Rule Changes From 1 February 2026: ഫെബ്രുവരിയില്‍ പോക്കറ്റ് കീറിയേക്കാം; സുപ്രധാന മാറ്റങ്ങള്‍ ഇതാ

Price and Tax Hike From February: സിഎന്‍ജി, പിഎന്‍ജി തുടങ്ങിയ ഇന്ധനങ്ങളുടെ വിലയിലും മാറ്റമുണ്ടാകും. വിമാനത്തിന്റെ ഇന്ധനമായ എടിഎഫിന്റെ വിലയും ഒന്നാം തീയതി പുതുക്കും. ഇന്ധന നിരക്കിലെ മാറ്റം വിമാന ടിക്കറ്റ് നിരക്കിനെയും ബാധിക്കുന്നതാണ്.

Rule Changes From 1 February 2026: ഫെബ്രുവരിയില്‍ പോക്കറ്റ് കീറിയേക്കാം; സുപ്രധാന മാറ്റങ്ങള്‍ ഇതാ

പ്രതീകാത്മക ചിത്രം

Published: 

31 Jan 2026 | 11:22 AM

ജനുവരി 2026 അവസാനിച്ചു, ഫെബ്രുവരി 1 മുതല്‍ രാജ്യത്ത് വിവിധ മേഖലകളില്‍ ഒട്ടേറെ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനോടൊപ്പം തന്നെ സുപ്രധാന മാറ്റങ്ങളും നിലവില്‍ വരും. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതാണ് ഈ മാറ്റങ്ങള്‍, എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

എല്‍പിജി വില

എല്ലാ മാസവും ഒന്നാം തീയതി രാജ്യത്തെ എണ്ണക്കമ്പനികള്‍ പാചകവാതക വില പുതുക്കാറുണ്ട്. ഫെബ്രുവരി ഒന്നിനും എല്‍പിജി വിലകളില്‍ മാറ്റം വരും. ജനുവരി ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 14.50 രൂപ കുറച്ചിരുന്നു.

സിഗരറ്റിന് നികുതി

പുകയില ഉത്പന്നങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതിയും പ്രാബല്യത്തില്‍ വരുന്നു. പാന്‍ മസാല, സിഗരറ്റ് എന്നിവയ്ക്ക് നിലവിലുള്ള ജിഎസ്ടിക്ക് പുറമെ എക്‌സൈസ് ഡ്യൂട്ടിയും സെസും ഏര്‍പ്പെടുത്തും. പാന്‍ മസാലയ്ക്ക് ഹെല്‍ത്ത് ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സെസ് കൂടി ഏര്‍പ്പെടുത്തുന്നതാണ്.

Also Read: Union Budget 2026: ഇപിഎസ് പെന്‍ഷന്‍ 7,500 രൂപയായി ഉയര്‍ത്തിയേക്കും; ബജറ്റില്‍ ഇപിഎഫ്ഒയിലും മാറ്റം

ഫാസ്ടാഗ് നിയമം

ഫെബ്രുവരി ഒന്ന് മുതല്‍ കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങളുടെ പുതിയ ഫാസ്ടാഗുകള്‍ക്ക് കെവൈസി വെരിഫിക്കേഷന്‍ ഉണ്ടായിരിക്കില്ല. നിലവില്‍ പരാതികളില്ലാത്ത ഫാസ്ടാഗുകള്‍ക്ക് കെവൈസി അപ്‌ഡേഷന്‍ നിര്‍ബന്ധവുമല്ല.

വിമാന ഇന്ധന വില

സിഎന്‍ജി, പിഎന്‍ജി തുടങ്ങിയ ഇന്ധനങ്ങളുടെ വിലയിലും മാറ്റമുണ്ടാകും. വിമാനത്തിന്റെ ഇന്ധനമായ എടിഎഫിന്റെ വിലയും ഒന്നാം തീയതി പുതുക്കും. ഇന്ധന നിരക്കിലെ മാറ്റം വിമാന ടിക്കറ്റ് നിരക്കിനെയും ബാധിക്കുന്നതാണ്.

എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്