AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: മ്യൂച്വല്‍ ഫണ്ടില്‍ ഡറക്ട് വേണോ അല്ലെങ്കില്‍ റെഗുലര്‍ പ്ലാന്‍ വേണോ? ഏത് തിരഞ്ഞെടുക്കാം

Mutual Funds Investment Tips: നിക്ഷേപകര്‍ക്ക് ആസ്തികള്‍ക്ക് വിവേകത്തോടെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെങ്കിലും ഫണ്ട് ഉപദേഷ്ടാവിന് നല്‍കുന്ന ഫീസ് നേരിട്ടോ അല്ലാതെയോ നിക്ഷേപ തുകയില്‍ നിന്ന് കുറയുന്നു. കമ്മീഷന്‍ കൂടുന്നതിന് അനുസരിച്ച് ചെലവ് അനുപാതം വര്‍ധിക്കും.

Mutual Funds: മ്യൂച്വല്‍ ഫണ്ടില്‍ ഡറക്ട് വേണോ അല്ലെങ്കില്‍ റെഗുലര്‍ പ്ലാന്‍ വേണോ? ഏത് തിരഞ്ഞെടുക്കാം
മ്യൂച്വല്‍ ഫണ്ടുകള്‍ Image Credit source: jayk7/Moment/Getty Images
shiji-mk
Shiji M K | Published: 21 Jul 2025 11:46 AM

റിസ്‌ക്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കും ദീര്‍ഘകാലത്തേക്ക് മികച്ച വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. രണ്ട് രീതിയിലാണ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം. ഒന്ന് നേരിട്ടുള്ളതും മറ്റൊന്ന് പതിവായി നടത്തുന്ന നിക്ഷേപവും. നിക്ഷേപകര്‍ക്ക് അവരുടെ ബജറ്റും സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി ഇവയില്‍ ഏതും തിരഞ്ഞെടുക്കാവുന്നതാണ്.

ഡയറക്ട് ഫണ്ടും റെഗുലര്‍ മ്യൂച്വല്‍ ഫണ്ടും

ഉയര്‍ന്ന വരുമാനം ലഭിക്കുന്നുണ്ടോ അല്ലെങ്കില്‍ ലഭിക്കാന്‍ സാധ്യതയുണ്ടോ എന്ന കാര്യമാണ് ഒരു നിക്ഷേപകന്‍ ആദ്യം പരിശോധിക്കേണ്ടത്. ആ വരുമാനം നിങ്ങളുടെ ലക്ഷ്യമായി പൊരുത്തപ്പെടുമോ എന്ന കാര്യവും പരിശോധിച്ചുറപ്പിക്കുക. ചെലവ് അനുപാതം ഉള്‍പ്പെടുന്നതിനാല്‍ തന്നെ ഏതൊരു നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ടും സാധാരണ മ്യൂച്വല്‍ ഫണ്ടിനേക്കാന്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു.

മ്യൂച്വല്‍ ഫണ്ട് കമ്പനി ഈടാക്കുന്ന ഫീസായ ചെലവ് അനുപാതം സാധാരണയായി മ്യൂച്വല്‍ ഫണ്ടുകളില്‍ കൂടുതലാണ്. ഒരു ഫണ്ടിന്റെ ചെലവ് അനുപാതമായി 0.2 ശതമാനം ഈടാക്കുന്നുണ്ടെങ്കില്‍, ഫണ്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തന, ഭരണ ചെലവുകള്‍ക്കായി AUM ന്റെ 0.2 ശതമാനം ഉപയോഗിക്കുന്നു.

നിക്ഷേപകര്‍ക്ക് ആസ്തികള്‍ക്ക് വിവേകത്തോടെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെങ്കിലും ഫണ്ട് ഉപദേഷ്ടാവിന് നല്‍കുന്ന ഫീസ് നേരിട്ടോ അല്ലാതെയോ നിക്ഷേപ തുകയില്‍ നിന്ന് കുറയുന്നു. കമ്മീഷന്‍ കൂടുന്നതിന് അനുസരിച്ച് ചെലവ് അനുപാതം വര്‍ധിക്കും. നേരിട്ടുള്ള പദ്ധതികളില്‍ നിക്ഷേപകര്‍ക്ക് കമ്മീഷന്‍ ഫീസും മറ്റ് പ്രവര്‍ത്തന ചെലവുകളും ഒഴിവാക്കാനാകും.

Also Read: Instant Loans: ഇൻസ്റ്റന്റ് ലോൺ, വീട്ടിലിരുന്ന് വായ്പയെടുക്കാം; പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം

നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നെറ്റ് ആസ്തി മൂല്യം കൂടുതലാണ്. ഇത് മ്യൂച്വല്‍ ഫണ്ടിന്റെ ഒരു യൂണിറ്റിന്റെ മൂല്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഡെറ്റ് ഉപകരണങ്ങളില്‍ ആസ്തികള്‍ അനുവദിക്കുമ്പോള്‍ ഏജന്റുമാര്‍ക്ക് നല്‍കുന്ന ഫീസ് അടിസ്ഥാനമാക്കി എന്‍എവി മെച്ചപ്പെടുത്താനോ ഒഴിവാക്കാനോ കഴിയും.

നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നമ്മുടെ ചെലവ് നിയന്ത്രിക്കാനാകും. എന്നാലും ഇവിടെ നിങ്ങള്‍ക്ക് അധിക ഉത്തരവാദിത്തം വരുന്നു, മ്യൂച്വല്‍ ഫണ്ടിന്റെ മുന്‍കാല ചരിത്രത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം ഫണ്ട് തിരഞ്ഞെടുക്കുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.