AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fevicol success story: ഓഫീസ് പ്യൂണിൽ നിന്ന് കോടികളുടെ ആസ്തിയിലേക്ക്; പരസ്യങ്ങളിലൂടെ ഇന്ത്യൻ മനസിൽ ഒട്ടിപിടിച്ച ‘ഫെവികോളി’ന്റെ കഥ

Fevicol success story: പരസ്യ ഏജൻസിയായ ഒ​ഗിൽവി ആന്റ് മേതറാണ് ഫെവികോളിന്റെ ലോ​ഗോയ്ക്ക് പിന്നിൽ. ഒ​ഗിൽവിയുടെ പീയുഷ് പാണ്ഡ്യയുടെ മനസിൽ വിരിഞ്ഞ പരസ്യങ്ങൾ ഫെവികോളിന്റെ പ്രചാരത്തിന് ഏറെ സഹായകമായി.

Fevicol success story: ഓഫീസ് പ്യൂണിൽ നിന്ന് കോടികളുടെ ആസ്തിയിലേക്ക്; പരസ്യങ്ങളിലൂടെ ഇന്ത്യൻ മനസിൽ ഒട്ടിപിടിച്ച ‘ഫെവികോളി’ന്റെ കഥ
nithya
Nithya Vinu | Published: 22 Jun 2025 22:17 PM

രണ്ട് ആനകൾ എതിർദിശയിൽ വലിക്കുന്ന ഒരു ലോഹ​ഗോളത്തിന്റെ ലോ​ഗോ പതിഞ്ഞ പ്ലാസ്റ്റിക് കുപ്പി, അതിനുള്ളിലെ പ്രത്യേക മണമുള്ള വെളുത്ത പശ…ഇതിൽ കൂടുതൽ വിശേഷണങ്ങളൊന്നും ഫെവികോൾ എന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പശയ്ക്ക് വേണ്ടിവരില്ല. ഒരു ചെറുകിട ബിസിനസിനെ ബില്യൺ ഡോളർ സാമ്രാജ്യമാക്കി മാറ്റിയ ഒരു ഓഫീസ് പ്യൂണിന്റെ കഥ അറിയാം…

ആദ്യകാല ജീവിതം

‘ബി.കെ.പി’ അല്ലെങ്കിൽ ‘ബാലുഭായ്’ എന്നറിയപ്പെടുന്ന ബൽവന്ത് പരേഖ് ​ഗുജറാത്തിലെ ഒരു ജൈന കുടുംബത്തിലാണ് ജനിച്ചത്. മുംബൈയിലെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടിയെങ്കിലും അഭിഭാഷക വേഷത്തിനോട് അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. ബ്രീട്ടീഷ് ഭരണത്തിന്റെ കീഴിൽ തന്റെ രാജ്യവും ജനങ്ങളും കഷ്ടപ്പെടുമ്പോൾ, വക്കീലായി ജോലിയുടെ ഭാ​ഗമായി കക്ഷികൾക്ക് വേണ്ടി കള്ളങ്ങൾ പറഞ്ഞ് ജീവിക്കാൻ അദ്ദേഹത്തിലെ ദേശസ്നേഹി ആ​ഗ്രഹിച്ചിരുന്നില്ല.

വിവിധ ജോലികൾ ചെയ്തു. പ്രിന്റിംഗ് പ്രസ്സിലും പിന്നീട് ഒരു മരപ്പണികടയിലെ ഓഫീസിൽ പ്യൂണായും ജോലി ചെയ്തു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന അദ്ദേഹം മരക്കച്ചവടക്കാരന്റെ വെയർഹൗസിൽ പോലും താമസിച്ചു. ആ സമയത്താണ് വിവാ​ഹം കഴിക്കുന്നത്. തുടർന്ന് രണ്ട് വയർ നിറയ്ക്കാൻ കഷ്ടപ്പെട്ടു.

പലതരം ഡൈകൾക്ക് ഡിമാൻഡ് ഉള്ള കാലമായിരുന്നു അന്ന്. മോഹൻ ഭായ് എന്ന നിക്ഷേപകന്റെ പിന്തുണയോടെ, പരേഖ് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ തീരുമാനിച്ചു. തുടർന്ന് വിദേശത്ത് നിന്നി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഏജൻസി വർക്കുകൾ പിടിച്ച് തുടങ്ങി. പിന്നീട് ബൽവന്ത് ജർമ്മൻ കമ്പനിയായ ഹോച്ചസ്റ്റിന്റെ ഇന്ത്യയിലെ പ്രതിനിധികളായ ഫെഡ്കോയുമായി 50 ശതമാനം പങ്കാളിത്തത്തിൽ ബിസിനസ് ആരംഭിച്ചു. ഫെഡ്കോയുടെ മാനേജിം​ഗ് ഡയറക്ടർ ഇന്ത്യയിൽ വന്നപ്പോൾ ബൽവന്തിന് അദ്ദേഹത്തെ കാണാൻ അവസരമുണ്ടായി. ബിസിനസിൽ ബൽവന്തിനുള്ള അസാമാന്യമായ കഴിവ് മാനേജിങ് ഡയറക്ടർക്ക് ബോധിച്ചു. ബിസിനസ് മാനേജ്മെന്റ് ട്രെയിനിം​ഗിന് ബൽവന്തിനെ ജർമനിലേക്ക് കൊണ്ടുപോയി.

ഫെവിക്കോളിന്റെ ജനനം

1954-ൽ, ബൽവന്തും സഹോദരൻ സുശീലും ചേർന്ന് മുംബൈയിലെ ജേക്കബ് സർക്കിളിൽ പരേഖ് ഡൈക്കെം ഇൻഡസ്ട്രീസ് സ്ഥാപിച്ചു, വ്യാവസായിക രാസവസ്തുക്കൾ, പിഗ്മെന്റ് എമൽഷനുകൾ, ചായങ്ങൾ എന്നിവ നിർമ്മിച്ച് വിൽപ്പന നടത്തി. മുമ്പ് തടി ട്രെയിഡിം​ഗ് ഓഫീസിൽ പ്യൂണായി ജോലി ചെയ്തിരുന്ന സമയത്ത് ബൽവന്ത് ഒരു കാര്യം മനസിലാക്കിയിരുന്നു. തടിപണികൾക്ക് ഉപയോ​ഗിക്കുന്ന പശ തൊഴിലാളികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മാത്രമല്ല പശ ശക്തവുമായിരുന്നില്ല. അത് കാരണം അവരുടെ ഉത്പന്നങ്ങൾ നല്ല രീതിയിൽ നിർമ്മിക്കാനും സാധിച്ചിരുന്നില്ല. അക്കാലത്ത് മൃ​ഗകൊഴുപ്പിൽ നിന്നാണ് മരപശകൾ ഉണ്ടാക്കിയിരുന്നത്. ഭൂരിപക്ഷം ആശാരിമാർക്കും അത് വിശ്വാസപരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇവിടെ പശകളിൽ വലിയ അവസരം ബൽവന്ത് കണ്ടു. അങ്ങനെ വെജിന്റേറിയൻ പശ, ഫെവികോൾ പിറന്നു. തന്റെ പഴയ സ്ഥാപനമായ ഫെഡ്കോയിൽ നിന്നെടുന്ന ഫെവി എന്തിനെയും ഒന്നിപ്പിക്കുന്നു എന്നർത്ഥമുള്ള ജർമൻ വാക്കായ കോൾ എന്നിവ ചേർത്താണ് ഫെവി കോൾ എന്ന പേര് നൽകിയത്.

1959 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ കമ്പനി പിഡിലൈറ്റ് ഇൻഡസ്ട്രീസ് എന്ന് പുനർനാമകരണം ചെയ്തു. ആനകളെയും നർമ്മ ചിത്രങ്ങളെയും ഉൾക്കൊള്ളുന്ന ഐക്കണിക് പരസ്യങ്ങൾ ഉൾപ്പെടെയുള്ള ബ്രാൻഡിന്റെ മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ ഇന്ത്യൻ മണ്ണിൽ അതിന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. തുടർന്ന് ഫെവിസ്റ്റിക്കും രം​ഗ് ലീലയും ഡോക്ടർ ഫിക്സിറ്റും എം സീലും വിപണിയിൽ എത്തി.

പരസ്യങ്ങൾ

പരസ്യ ഏജൻസിയായ ഒ​ഗിൽവി ആന്റ് മേതറാണ് ഫെവികോളിന്റെ ലോ​ഗോയ്ക്ക് പിന്നിൽ. ഒ​ഗിൽവിയുടെ പീയുഷ് പാണ്ഡ്യയുടെ മനസിൽ വിരിഞ്ഞ പരസ്യങ്ങൾ ഫെവികോളിന്റെ പ്രചാരത്തിന് ഏറെ സഹായകമായി. പൊട്ടാത്ത മുട്ടയും, പശ തേച്ച് മീൻ പിടിക്കുന്നതുമെല്ലാം ഇന്നും ഇന്ത്യക്കാരുടെ മനസിൽ മായാതെ കിടക്കുന്നു. ഫെവികോളിന്റെ പരസ്യചിത്രം കാൻ പുരസ്കാരത്തിന് വരെ അർഹമായിട്ടുണ്ട്.

വളർച്ച

1990കളിൽ രാജ്യത്തെ ഏറ്റവും പ്രശസ്തിയുടെ ഡിമാന്റുള്ള ആദ്യ പതിനഞ്ച് ബ്രാൻഡുകളിൽ ഒന്നായി ഫെവികോൾ മാറി. ഇന്ന് 200ലധികം പ്രൊഡക്ടുകളാണ് ലോകാകമാനം വിൽക്കുന്നത്. ബൽവന്ത് ഇന്ത്യയുടെ ഫെവികോൾ മാനായി. 2011 ഒക്ടോബർ 28-ന് ടെക്സസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറൽ സെമാന്റിക്സിൽ നിന്ന് ജെ ടാൽബോട്ട് വിൻചെൽ അവാർഡ് ലഭിച്ച ആദ്യ ഏഷ്യക്കാരനായി ബൽവന്ത് മാറി. 2013-ൽ അദ്ദേഹം മരിക്കുമ്പോൾ, 1.36 ബില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി.