ്റോ വില്‍ക്കുമ്പോള്‍, അത് വില്‍പന നടക്കുമ്പോഴുള്ള വിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസം അനുസരിച്ചാണ് മൂലധന നേട്ടം കണക്കാക്കുന്നത്.

Capital Gains Tax: വീട് വിറ്റോ? ഫര്‍ണിഷിങ് ചെലവുകള്‍ മൂലധനനേട്ട നികുതിയെ ബാധിക്കുമോ?
പ്രതീകാത്മക ചിത്രം Image Credit source: vongasasiripat/Getty Images
shiji-mk
Shiji M K | Updated On: 17 Oct 2025 20:23 PM

ഭാവിയില്‍ വിറ്റ് പണമാക്കുന്നതിനായി വീടുകള്‍ വെക്കുന്നവരുണ്ട്. എന്നാല്‍ വീട് വെക്കാനായി ഉണ്ടാകുന്ന ചെലവുകള്‍ നിങ്ങളുടെ മൂലധന നേട്ട നികുതിയെ എങ്ങനെ ബാധിക്കുമെന്ന് പലരും മനസിലാക്കുന്നില്ല. വസ്തുക്കളുടെ വില്‍പനയില്‍ നിന്ന് ലഭിക്കുന്ന ലാഭം ആദായ നികുതി നിയമപ്രകാരം മൂലധന നേട്ടം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഒരു വീടോ ഫ്‌ളാറ്റോ വില്‍ക്കുമ്പോള്‍, അത് വില്‍പന നടക്കുമ്പോഴുള്ള വിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസം അനുസരിച്ചാണ് മൂലധന നേട്ടം കണക്കാക്കുന്നത്.

മൂലധന നേട്ടവും കിഴിവുകളും

ഇന്ത്യയിലെ ആദായ നികുതി നിയമങ്ങള്‍ പ്രകാരം പ്രോപ്പര്‍ട്ടിക്ക് മേല്‍ അറ്റക്കുറ്റപ്പണികള്‍ ഉള്‍പ്പെടെ നടത്തുമ്പോഴുള്ള ചെലവുകള്‍ നികുതി നല്‍കുന്നതില്‍ കുറവ് വരുത്താന്‍ സഹായിക്കുന്നു. ഫര്‍ണിഷിങ് ചെലവുകള്‍, അവയുടെ സ്വഭാവവും ഉദ്ദേശവും അനുസരിച്ച് നികുതി ബാധ്യത കുറയ്ക്കും. ചുവടെ കൊടുത്തിരിക്കുന്നവ വില്‍പന വിലയില്‍ നിന്ന് കിഴിക്കുന്നതാണ്.

ഏറ്റെടുക്കല്‍ ചെലവ്- വസ്തു വാങ്ങുന്നതിനായി നല്‍കിയ വില അല്ലെങ്കില്‍ പാമ്പര്യമായി ലഭിച്ചതോ സമ്മാനമായി ലഭിച്ചതോ ആയ സ്വത്ത് ഏറ്റെടുക്കുമ്പോഴുണ്ടായ ചെലവ്, ആദ്യത്തെ ഉടമയ്ക്കുണ്ടായ ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഫര്‍ണിഷ്ങ് ചെലവുകള്‍- വസ്തു മെച്ചപ്പെടുത്തുന്നതിനോ മറ്റോ വരുത്തിയ മാറ്റങ്ങളിലുണ്ടായ ചെലവ്.

കൈമാറ്റ ചെലവുകള്‍- ബ്രോക്കറേജ്, നിയമപരമായ ഫീസ്, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ എന്നിവ പോലുള്ള ചെലവുകള്‍.

ഫര്‍ണിഷിങ് ചെലവുകള്‍ക്ക് കിഴിവ് ലഭിക്കുമോ?

ഏതെല്ലാം ഫര്‍ണിഷിങ് ചെലവുകള്‍ക്കാണ് കിഴിവ് ലഭിക്കുകയെന്ന കാര്യം നികുതി നിയമത്തില്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍ ഒരു വസ്തു വാസയോഗ്യമാക്കുന്നതിനോ അല്ലെങ്കില്‍ അതിന്റെ ആയുസ് വര്‍ധിപ്പിക്കുന്നതിനോ വേണ്ടി നടത്തുന്ന നിര്‍മ്മാണങ്ങളുടെ ചെലവുകള്‍ കിഴിവുകള്‍ക്ക് അര്‍ഹമായേക്കാം.

Also Read: Capital Gains Tax: വല്ലതും വില്‍ക്കാന്‍ പോകുകയാണോ? മൂലധനനേട്ട നികുതി ലാഭിക്കാനിതാ വഴികള്‍

ഉദാഹരണം:

ഘടനാപരമായ നവീകരണങ്ങള്‍
പ്ലബിങ്, ഇലക്ട്രിക്കല്‍, പെയ്ന്റിങ്, പ്ലാസ്റ്ററിങ് തുടങ്ങിയവ.
ടൈലുകള്‍ മാറ്റുന്നത് പോലെയുള്ള ജോലികള്‍.

ഇവയ്ക്ക് ലഭിക്കില്ല

എയര്‍ കണ്ടീഷണറുകള്‍, ഹോം തിയേറ്ററുകള്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍.
സോഫകള്‍, കിടക്കകള്‍, അല്ലെങ്കില്‍ ഡൈനിങ് ടേബിളുകള്‍ പോലുള്ള ഫര്‍ണിച്ചറുകള്‍.
പരവതാനികള്‍, കലാസൃഷ്ടികള്‍, അലങ്കാര വസ്തുക്കള്‍.
റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയവ.

ഇവയെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 21(4) പ്രകാരം മൂലധന ആസ്തിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.