Minimum Balance: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സുണ്ടോ? ദേ ഈ 5 നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തം

Why Maintaining a Minimum Balance in Your Bank Account Matters: മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തവര്‍ക്ക് ബാങ്കുകള്‍ സാധാരണയായി പിഴ ചുമത്താറുണ്ട്. 1 രൂപ കുറയുന്നതുപോലും വലിയ സംഖ്യ പിഴയൊടുക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കും. എന്നാല്‍ ബാങ്കുകള്‍ക്ക് വേണ്ടി മാത്രമല്ല മിനിമം ബാലന്‍സ് എന്ന നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്, ഇതുവഴി ഉപഭോക്താക്കള്‍ക്കും വലിയ പ്രയോജനങ്ങളുണ്ട്.

Minimum Balance: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സുണ്ടോ? ദേ ഈ 5 നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തം

പ്രതീകാത്മക ചിത്രം

Published: 

08 Jun 2026 | 12:29 PM

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി ആരുമില്ല, ഓരോ ബാങ്കുകളും സാമ്പത്തിക ഇടപാടുകള്‍ക്കായി വ്യത്യസ്ത നിയമങ്ങളാണ് മുന്നോട്ടുവെക്കുന്നത്. സേവിങ്‌സ് അക്കൗണ്ടുകളില്‍ ഉണ്ടായിരിക്കേണ്ട മിനിമം ബാലന്‍സിലും ഈ നിയമം വ്യത്യസ്തമാണ്. പല ബാങ്കുകളും മിനിമം ബാലന്‍സ് വേണ്ടെന്ന് വെച്ചിട്ടുണ്ട്. എന്നാല്‍ ചില ബാങ്കുകള്‍ ഇത്തരം ഇളവുകള്‍ നല്‍കാന്‍ ഒരുക്കമല്ല. മിനിമം ബാലന്‍സിന് താഴേക്ക് നിക്ഷേപം പോകുമ്പോള്‍ സന്ദേശമയച്ചും വിളിച്ചും ബാങ്കുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ?

മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തവര്‍ക്ക് ബാങ്കുകള്‍ സാധാരണയായി പിഴ ചുമത്താറുണ്ട്. 1 രൂപ കുറയുന്നതുപോലും വലിയ സംഖ്യ പിഴയൊടുക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കും. എന്നാല്‍ ബാങ്കുകള്‍ക്ക് വേണ്ടി മാത്രമല്ല മിനിമം ബാലന്‍സ് എന്ന നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്, ഇതുവഴി ഉപഭോക്താക്കള്‍ക്കും വലിയ പ്രയോജനങ്ങളുണ്ട്. മിനിമം ബാലന്‍സ് ബാങ്ക് അക്കൗണ്ടില്‍ നിലനിര്‍ത്തുന്നത് നിങ്ങളെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം.

പിഴകളില്‍ നിന്നും രക്ഷനേടാം

ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഉപഭോക്താക്കള്‍ക്ക് മേല്‍ ബാങ്ക് ചുമത്തുന്ന പിഴകളില്‍ നിന്ന് രക്ഷേനേടാന്‍ സാധിക്കും എന്നതാണ്. മിനിമം ബാലന്‍സിനും താഴെ അക്കൗണ്ടില്‍ പണം വെക്കുന്നതിനെ തുടര്‍ന്ന് പല ബാങ്കുകളും ഉപഭോക്താക്കളില്‍ നിന്ന് 200 രൂപ മുതല്‍ 600 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷം 2,000 രൂപ മുതല്‍ 5,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. ഈ തുക പിന്നീട് നിക്ഷേപത്തിലേക്ക് മാറ്റാനാകുന്നതുമാണ്.

ചെക്ക്ബുക്കും എടിഎം ഇടപാടുകളും സൗജന്യം

അധിക നിരക്കുകള്‍ ഈടാക്കിയാണ് പലപ്പോഴും എടിഎം, ചെക്ക്ബുക്ക് സൗകര്യങ്ങള്‍ ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാറുള്ളത്. എന്നാല്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുകയാണെങ്കില്‍ നിങ്ങള്‍ സൗജന്യമായി ഇവയെല്ലാം ഉപയോഗിക്കാം.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുകയാണെങ്കില്‍ എല്ലാ മാസവും ലഭിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ പരിധി ബാങ്കുകള്‍ ഉയര്‍ത്തും. അക്കൗണ്ടില്‍ ബാലന്‍സ് കുറയുമ്പോള്‍ ചെക്ക്ബുക്കിന്റെ ഓരോ പേജിനും നിങ്ങള്‍ അധിക പണം നല്‍കേണ്ടി വരും, എന്നാല്‍ ബാലന്‍സ് കാത്തുസൂക്ഷിച്ചാല്‍ ഇവയും സൗജന്യമായി നേടാം. ഇവയ്ക്ക് പുറമെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ നല്‍കുന്നതിനുള്ള ചാര്‍ജുകളിലും നിങ്ങള്‍ക്ക് ബാങ്ക് കിഴിവുകള്‍ വാഗ്ദാനം ചെയ്യും.

സൗജന്യ ഇന്‍ഷുറന്‍സ്

സൗജന്യ ഇന്‍ഷുറന്‍സ് എന്ന ആനുകൂല്യം ബാങ്കുകള്‍ നല്‍കുന്ന കാര്യം പലര്‍ക്കും അറിയില്ല. നിശ്ചിത ബാലന്‍സ് ഒന്നുകില്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ അക്കൗണ്ടില്‍ നിലനിര്‍ത്തുകയാണെങ്കില്‍ സൗജന്യ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും വിമാന അപകട പരിരക്ഷയും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ പ്രത്യേക പ്രീമിയം അടയ്‌ക്കേണ്ടതില്ല. ബാങ്ക് അക്കൗണ്ടില്‍ ആവശ്യമായ ബാലന്‍സ് നിലനിര്‍ത്തിയാല്‍ തന്നെ സൗജന്യമായി ഇന്‍ഷുറന്‍സ് പരിരക്ഷ ബാങ്ക് നല്‍കും.

Also Read: 8th Pay Commission: പഴയ പെൻഷൻ പദ്ധതി മതിയെന്ന് ജീവനക്കാർ; ആവശ്യം അംഗീകരിക്കുമോ? വാശിപിടിക്കുന്നത് വെറുതെയല്ല!

വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും

ഭവന വായ്പ, കാര്‍ വായ്പ അല്ലെങ്കില്‍ വ്യക്തിഗത വായ്പ എന്നിവയ്ക്ക് നിങ്ങള്‍ ബാങ്കില്‍ അപേക്ഷിക്കുമ്പോള്‍ അവര്‍ തീര്‍ച്ചയായും നിങ്ങളുടെ തിരിച്ചടവ് ശേഷി കൂടി പരിഗണിക്കും. എന്നാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നല്ല ബാലന്‍സ് ഉണ്ടെങ്കില്‍ സാമ്പത്തികമായി നിങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങളില്ലെന്നും കൃത്യസമയത്ത് പണം തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്നും ബാങ്ക് വിലയിരുത്തും.

ഇതിന് പുറമെ പ്രീ അപ്രൂവ്ഡ് ഓഫറുകളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. നല്ല ക്രെഡിറ്റുള്ള ഉപഭോക്താക്കള്‍ക്ക് യാതൊരു രേഖകളുമില്ലാതെ ബാങ്കുകള്‍ പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് കാര്‍ഡുകളും വായ്പകളും വാഗ്ദാനം ചെയ്യുന്നു.

പ്രീമിയം ബാങ്കിങ്

അക്കൗണ്ടില്‍ ശരാശരി ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ ബാലന്‍സ് നിലനിര്‍ത്തുകയാണെങ്കില്‍ ബാങ്ക് നിങ്ങളെ പ്രീമിയം ഉപയോക്താവായാണ് പരിഗണിക്കുക. ഇങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടതില്ല, നിങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പേഴ്‌സണല്‍ മാനേജരെ ബാങ്ക് നിയമിക്കും. കൂടാതെ എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസും ഇതുവഴി ലഭിക്കുന്നതാണ്.

English Summary

Maintaining the required minimum balance in a bank account can help customers avoid penalty charges, enjoy uninterrupted banking services, improve account management, and access additional banking benefits. Understanding these advantages can help you manage your finances more effectively.

Follow Us
മുഖം തിളങ്ങാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കണം
മഴക്കാലത്ത് ഏത് ചെരുപ്പ് ധരിക്കണം? വീഴാതിരിക്കാൻ ഇതറിയണം
മീനിന്റെ കണ്ണ് കഴിക്കാറുണ്ടോ? ഇതറിയാതെ ചവച്ചരയ്ക്കല്ലേ
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ