AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Investment: നിക്ഷേപിക്കേണ്ടത് സ്വർണത്തിലോ വെള്ളിയിലോ? ദീപാവലി സീസണിൽ സുരക്ഷിതം ഇത്, വിദഗ്ധർ പറയുന്നത്….

Gold Silver Investment: ഇന്ത്യയിൽ 61,000 രൂപയിൽ നിന്ന് 1,17,290 രൂപയിലേക്ക് വില കുതിച്ചുയർന്നു. ഈ വലിയ വളർച്ച സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂട്ടുന്നു.

Gold Investment: നിക്ഷേപിക്കേണ്ടത് സ്വർണത്തിലോ വെള്ളിയിലോ? ദീപാവലി സീസണിൽ സുരക്ഷിതം ഇത്, വിദഗ്ധർ പറയുന്നത്….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 07 Oct 2025 14:11 PM

സ്വർണവും വെള്ളിയും റെക്കോർഡുകൾ‌ ഭേ​ദിച്ച് മുന്നേറുകയാണ്. ഇരു ലോഹങ്ങളുടെയും ദ്രുതഗതിയിലുള്ള വില വർധനവ് നിക്ഷേപകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ 2023 ഒക്ടോബറിൽ 1,900 ഡോളറായിരുന്നത് ഇപ്പോൾ 3,860 ഡോളറിലെത്തി. ഇന്ത്യയിൽ 61,000 രൂപയിൽ നിന്ന് 1,17,290 രൂപയിലേക്ക് വില കുതിച്ചുയർന്നു. ഈ വലിയ വളർച്ച സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂട്ടുന്നു.

എന്നാൽ ഈ ദീപാവലിക്ക് സ്വർണ്ണത്തിലാണോ അതോ വെള്ളിയിലാണോ നിക്ഷേപം നടത്തേണ്ടത്. പരമ്പരാഗതമായ ഭൗതിക സ്വർണ്ണം വേണോ അതോ ആധുനിക നിക്ഷേപ മാർഗ്ഗങ്ങളായ ഇടിഎഫ് വേണോ? സംശയങ്ങൾ‌ നിരവധിയാണ്. ഇക്കാര്യത്തിൽ വിദ​ഗ്ധരുടെ അഭിപ്രായങ്ങൾ എന്താണെന്ന് അറിഞ്ഞാലോ..

ഏത് മാർഗ്ഗം തിരഞ്ഞെടുക്കണം എന്നതിൻ്റെ ഉത്തരം, നിങ്ങളുടെ നിക്ഷേപ ലക്ഷ്യത്തെ ആശ്രയിച്ചിരിക്കും എന്ന് സാമ്പത്തിക ഉപദേഷ്ടാവ് അഖിൽ രാതി പറയുന്നു. വ്യക്തിഗത ആവശ്യങ്ങൾക്ക് ആണെങ്കിൽ, ഭൗതിക നാണയങ്ങളോ ആഭരണങ്ങളോ മതിയാകും. എന്നാൽ നിങ്ങൾ 4-5 വർഷത്തേക്ക് നിക്ഷേപ ആവശ്യങ്ങൾക്കായി ഇത് കൈവശം വച്ചാൽ, ഭൗതിക സ്വർണ്ണത്തിന്റെ കാര്യക്ഷമത കുറയും. കാരണം 3% ജിഎസ്ടി, പണിക്കൂലി, സംഭരണ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയുണ്ട്.

ഗോൾഡ്/സിൽവർ ഇടിഎഫുകൾ

നിക്ഷേപകർക്ക് ഗോൾഡ്/സിൽവർ ഇടിഎഫുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇടിഎഫ്-ൻ്റെ വില സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ സുതാര്യമായി ട്രേഡ് ചെയ്യപ്പെടുന്നു. അതിനാൽ വിപണി വിലയിൽ കൃത്യമായി വാങ്ങാനും വിൽക്കാനും സാധിക്കും. കൂടാതെ ഗോൾഡ്, സിൽവർ ഇടിഎഫുകൾ നോൺ-ഇക്വിറ്റി സെക്യൂരിറ്റികളായിട്ടാണ് കണക്കാക്കുന്നത്.

12 മാസത്തിൽ താഴെയാണ് കൈവശം വെക്കുന്നതെങ്കിൽ, നിങ്ങളുടെ ടാക്സ് സ്ലാബ് അനുസരിച്ച് നികുതി നൽകേണ്ടി വരും. 12 മാസത്തിൽ കൂടുതലാണ് കൈവശം വെക്കുന്നതെങ്കിൽ, 12.5% ഫിക്സഡ് നികുതിയാണ് ബാധകമാകുന്നത്.

എങ്ങനെ നിക്ഷേപം തുടങ്ങാം

ഇടിഎഫിൽ നിക്ഷേപിക്കാൻ ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.

ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്ക്, ഗോൾഡ് ഫണ്ട് ഓഫ് ഫണ്ട്സ് വഴി നിക്ഷേപം തുടങ്ങാവുന്നതാണ്.

സ്ഥിരമായ നിക്ഷേപം ശീലമാക്കാൻ എസ്ഐപി രീതി തിരഞ്ഞെടുക്കുന്നതാണ് മികച്ചത്.