AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇനിയെങ്ങോട്ട് കൂട്ടാനാണ് പൊന്നേ? സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍

December 3 Wednesday Gold and Silver Rate: ഉച്ചയ്ക്ക് ശേഷം സ്വര്‍ണം ഔണ്‍സിന് 4,208 ഡോളറിലേക്ക് വില താഴ്ത്തി. ഇത് കേരളത്തിലും പ്രതിഫലിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 95,240 രൂപയും ഗ്രാമിന് 11,905 രൂപയുമായി വില.

Kerala Gold Rate: ഇനിയെങ്ങോട്ട് കൂട്ടാനാണ് പൊന്നേ? സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍
സ്വര്‍ണാഭരണം Image Credit source: Pakin Songmor/Moment/Getty Images
shiji-mk
Shiji M K | Updated On: 03 Dec 2025 09:42 AM

കഴിഞ്ഞ ദിവസം രണ്ട് തവണ വില കുറച്ച സ്വര്‍ണം ഇന്ന് എങ്ങോട്ടേക്കായിരിക്കും എത്തുന്നത് എന്നത് വളരെ പ്രധാനമാണ്. വില രണ്ട് തവണ താഴ്ത്തി വെറുതെ മോഹിപ്പിക്കുകയായിരുന്നോ, അല്ലെങ്കില്‍ എന്നെന്നേക്കുമായുള്ള നിരക്ക് കുറയ്ക്കലിന് തുടക്കം കുറയ്ക്കുകയായിരുന്നോ എന്നറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ സ്വര്‍ണവില കുറഞ്ഞത് അല്‍പം ആശ്വാസത്തിനുള്ള വകയും സമ്മാനിക്കുന്നു.

രാജ്യാന്തര വിപണിയിലുണ്ടായ മാറ്റം ചുവടുപിടിച്ച് കേരളത്തില്‍ കഴിഞ്ഞ ദിവസം രാവിലെ സ്വര്‍ണവില ഗ്രാമിന് 11,935 രൂപയിലേക്കും, പവന് 95,480 രൂപയിലേക്കുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2 ഡോളര്‍ താഴ്ന്ന് 4,217 രൂപയിലായിരുന്നു രാവിലെ വ്യാപാരം നടന്നത്.

ഉച്ചയ്ക്ക് ശേഷം സ്വര്‍ണം ഔണ്‍സിന് 4,208 ഡോളറിലേക്ക് വില താഴ്ത്തി. ഇത് കേരളത്തിലും പ്രതിഫലിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 95,240 രൂപയും ഗ്രാമിന് 11,905 രൂപയുമായി വില.

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വരുന്ന ആഴ്ച ചേരുന്ന പണനയ നിര്‍ണയ സമിതിയുടെ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനിടയുണ്ടെന്നാണ് വിവരം. പലിശ നിരക്ക് കുറയുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും മുകളിലേക്ക് കുതിച്ചുയരും. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ നേരിടുന്ന നഷ്ടവും രാജ്യത്ത് വിലയെ സ്വാധീനിക്കുന്നു.

Also Read: Gold Rate: സ്വര്‍ണവില 2 ലക്ഷമെത്തും; 2026ല്‍ 5000 ഡോളറിന്റെ ഉയര്‍ച്ച പ്രതീക്ഷിക്കാം

ഇന്നത്തെ സ്വര്‍ണവില

ഇന്ന് കേരളത്തില്‍ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന് 95,760 രൂപയാണ് ഇന്നത്തെ വില. 520 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപ ഉയര്‍ന്ന് 11,970 രൂപയിലേക്കും വിലയെത്തി.

വെള്ളിവില

വെള്ളിയ്ക്ക് ഇന്ന് കേരളത്തില്‍ വില വര്‍ധിച്ചിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 5 രൂപ ഉയര്‍ന്ന് 201 രൂപയിലെത്തി. ഒരു കിലോ വെള്ളിയ്ക്ക് 5,000 രൂപയാണ് വില വര്‍ധിച്ചത്. ഇതോടെ 2,01,000 രൂപയിലേക്കും വിലയെത്തി.