Kerala Gold Rate: സ്വര്‍ണം റെക്കോഡ് നിരക്കില്‍ തന്നെ, പക്ഷെ ആശ്വസിക്കാം; ഹൈസ്പീഡില്‍ വെള്ളിയും

January 30 Friday Gold and Silver Prices in Kerala: രാവിലെ വില കൂട്ടി ഞെട്ടിച്ച സ്വര്‍ണം, ഉച്ചയ്ക്ക് ശേഷം ചെറുതായൊന്ന് വില കുറച്ചു. എന്നാല്‍ 1,30,360 ലേക്ക് മാത്രമേ വിലയെത്തിയുള്ളൂ. പണികൂലിയും ജിഎസ്ടിയും എല്ലാം ഉള്‍പ്പെടെ ഒന്നരലക്ഷത്തോളം രൂപയാണ് നിലവില്‍ കേരളത്തില്‍ നല്‍കേണ്ടത്.

Kerala Gold Rate: സ്വര്‍ണം റെക്കോഡ് നിരക്കില്‍ തന്നെ, പക്ഷെ ആശ്വസിക്കാം; ഹൈസ്പീഡില്‍ വെള്ളിയും

പ്രതീകാത്മക ചിത്രം

Updated On: 

30 Jan 2026 | 09:43 AM

റെക്കോഡ് വര്‍ധനവെന്ന് സ്വര്‍ണത്തില്‍ പറയുന്നത് ശരിയല്ല, കാരണം എന്നും പുതിയ നിരക്കുകള്‍, അതും ചരിത്ര നിരക്കുകള്‍ സ്വന്തമാക്കിയാണ് സ്വര്‍ണക്കുതിപ്പ്. ആദ്യമായാണ് സ്വര്‍ണം 1,31,000 രൂപയ്ക്ക് മുകളിലേക്ക് കേരളത്തില്‍ എത്തുന്നത്. അത് ജനുവരി 29ന് സംഭവിച്ചിരിക്കുന്നു. തൊട്ട് തലേദിവസം 1,22,520 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് 29ന് നേരം പുലര്‍ന്നപ്പോഴേക്ക് വില 31,000 കടന്നു.

രാവിലെ വില കൂട്ടി ഞെട്ടിച്ച സ്വര്‍ണം, ഉച്ചയ്ക്ക് ശേഷം ചെറുതായൊന്ന് വില കുറച്ചു. എന്നാല്‍ 1,30,360 ലേക്ക് മാത്രമേ വിലയെത്തിയുള്ളൂ. പണികൂലിയും ജിഎസ്ടിയും എല്ലാം ഉള്‍പ്പെടെ ഒന്നരലക്ഷത്തോളം രൂപയാണ് നിലവില്‍ കേരളത്തില്‍ നല്‍കേണ്ടത്.

ഈ വിലവര്‍ധനവ് തുടരുകയാണെങ്കില്‍ സ്വര്‍ണം വാങ്ങിക്കുന്നില്ലെന്ന് തീരുമാനിക്കുമെന്നാണ് മലയാളികള്‍ പറയുന്നത്. അത്രയേറെ വില വര്‍ധനവ് സംഭവിക്കുന്ന സാഹചര്യത്തില്‍ പലരും സ്വര്‍ണമോഹം ഉപേക്ഷിച്ചു. റെന്റല്‍ ആഭരണങ്ങള്‍ക്കാണ് ഇപ്പോള്‍ വിവാഹ മാര്‍ക്കറ്റില്‍ ഡിമാന്‍ഡ്. ഇഷ്ടാനുസരണം വിലക്കുറവില്‍ സ്വന്തമാക്കാം എന്നത് തന്നെയാണ് അതിന് കാരണം.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഓരോ ഡോളര്‍ വര്‍ധിക്കുമ്പോഴും കേരളത്തില്‍ 2 മുതല്‍ 2.50 രൂപ വരെയാണ് ഉയരുന്നത്. നിലവിലെ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ 5 ശതമാനം പണിക്കൂലി, 3 ശതമാനം ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയെല്ലാം ഉള്‍പ്പെടെ 1,45,000 ത്തിന് മുകളില്‍ വില നല്‍കണം. എന്നാല്‍ ആഭരണങ്ങളുടെ പണികൂലി വ്യത്യസ്തമാണ്.

Also Read: Kerala Gold Rate: ചരിത്രവിലയിൽ സ്വർണം, ഒന്നേകാൽ ലക്ഷം കടന്നു; വെള്ളി മോഹങ്ങളും വേണ്ട!

അതേസമയം, ചരിത്രത്തിലാദ്യമായി വെള്ളിവില നാല് ലക്ഷം കടന്നതും ജനുവരി 29നാണ്. ട്രംപ് മുന്നോട്ടുവെക്കുന്ന താരിഫുകളും യുദ്ധ ഭീതിയും, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിലപാട്, രാജ്യാന്തര വിപണിയിലെ മുന്നേറ്റം എന്നിവയാണ് വെള്ളിവിലയെയും സ്വാധീനിക്കുന്നത്.

ഇന്നത്തെ സ്വര്‍ണവില

മലയാളികള്‍ക്ക് ആശ്വാസം, കേരളത്തില്‍ സ്വര്‍ണം താഴോട്ടിറങ്ങി. ഒരു പവന്‍ സ്വര്‍ണത്തിന് 5,240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണത്തിന് 1,25,120 രൂപയിലേക്കാണ് വിലയെത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 655 രൂപ കുറഞ്ഞ് 15,640 ലേക്കും വിലയെത്തി.

വെള്ളിവില

വെള്ളിയില്‍ ആശ്വാസത്തിന് വകയില്ല, വീണ്ടും കുതിച്ചുയര്‍ന്നിരിക്കുന്നു. ഗ്രാമിന് 10 പൈസ ഉയര്‍ന്ന് 425.10 രൂപയും കിലോയ്ക്ക് 100 രൂപ ഉയര്‍ന്ന് 4,25,100 രൂപയിലേക്കും വില എത്തിയിരിക്കുന്നു.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ