Gold: റെക്കോർഡുകൾ തകർത്ത് സ്വർണം, അടിപതറി സെൻസെക്സും; കുതിപ്പിന് കാരണം ഇത്…
Gold vs Sensex: ആഭ്യന്തര വിപണിയിൽ സ്വർണ്ണ വില സർവകാല റെക്കോർഡിലെത്തിയപ്പോൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണം 50.1% എന്ന മികച്ച നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്.
റെക്കോർഡുകൾ തകർത്ത് സ്വർണവില മുന്നേറുകയാണ്. ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണവില 82,080 രൂപയായി രേഖപ്പെടുത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ഓഹരി വിപണിയെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച് നിക്ഷേപകരെ അമ്പരപ്പിക്കുകയാണ് സ്വർണം.
ആഭ്യന്തര വിപണിയിൽ സ്വർണ്ണ വില സർവകാല റെക്കോർഡിലെത്തിയപ്പോൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണം 50.1% എന്ന മികച്ച നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. ഇതേ കാലയളവിൽ സെൻസെക്‌സിന്റെ നേട്ടം 13.9% മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്. 1.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
മൂന്ന്, അഞ്ച്, പത്ത്, ഇരുപത് വര്‍ഷങ്ങളിലെ പ്രകടനത്തിലും സ്വര്‍ണം സെന്‍സെക്സിനെ മറികടന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണം 29.7 ശതമാനം വാര്‍ഷിക നേട്ടം നല്‍കിയപ്പോള്‍ സെന്‍സെക്സിന്റെ നേട്ടം 10.7 ശതമാനം മാത്രമായിരുന്നു. അഞ്ച് വര്‍ഷത്തില്‍ സ്വര്‍ണം 16.5 ശതമാനം നേടിയപ്പോൾ സെന്‍സെക്സ് 16.1 ശതമാനം നേടി. പത്ത് വര്‍ഷത്തിനിടെ 15.4 ശതമാനം സ്വര്‍ണം നേട്ടമുണ്ടാക്കിയപ്പോൾ സെന്‍സെക്സ് 12.2 ശതമാനവും നേടി.
ALSO READ: ഇന്ത്യൻ മണ്ണിൽ ടൺക്കണക്കിന് സ്വർണം, ഏറ്റവും വലിയ സ്വർണ ഖനി ഇവിടെ…
ആഗോള സെൻട്രൽ ബാങ്കുകൾ വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. ഭൗമരാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങളും, സാമ്പത്തിക പ്രതിസന്ധികളും സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കാൻ സെൻട്രൽ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധം, ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ തുടങ്ങിയ ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ നിക്ഷേപകരെ സ്വർണത്തിലേക്ക് നയിച്ചു.
കൂടാതെ പലിശ നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഫെഡറൽ റിസർവിന്റെ നയങ്ങളിലെ അനിശ്ചിതത്വം ഡോളറിനെ ദുർബലമാക്കുകയും സ്വർണ്ണ വില ഉയർത്തുകയും ചെയ്തു. ആഗോള ഘടകങ്ങൾക്ക് പുറമെ, ഇന്ത്യൻ വിവാഹ വിപണിയിലെ ഡിമാൻഡും സ്വർണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.