Kerala Gold Rate: ഈ ചതി വേണോ പൊന്നേ? ഇന്നത്തെ സ്വര്‍ണവില എത്തി, വെള്ളിയും മിന്നിച്ചു
January 15 Thursday Gold and Silver Price: രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണം ഔണ്‍സിന് 4,634 ഡോളറിലേക്കാണ് എത്തിയത്. എന്നാല്‍ വൈകാതെ 5,000 ഡോളര്‍ കടക്കുമെന്നാണ് വിവരം. നിലവിലെ സ്ഥിതിഗതികള്‍ക്ക് പ്രധാന കാരണം ട്രംപ് തന്നെയാണ്.
ഞെട്ടിക്കല്‍ സ്വര്‍ണവിലകളുടെ കാലമാണിത്. എല്ലാ ദിവസവും ഞെട്ടല്‍ സമ്മാനിച്ച് സ്വര്‍ണനിരക്കെത്തും. ജനുവരി 14ന് കേരളത്തില്‍ രണ്ട് തവണയാണ് അത്തരത്തില്‍ ഞെട്ടിക്കല്‍ വിലയെത്തിയത്. ബുധനാഴ്ച രാവിലെ 800 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,05,320 രൂപയിലേക്ക് എത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിയും മുമ്പേ പുതുക്കിയ വിലയെത്തി. 280 രൂപയുടെ വര്‍ധനവ് സംഭവിച്ച് സ്വര്‍ണവില 1,05,600 ലേക്ക് മുന്നേറി.
രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണം ഔണ്‍സിന് 4,634 ഡോളറിലേക്കാണ് എത്തിയത്. എന്നാല്‍ വൈകാതെ 5,000 ഡോളര്‍ കടക്കുമെന്നാണ് വിവരം. നിലവിലെ സ്ഥിതിഗതികള്‍ക്ക് പ്രധാന കാരണം ട്രംപ് തന്നെയാണ്. ലോകരാജ്യങ്ങളെല്ലാം തന്നെ തങ്ങള്‍ നേരിടുന്ന സമ്മര്‍ദത്തിന് ട്രംപിലേക്ക് വിരല്‍ചൂണ്ടുന്നു.
ഇറാനിലെ സംഘര്‍ഷവും, യുഎസിന്റെ വെനസ്വേല, ഗ്രീന്‍ലാന്‍ഡ് ഇടപെടലുകളും സ്വര്‍ണവില ഇരട്ടിയാക്കുന്നു. ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുള്ള ഇടപാടുകള്‍ തന്നെയാണ് സാമ്പത്തികരംഗം മോശമാകുന്നതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് അനാവശ്യമായി ചുമത്തിയ തീരുവകളും തിരിച്ചടിയായി. ഇറാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ഇനിയും തീരുവ ചുമത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ട്രംപ്.
അതിന് പുറമെ കഴിഞ്ഞ പുറത്തുവന്ന യുഎസിലെ പണപ്പെരുപ്പ കണക്കുകളും ആശങ്ക ഇരട്ടിയാക്കുന്നു. യുഎസിലെ ഉപഭോക്തൃ പണപ്പെരുപ്പ സൂചിക 2.6 ശതമാനമായാണ് ഡിസംബറില്‍ ഉയര്‍ന്നത്. ഇതോടെ നിക്ഷേപകര്‍ക്കിടയില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായി.
Also Read: Gold: ദേ പോയി…..റെക്കോർഡുകൾ തിരുത്തി സ്വർണം, വിലയിൽ വീണ്ടും വർദ്ധനവ്
സ്വര്‍ണത്തിന് പുറമെ വെള്ളിയിലുള്ള നിക്ഷേപവും വര്‍ധിച്ചിട്ടുണ്ട്. വെള്ളിവില ഇരട്ടിയാക്കുന്നതിന് പ്രധാന കാരണം വ്യാവസായിക ആവശ്യങ്ങളാണ് വിലപിടിപ്പുള്ള പല വസ്തുക്കളിലും ഇന്ന് വെള്ളി വ്യാപകമായി ഉപയോഗിക്കുന്നു. കൂടാതെ വെള്ളി, സ്വര്‍ണം ഇടിഎഫുകളുടെ ഡിമാന്‍ഡും വര്‍ധിച്ചു.
ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില അല്‍പസമയത്തിനകം നിങ്ങളിലേക്കെത്തും.