Gold Rate: ‘പൊന്നു’മോഹങ്ങൾക്ക് വിട? സ്വർണം ഒരു പവന് ഇത്രയും രൂപ…
Gold Silver Rate Today: വിവാഹ സീസൺ എത്തിയതിനാൽ വിവാഹ പർച്ചേസുകളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
റെക്കോർഡുകൾ തകർത്ത് സ്വർണവില. വിവാഹ സീസൺ എത്തിയതിനാൽ വിവാഹ പർച്ചേസുകളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വർണവില കുതിക്കുന്നത് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുകയാണ്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
സ്വർണവിലയിൽ സംഭവിക്കുന്നത് എന്ത്?
ഡിസംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗവും ഡിസംബർ 10ന് നടക്കുന്ന പലിശനിരക്ക് നിർണയിക്കാനുള്ള ഫെഡറൽ റിസർവിന്റെ യോഗവും സ്വർണവിലയിൽ നിർണായകമാകും.
അതേസമയം ഡോളറിനെതിരെയുള്ള രൂപയുടെ റെക്കോർഡ് തകർച്ചയും വിലയെ സ്വാധീനിക്കും. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 90.13 എന്ന റെക്കോഡ് നില രേഖപ്പെടുത്തി. ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചതും പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
ALSO READ: സ്വര്‍ണം ഔണ്‍സിന് 5000 ഡോളറായാല്‍ കേരളത്തില്‍ എത്ര രൂപ വിലവരും?
ഇന്നത്തെ നിരക്കുകൾ
ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണവില 95,600 രൂപയായി. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ സ്വർണവില ഒരു ലക്ഷം കടക്കുമെന്നതിൽ സംശയമില്ല. അതേസമയം ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,950 രൂപയാണ് നൽകേണ്ടത്.
സ്വർണത്തിനൊപ്പം വെള്ളി വിലയിലും നേരിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് വെള്ളിയുടെ വില ഗ്രാമിന് 200 രൂപയും കിലോഗ്രാമിന് 2,00,000 രൂപയുമാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും കേരളത്തിന് സമാനമായ നിരക്കാണ്. ഡൽഹി, മുംബൈ, ബംഗ്ലൂർ എന്നിവിടങ്ങളിൽ കിലോയ്ക്ക് 1,91,000 രൂപ നിരക്കിലാണ് വെള്ളി വ്യാപാരം.