AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PAN Card: 10 മിനിറ്റില്‍ പാന്‍ കാര്‍ഡ്; വീട്ടിലിരുന്ന് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം

How To Get PAN Card Instantly: സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് വളരെ അനിവാര്യമാണ്. വളരെ പെട്ടെന്ന് പാന്‍ കാര്‍ഡ് ആവശ്യമുള്ളയൊരാളാണോ നിങ്ങള്‍? എങ്കില്‍ ഇ പാന്‍ സൗകര്യം ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കാര്‍ഡ് സ്വന്തമാക്കാം.

PAN Card: 10 മിനിറ്റില്‍ പാന്‍ കാര്‍ഡ്; വീട്ടിലിരുന്ന് ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം
പാന്‍ കാര്‍ഡ്Image Credit source: TV9 Network
shiji-mk
Shiji M K | Published: 04 Nov 2025 08:12 AM

ആദായ നികുതി വകുപ്പ് രാജ്യത്തെ പൗരന്മാര്‍ക്കായി അനുവദിക്കുന്ന സുപ്രധാന രേഖകളില്‍ ഒന്നാണ് പാന്‍ കാര്‍ഡ്. പത്തക്ക ഡിജിറ്റല്‍ ആല്‍ഫാന്യൂമെറിക് ഐഡിയാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) എന്നത്. സാമ്പത്തിക ഇടപാടുകളില്‍ പ്രധാന പങ്കുതന്നെ ഈ നമ്പറിനുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍, ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് വളരെ അനിവാര്യമാണ്. വളരെ പെട്ടെന്ന് പാന്‍ കാര്‍ഡ് ആവശ്യമുള്ളയൊരാളാണോ നിങ്ങള്‍? എങ്കില്‍ ഇ പാന്‍ സൗകര്യം ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കാര്‍ഡ് സ്വന്തമാക്കാം.

എങ്ങനെ പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ലഭിക്കും?

1.ആധാര്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ പാന്‍ കാര്‍ഡ് ലഭിക്കാനായി എങ്ങനെ അപേക്ഷിക്കണമെന്ന് പരിശോധിക്കാം.

2. ആദായ നികുതി ഇ ഫയലിങ് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം (www.incometax.gov.in)

3. ക്വിക്ക് ലിങ്ക് എന്ന വിഭാഗത്തിന് കീഴിലുള്ള ഇന്‍സ്റ്റന്റ് ഇ പാന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

4. ശേഷം പുതിയ പാന്‍ നേടുക എന്ന തിരഞ്ഞെടുക്കാം

5. നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി, ഡിക്ലറേഷന്‍ ബോക്‌സില്‍ ചെക്ക് മാര്‍ക്കിട്ട്, തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യാം

Also Read: Aadhaar Card Update: സ്വയം എഡിറ്റ് ചെയ്യാവുന്നതേ ഉള്ളൂ; ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ എങ്ങനെ മാറ്റാം

6. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച ഒടിപി നല്‍കി, ആധാര്‍ സ്ഥിരീകരിക്കാം

7. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യാം

8. ഒടിപി വീണ്ടും നല്‍കി, സ്ഥിരീകരിച്ച ശേഷം തുടരുക നല്‍കാം

9. ഇമെയില്‍ ഐഡി പരിശോധിക്കുന്നതിനായി, ഇമെയില്‍ ഐഡി സാധൂകരിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യാം

10. പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാല്‍, ഇ പാന്‍ ലഭിക്കും