AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണയ്ക്കും 2026ല്‍ ശുക്രന്‍; വില കുതിച്ചുയരും

Coconut Oil Price Hike 2026: സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ കുതിക്കാന്‍ പോകുന്നത് മറ്റൊരാളാണെന്നാണ് വിപണിയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍. വെളിച്ചെണ്ണയുടെ വില 2026 മുതല്‍ റെക്കോഡുകള്‍ കീഴടക്കി മുന്നേറുമെന്ന് വ്യാപാരികള്‍ പറയുന്നു.

Coconut Oil Price: വെളിച്ചെണ്ണയ്ക്കും 2026ല്‍ ശുക്രന്‍; വില കുതിച്ചുയരും
വെളിച്ചെണ്ണImage Credit source: Burcu Atalay Tankut/Moment/Getty Images
Shiji M K
Shiji M K | Published: 28 Dec 2025 | 09:50 AM

സ്വര്‍ണവില 2026ല്‍ വീണ്ടും റെക്കോഡുകള്‍ കീഴടക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി. എന്നാല്‍ സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ കുതിക്കാന്‍ പോകുന്നത് മറ്റൊരാളാണെന്നാണ് വിപണിയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍. വെളിച്ചെണ്ണയുടെ വില 2026 മുതല്‍ റെക്കോഡുകള്‍ കീഴടക്കി മുന്നേറുമെന്ന് വ്യാപാരികള്‍ പറയുന്നു. വിവിധ കാരണങ്ങളാണ് ഇതിനായി ഇവര്‍ നിരത്തുന്നത്.

എന്തുകൊണ്ട് വിലക്കയറ്റം?

പാചകത്തിന് പുറമെ മറ്റ് പല ആവശ്യങ്ങള്‍ക്കും വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്. ക്രീമുകള്‍, ഹെയര്‍ ഓയിലുകള്‍, വിവിധ തരത്തിലുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയിലെല്ലാം പ്രധാന ചേരുവ വെളിച്ചെണ്ണ തന്നെയാണ്. ശുദ്ധമായ വെളിച്ചെണ്ണ കൊണ്ട് നിര്‍മിച്ച സാധനങ്ങളാണ് ഇപ്പോള്‍ ആളുകള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നതും.

വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവ അടങ്ങിയതിനാല്‍ ചര്‍മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ഫേസ് ക്രീമുകളില്‍ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ള വെളിച്ചെണ്ണയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: Coconut Oil Price: രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ വന്‍ വിലക്കുറവില്‍; കുതിച്ചുയരും മുമ്പേ വാങ്ങിക്കാം

2035 നുള്ളില്‍ സൗന്ദര്യ വസ്തുക്കളുമായി ബന്ധപ്പെട്ട മേഖല വലിയ വളര്‍ച്ച കൈവരിക്കാനാണ് സാധ്യത. ഇതോടെ വെളിച്ചെണ്ണയുടെ ആവശ്യകതയും വര്‍ധിക്കും. പാചകത്തിന് പുറമെ ഈ മേഖലയിലെ ആവശ്യം കൂടി വര്‍ധിക്കുന്നതോടെ നിലവിലുള്ള വിലയില്‍ കൂടുതല്‍ വെളിച്ചെണ്ണയ്ക്ക് നല്‍കേണ്ടി വരും.

പ്രകൃതിദത്തവും സുരക്ഷിതവുമായ ക്രീമുകളിലേക്കും മറ്റും ആളുകള്‍ മാറുന്നത് വിപണി സാഹചര്യങ്ങള്‍ മാറ്റിമറിക്കും. കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദകര്‍ക്കും ഇതോടെ ഉയര്‍ന്ന ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിവരം.