Kerala Gold Rate: സ്വര്‍ണത്തിന്റെ ഗതിയെന്താകും? ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
December 6 Saturday Kerala Gold Rate: കഴിഞ്ഞ ദിവസം രാവിലെ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 95,280 രൂപയായി. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 70 രൂപയും പവന്‍ 560 രൂപയും വര്‍ധിച്ച് 95,840 രൂപയായി.
സ്വര്‍ണവില വര്‍ധിക്കുന്നത് ഇന്ന് അത്ര ചെറിയ വാര്‍ത്തയൊന്നുമല്ല, കാരണം അത്രയേറെ ഉയരങ്ങളിലേക്കാണ് ഓരോ ദിവസവും സ്വര്‍ണം നടന്നുകയറുന്നത്. കഴിഞ്ഞ കുറേനാളുകളായി സാധാരണക്കാര്‍ക്ക് അടുക്കാന്‍ പോലും വിലയിലാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. കഴിഞ്ഞ ദിവസവും എല്ലാവരുടെയും നെഞ്ചില്‍ തീപകര്‍ന്ന് സ്വര്‍ണം കുതിച്ചു. രാവിലെ വില ഉയര്‍ത്തി ഞെട്ടിച്ച സ്വര്‍ണം, ഉച്ചയ്ക്ക് വീണ്ടും വിലയില്‍ മാറ്റം വരുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 95,280 രൂപയായി. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 70 രൂപയും പവന്‍ 560 രൂപയും വര്‍ധിച്ച് 95,840 രൂപയായി.
ഇനി വില കുറയുമോ?
അടുത്തകാലത്തൊന്നും സ്വര്‍ണത്തിന് കാര്യമായ വിലയിടിവ് സംഭവിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണവില കുറയുകയാണെങ്കില്‍ അത് 80,000 വരെ മാത്രമേ സംഭവിക്കാന്‍ സാധ്യതയുള്ളൂവെന്ന് വിദഗ്ധര്‍ സൂചന നല്‍കുന്നു. അതിലും താഴേക്ക് പോകാനുള്ള സാധ്യതയില്ല. അമേരിക്കയില്‍ നടപ്പാക്കുന്ന നയങ്ങളില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുകയാണെങ്കില്‍ വില ഇടിയാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
കൂടാതെ ഈ മാസം യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും പുറത്തുവരുന്നുണ്ട്. പലിശ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ പിന്‍വലിച്ച് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതാണ് ഇതിന് കാരണം. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുമ്പോള്‍ മുമ്പും സ്വര്‍ണ ഇടിഎഫുകള്‍ പോലുള്ളവയിലേക്ക് നിക്ഷേപകര്‍ വ്യാപകമായി എത്തിയിരുന്നു.
Also Read: Gold Rate: ഒരു പവന് ഒരു ലക്ഷം; ദേ…സ്വർണം പിന്നെയും കൂടി, കേമനായി വെള്ളിയും
ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില അല്‍പസമയത്തിനകം നിങ്ങളിലേക്ക് എത്തും.