Kerala Gold Rate: ഇന്ന് തന്നെ ആഭരണം വാങ്ങിക്കോളൂ; സ്വര്‍ണവില കേട്ടാല്‍ ഞെട്ടും

One Pavan Gold Rate on April 27 Monday: ഇത്രയേറെ വില വര്‍ധിച്ചാലും ഒരുതരി പൊന്നെങ്കിലും വാങ്ങാതിരിക്കുന്നത് എങ്ങനെയാണെന്ന ചിന്തയിലാണ് ഭൂരിഭാഗം ആളുകളും. സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്ന ചെറുകിട പദ്ധതികള്‍ വഴിയാണ് കൂടുതലാളുകളും സ്വര്‍ണത്തിലേക്ക് വഴി കണ്ടെത്തുന്നത്. ഇതുവഴി പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ വാങ്ങിക്കാനും സാധിക്കും.

Kerala Gold Rate: ഇന്ന് തന്നെ ആഭരണം വാങ്ങിക്കോളൂ; സ്വര്‍ണവില കേട്ടാല്‍ ഞെട്ടും

പ്രതീകാത്മക ചിത്രം

Updated On: 

27 Apr 2026 | 09:37 AM

സംസ്ഥാനത്ത് ഇന്നും സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസം തന്നെയാണ്, നേരിയ വര്‍ധനവ് സംഭവിച്ചിട്ടുണ്ടെങ്കിലും വന്‍ കുതിപ്പില്ല. കഴിഞ്ഞ ദിവസം 1,12,960 രൂപയ്ക്കായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പന. എന്നാല്‍ അവിടെ നിന്നും 280 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,240 രൂപയിലേക്കെത്തി. ഒരു ഗ്രാമിന് 14,155 രൂപയാണ് ഇന്നത്തെ വില. 35 രൂപയാണ് കൂടിയത്.

ഇന്ത്യയില്‍ ട്രെന്‍ഡ് മാറുന്നു

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂടുപിടിക്കുന്നതിന് അനുസരിച്ച് സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ആരംഭിച്ച വിവാഹ സീസണ്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനാല്‍ കാര്യമായ വിലയിടിവൊന്നും നേരത്തെ സംഭവിച്ചിരുന്നില്ല. 2025 ന്റെ അവസാനത്തോടെ 1 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് കടന്ന സ്വര്‍ണം ഇപ്പോഴും ഇതേ നിരക്കുകളില്‍ വ്യാപാരം തുടരുകയാണ്.

എന്നാല്‍ ഇത്രയേറെ വില വര്‍ധിച്ചാലും ഒരുതരി പൊന്നെങ്കിലും വാങ്ങാതിരിക്കുന്നത് എങ്ങനെയാണെന്ന ചിന്തയിലാണ് ഭൂരിഭാഗം ആളുകളും. സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്ന ചെറുകിട പദ്ധതികള്‍ വഴിയാണ് കൂടുതലാളുകളും സ്വര്‍ണത്തിലേക്ക് വഴി കണ്ടെത്തുന്നത്. ഇതുവഴി പണിക്കൂലി ഇല്ലാതെ ആഭരണങ്ങള്‍ വാങ്ങിക്കാനും സാധിക്കും.

എന്നാല്‍ സ്വര്‍ണത്തോട് ബൈ പറഞ്ഞ് റെന്റല്‍ ആഭരണങ്ങളിലേക്ക് ചേക്കേറിയവരും ധാരാളം. കല്യാണം പോലുള്ള ആവശ്യങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ആഭരണങ്ങള്‍ വാങ്ങിക്കേണ്ടെന്ന നിലപാടിലാണ് യുവാക്കള്‍. 10 പവന്‍ സ്വര്‍ണം വാങ്ങിക്കാന്‍ വേണ്ടിവരുന്ന തുകയ്ക്ക് ഒരു വിവാഹം മൊത്തത്തില്‍ നടത്താമെന്ന ചിന്തയും അവര്‍ക്കുണ്ട്.

സ്വര്‍ണവില ഇനി എങ്ങോട്ട്?

യുദ്ധവുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകള്‍ തന്നെയാണ് നിലവില്‍ സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ സംഭവിക്കുന്നതിന് കാരണ. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയ സമയത്ത് സ്വര്‍ണവില ചരിത്രനിരക്കിലേക്ക് കടന്നിരുന്നുവെങ്കിലും പിന്നീട് അവിടെ നിന്നും താഴോട്ടിറങ്ങി. പണപ്പെരുപ്പ ആശങ്കകളായിരുന്നു പെട്ടെന്നുള്ള വില വര്‍ധനവിന് കാരണമായിരുന്നത്.

എണ്ണവില ഉയരുന്നത്, പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കും. ഇത് ഉയര്‍ന്ന പലിശ നിരക്കിനുള്ള സാധ്യതയും ഉണ്ടാക്കുന്നു. പലിശ നിരക്ക് ഉയരുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കുറയുകയും വില ഇടിവിന് സംഭവിക്കുകയും ചെയ്യുന്നു. ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നത് സ്വര്‍ണം കൈവശം വെക്കുന്നതിനുള്ള അവസരച്ചെലവ് ഉയര്‍ത്തും.

Also Read: Kerala Gold Rate: സ്വർണം വാങ്ങിയേ പറ്റൂ, വില രക്ഷിക്കോ; ഇനി ഇങ്ങനെയായിരിക്കും

ഇറാന്‍-യുഎസ് സംഘര്‍ഷം

ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ചകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. മറ്റ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ആണവ പദ്ധതി ഉപേക്ഷിച്ചുകൊണ്ടുള്ള സമാധാനത്തിന് ഇറാന്‍ തയാറല്ല. ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കണമെങ്കില്‍ തങ്ങളുടെ ഉപാധികള്‍ അമേരിക്ക അംഗീകരിക്കണമെന് ആവശ്യം ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഹോര്‍മുസില്‍ നിയന്ത്രണങ്ങള്‍ വേണെന്നും, ആണവ പദ്ധതി ഉപേക്ഷിക്കാന്‍ തയാറല്ലെന്നും രാജ്യം അമേരിക്കയെ രേഖാമൂലം അറിയിച്ചു.

ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ അവസാനിച്ചതോടെ അന്താരാഷ്ട്ര ഓഹരികള്‍ നേരിട്ടത് കനത്ത നഷ്ടമാണ്. ഇതോടെ എണ്ണവിലയും ഉയരാന്‍ തുടങ്ങി. തുടക്കത്തില്‍ പറഞ്ഞതുപോലെ എണ്ണവിലയിലെ വര്‍ധനവ് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കും. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും താഴോട്ടിറങ്ങാന്‍ തന്നെയാണ് സാധ്യത.

Follow Us
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
വെളുത്തുള്ളി ചതച്ച് തളിച്ചാൽ പാമ്പ് വരില്ലേ?
കള്ളം പറഞ്ഞാൽ ശരീരം ചൂടാകുമോ?
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്