AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: ഡിസംബറില്‍ സംഭവിക്കാന്‍ പോകുന്നത് മഹാത്ഭുതം; സ്വര്‍ണവില കുറയുമോ?

2025 December End Gold Price Prediction: 2026ല്‍ സ്വര്‍ണവില കാര്യമായ കുതിപ്പ് നടത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 2025 ഡിസംബര്‍ അവസാനത്തോടെ ദൃശ്യമാകുന്ന വില 2026 ല്‍ പ്രതിഫലിക്കാന്‍ സാധ്യത കൂടുതലാണ്.

Gold Rate: ഡിസംബറില്‍ സംഭവിക്കാന്‍ പോകുന്നത് മഹാത്ഭുതം; സ്വര്‍ണവില കുറയുമോ?
പ്രതീകാത്മക ചിത്രം Image Credit source: Odi Caspi/Getty Images
shiji-mk
Shiji M K | Published: 27 Nov 2025 10:35 AM

സ്വര്‍ണവില പതിവ് തെറ്റിക്കാതെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്നായിരിക്കും ഇനി ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണമെത്തുകയെന്ന് അറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സ്വര്‍ണവിലയിലയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച നവംബര്‍ വിടവാങ്ങുകയാണ്. നവംബറില്‍ സ്വര്‍ണവില 97,000 ത്തില്‍ നിന്ന് 92 ലേക്കും 93 ലേക്കും കുറഞ്ഞത് തെല്ലൊന്നുമല്ല ആശ്വാസം പകര്‍ന്നത്.

2026ല്‍ സ്വര്‍ണവില കാര്യമായ കുതിപ്പ് നടത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 2025 ഡിസംബര്‍ അവസാനത്തോടെ ദൃശ്യമാകുന്ന വില 2026 ല്‍ പ്രതിഫലിക്കാന്‍ സാധ്യത കൂടുതലാണ്. എങ്കിലും ഡിസംബറില്‍ സ്വര്‍ണവിലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് വിശദമായി പരിശോധിക്കാം.

ഡിസംബറില്‍ എന്തും സംഭവിക്കാം

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ശക്തനാരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് സ്വര്‍ണമെന്നാണ്. 2025 ഡിസംബര്‍ അവസാനം സ്വര്‍ണവില എവിടെയെത്തും എത്രയാകും എന്ന കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്നത്. ലോക വിപണിയിലെ സ്വര്‍ണം, ഡോളര്‍ മൂല്യം, ഇന്ത്യന്‍ രൂപയുടെ നിരക്ക്, എണ്ണവില എന്നീ പ്രധാന ഘടകങ്ങള്‍ സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ സ്വാധീനിക്കും.

Also Read: Gold Rate: സ്വർണം പൊള്ളുമോ? പവന് ഒരു ലക്ഷം, ഇന്നത്തെ നിരക്ക് ഇങ്ങനെ…

ആഭ്യന്തര ആവശ്യങ്ങള്‍, നിക്ഷേപ പ്രവണതകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഡിസംബറില്‍ സ്വര്‍ണവില 90,000 ത്തില്‍ തന്നെ നിലയുറപ്പിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഡിസംബര്‍ അവസാനിച്ച്, 2026 പിറക്കുമ്പോള്‍ സ്വര്‍ണം 65,000 മുതല്‍ 70,000 വരെയുള്ള നിരക്കിലേക്ക് താഴുമെന്നുള്ള പ്രതീക്ഷകളും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഈ നിരക്കില്‍ അന്താരാഷ്ട്ര വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റം സംഭവിച്ചേക്കാം.

യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിക്കുന്നതും, മധ്യേഷ്യയില്‍ സമാധാനം വരികയും, ട്രംപിന്റെ വ്യാപാര യുദ്ധം അവസാനിക്കുകയും ചെയ്താല്‍ എല്ലാം പ്രതീക്ഷകള്‍ക്ക് അനുസൃതമായി സംഭവിക്കും. എന്നാല്‍ ഇവയില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ സ്വര്‍ണം വീണ്ടും മല കയറും.