AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold: സ്വർണവിലയിൽ വൻ മാറ്റം വരുന്നു; വിപണിയിൽ താരം മറ്റൊരു കൂട്ടർ; 2026 ‘പൊൻ’ വർഷമോ?

Gold Price in 2026: ദീപാവലി സമയത്ത് സ്വർണ വിൽപന മികച്ചതായിരുന്നെങ്കിലും പിന്നീട് ഏകദേശം 10 മുതൽ 15 ദിവസം വരെ മാന്ദ്യം അനുഭവപ്പെട്ടിരുന്നു. എന്നാൽ വിപണിയിൽ വീണ്ടും ഡിമാൻഡ് ഉയരാൻ തുടങ്ങിയിട്ടുണ്ട്.

Gold: സ്വർണവിലയിൽ വൻ മാറ്റം വരുന്നു; വിപണിയിൽ താരം മറ്റൊരു കൂട്ടർ; 2026 ‘പൊൻ’ വർഷമോ?
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Published: 20 Nov 2025 | 02:00 PM

പുതുവർഷം സ്വർണം റെക്കോർഡുകൾ തകർക്കുമെന്ന സൂചനകൾ നൽകി സാമ്പത്തിക വിദ​ഗ്ധർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നുണ്ട്. കൂടിയും കുറഞ്ഞുമുള്ള സ്വർണത്തിന്റെ സഞ്ചാരം സാധാരണക്കാർക്ക് ആശങ്കയുയർത്തുകയാണ്.

വർഷാവസാനത്തിലും 2026 പുതുവർഷത്തിലും സ്വർണ്ണ വിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് ലക്ഷ്മി ഡയമണ്ട്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ചേതൻ മേത്ത പറഞ്ഞതായി സിഎൻബിസി ടിവി 18 റിപ്പോർട്ട് ചെയ്തു. ഈ വർഷം, നിക്ഷേപ സ്വർണ്ണ വാങ്ങലുകൾ ആഭരണ വാങ്ങലുകളേക്കാൾ ശക്തമാണെന്നും മേത്ത പറഞ്ഞു.

എന്നിരുന്നാലും, വിവാഹ സീസൺ അടുത്തതിനാൽ ആഭരണ വാങ്ങലുകൾ വീണ്ടും ഉയർന്നേക്കും. ദീപാവലി സമയത്ത് വിൽപന മികച്ചതായിരുന്നെങ്കിലും പിന്നീട് ഏകദേശം 10 മുതൽ 15 ദിവസം വരെ മാന്ദ്യം അനുഭവപ്പെട്ടിരുന്നു. എന്നാൽ വിപണിയിൽ വീണ്ടും ഡിമാൻഡ് ഉയരാൻ തുടങ്ങിയിട്ടുണ്ടെന്ന് മേത്ത കൂട്ടിച്ചേ‍ർത്തു.

ALSO READ: സ്വര്‍ണം വാടയ്ക്ക് കൊടുക്കാം; ആര്‍ക്കാണ് നല്‍കേണ്ടത്, ലാഭം നേടുന്നത് എങ്ങനെ?

സ്വർണവില കുതിക്കുമ്പോഴും വിപണിയിൽ താരമായത് പഴയ സ്വർണമാണ്. ദീപാവലി സമയത്ത്, ഏകദേശം 40 – 50 ശതമാനം ഉപഭോക്താക്കൾക്കാണ് പഴയ സ്വർണ്ണം പുതിയ ആഭരണങ്ങളായി മാറ്റിയത്. സാധാരണ സ്വർണ്ണത്തേക്കാൾ വജ്രാഭരണങ്ങളാണ് ഇപ്പോൾ ആളുകൾ ഇഷ്ടപ്പെടുന്നത്. ആഗോള വാങ്ങലുകളും ആഭ്യന്തര ഡിമാൻഡും ഭാവിയിൽ സ്വർണ്ണ വില ഉയർത്തിയേക്കും. നിക്ഷേപകർക്കും വാങ്ങുന്നവർക്കും വരും മാസങ്ങൾ നിർണായകമാകുമെന്നും ചേതൻ മേത്ത വ്യക്തമാക്കി.