AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: ഹെഡ്ജ് ഫണ്ടുകളും മ്യൂച്വല്‍ ഫണ്ടുകളും ഒന്നാണോ? നിക്ഷേപകര്‍ ഇതറിഞ്ഞിരിക്കണം

Difference Between Hedge Fund and Mutual Fund: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അടുത്തിടെയായി ഹെഡ്ജ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നാലെന്താണെന്ന് അറിയാനുള്ള താത്പര്യം വര്‍ധിച്ചിരിക്കുകയാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായി ആളുകളെ ആശങ്കപ്പെടുത്തുന്നത്.

Mutual Funds: ഹെഡ്ജ് ഫണ്ടുകളും മ്യൂച്വല്‍ ഫണ്ടുകളും ഒന്നാണോ? നിക്ഷേപകര്‍ ഇതറിഞ്ഞിരിക്കണം
പ്രതീകാത്മക ചിത്രം Image Credit source: spxChrome/Getty Images Creative
Shiji M K
Shiji M K | Published: 20 Sep 2025 | 05:13 PM

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഇന്ന് വലിയ പ്രചാരമാണ്. അവയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റിനാണ് കൂടുതല്‍ ജനപ്രീതിയുള്ളത്. മ്യൂച്വല്‍ ഫണ്ടുകളില്‍ വ്യക്തിഗത നിക്ഷേപകര്‍ പ്രധാനമായും അവരുടെ നിക്ഷേപം കേന്ദ്രീകരിക്കുന്നത് ഇക്വിറ്റി ഫണ്ടുകളിലാണ്. പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് എസ്‌ഐപികള്‍ വഴി മികച്ച വരുമാനം നേടിയെടുക്കാനാണ് നിക്ഷേകര്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അടുത്തിടെയായി ഹെഡ്ജ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നാലെന്താണെന്ന് അറിയാനുള്ള താത്പര്യം വര്‍ധിച്ചിരിക്കുകയാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായി ആളുകളെ ആശങ്കപ്പെടുത്തുന്നത്. എങ്ങനെയാണ് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം.

മ്യൂച്വല്‍ ഫണ്ടുകള്‍

ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീം ഒന്നിലധികം നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിക്കുകയും ശേഖരിച്ച പണം സ്‌കമീന്റെ നിക്ഷേപ മാര്‍ഡേറ്റിനെ ആശ്രയിച്ച് സ്റ്റോക്കുകള്‍, സ്ഥിര വരുമാന മാര്‍ഗങ്ങള്‍ തുടങ്ങിയ വിവിധ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.

ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ്, സൊല്യൂഷന്‍-ഓറിയന്റഡ്, ഇന്‍ഡെക്‌സ് ഫണ്ടുകള്‍, ഇടിഎഫുകള്‍ എന്നിങ്ങനെ എല്ലാത്തരം സ്‌കീമുകളിലും വ്യത്യസ്ത നിക്ഷേപ മാനദണ്ഡങ്ങളുണ്ട്. ആസ്തി വിഹിതം ഇതനുസരിച്ചാണ് വിഭജിക്കുന്നത്. ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലും കുറഞ്ഞത് 80 ശതമാനം നിക്ഷേപിക്കണമെന്നത് നിര്‍ബന്ധമാണ്.

Also Read: Share Market: ഓഹരി വിപണിയാണോ ലക്ഷ്യം? ഇതറിഞ്ഞിരിക്കണം…

ഹെഡ്ജ് ഫണ്ടുകള്‍

സ്ഥിരമായ വരുമാനം നേടുന്നതിനായി വിവിധ തന്ത്രങ്ങള്‍ പ്രയോഗിച്ച് നടത്തുന്ന നിക്ഷേപങ്ങളാണ് ഹെഡ്ജ് ഫണ്ടുകള്‍. സാധാരണയായി ഹെഡ്ജ് ഫണ്ടുകളില്‍ സമ്പന്നരായ ആളുകളാണ് നിക്ഷേപിക്കുന്നത്. സെബിയുടെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ഹെഡ്ജ് ഫണ്ടുകള്‍ അള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളായ കാറ്റഗറി മൂന്നിലാണ് വരുന്നത്. ഓരോ നിക്ഷേപകനില്‍ നിന്നും ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 10 ദശലക്ഷം രൂപയാണ്.