AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇനിയെന്ത് വേണം! സ്വര്‍ണവില കുറഞ്ഞു, അര്‍മാദിച്ചാട്ടെ

November 4 Gold Price in Kerala: ഇന്ന് പതിവില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംഭവിച്ചതുപോലുള്ള കുതിച്ചുചാട്ടം ഇന്നില്ല. നവംബറില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന വിദഗ്ധരുടെ പ്രവചനങ്ങള്‍ക്ക് തല്‍കാലത്തേക്ക് വിരാമമിട്ടിരിക്കുകയാണ്.

Kerala Gold Rate: ഇനിയെന്ത് വേണം! സ്വര്‍ണവില കുറഞ്ഞു, അര്‍മാദിച്ചാട്ടെ
പ്രതീകാത്മക ചിത്രം Image Credit source: Amir Mukhtar/Moment/Getty Images
shiji-mk
Shiji M K | Updated On: 04 Nov 2025 09:46 AM

പെട്ടെന്നൊരു സഡന്‍ ബ്രേക്ക്, പെട്ടെന്നൊരു ബ്രേക്ക് കൊടുക്കേണ്ടി വന്നാല്‍ ആരായാലും ഒന്ന് പേടിക്കും, എന്നാല്‍ സ്വര്‍ണത്തില്‍ അങ്ങനെയൊരു ബ്രേക്കിടല്‍ സംഭവിച്ചപ്പോള്‍ ലോകമൊന്നാകെ ആഘോഷതിമിര്‍പ്പിലായിരുന്നു. എന്നാല്‍ ആ സന്തോഷത്തിന് നീര്‍കുമിളയുടെ ആയുസ് പോലും ഉണ്ടായില്ല, കുറഞ്ഞതിനേക്കാള്‍ വേഗത്തില്‍ സ്വര്‍ണം വീണ്ടും കുതിച്ചു.

എന്നാല്‍ ഇന്ന്, പതിവില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംഭവിച്ചതുപോലുള്ള കുതിച്ചുചാട്ടം ഇന്നില്ല. നവംബറില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന വിദഗ്ധരുടെ പ്രവചനങ്ങള്‍ക്ക് തല്‍കാലത്തേക്ക് വിരാമമിട്ടിരിക്കുകയാണ്.

ഇന്നത്തെ സ്വര്‍ണവില

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 89,800 രൂപയാണ് വില. കഴിഞ്ഞ ദിവസം 90,320 രൂപയായിരുന്നു നിരക്ക്. 90,000 രൂപയ്ക്ക് താഴേക്ക് വീണ്ടും സ്വര്‍ണമെത്തിയത് പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 11,225 രൂപയും വിലവരും. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയും, ഒരു പവന് 520 രൂപയുമാണ് കുറഞ്ഞത്.

ചൈനയുടെ പ്ലാന്‍

ചൈനയിലെ ചില്ലറ സ്വര്‍ണവ്യാപാരികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നല്‍കിയിരുന്ന നികുതിയിളവ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച്, ഷാങ്ഹായ് ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ച് എന്നിവയില്‍ നിന്ന് ശേഖരിക്കുന്ന സ്വര്‍ണത്തിന് ചില്ലറ വ്യാപാരികള്‍ക്ക് മൂല്യവര്‍ധിത നികുതിയില്‍ നല്‍കിയിരുന്ന ഇളവാണ് ചൈനീസ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.

Also Read: Gold: ദീപാവലിയ്ക്ക് ഒരുപാട് സ്വര്‍ണം വാങ്ങിച്ചില്ലേ? വില്‍ക്കാന്‍ മാത്രമല്ല, വേറെയുമുണ്ട് ഉപകാരങ്ങള്‍

ഇനി മുതല്‍, സ്വര്‍ണ നിര്‍മ്മാതാക്കള്‍ക്ക് 13 ശതമാനത്തിന് പകരം 6 ശതമാനം വരെയാണ് നികുതിയിളവ് ലഭിക്കുക. ഇതോടെ വിവിധ സ്വര്‍ണ ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടു. ചെലവ് സമ്മര്‍ദം മറികടക്കാന്‍ വ്യാപാരികള്‍ വില ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്വര്‍ണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമായ ചൈനയിലെ വ്യാപാരികള്‍ തിരിച്ചടി നേരിടുന്നത്, ആഗോളതലത്തില്‍ പ്രതിഫലിക്കുമെന്ന് ബുള്ളിയന്‍വാള്‍ട്ടിലെ ഗവേഷണ ഡയറക്ടര്‍ അഡ്രിയാന്‍ ആഷ് പറഞ്ഞു.