Kerala Gold Rate: സ്വര്‍ണവില കുറയാന്‍ പോകുന്നില്ല, ഒരു പവന് വൈകാതെ 1.5 ലക്ഷം
Gold Price Forecast From Monday, January 19: അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നത്, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വര്‍ധിച്ചുവരുന്ന വ്യാപാര കമ്മി, ആര്‍ബിഐയുടെ നയങ്ങള്‍ എന്നിവ രൂപയുടെ മൂല്യത്തെ തകര്‍ത്തെറിയുന്നുണ്ട്.
1 ലക്ഷമെന്ന റെക്കോഡ് നിരക്കില്‍ നിലയുറപ്പിച്ചിരിക്കുന്ന സ്വര്‍ണം, അടുത്തകാലത്തൊന്നും താഴേക്കിറങ്ങാനുള്ള സാധ്യതയില്ല. 1 ലക്ഷത്തില്‍ നിന്നും വൈകാതെ രണ്ടിലേക്ക് അടുക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിനുണ്ടാകുന്ന വളര്‍ച്ച കേരളത്തെയും ആശങ്കയിലാഴ്ത്തുന്നു. എന്നാല്‍ ആഗോള വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാത്തപ്പോഴും ഇന്ത്യയില്‍ വില കുതിച്ചുയര്‍ന്നു.
ഇന്ത്യയില്‍ നിലവില്‍ സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണം രൂപയുടെ മൂല്യത്തകര്‍ച്ചയാണ്. ഇന്ത്യന്‍ രൂപ ആഗോള വിപണിയില്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.66 എന്നതിലേക്ക് ഉയര്‍ന്നത് നിക്ഷേപകരില്‍ ഉള്‍പ്പെടെ ആശങ്ക സൃഷ്ടിച്ചു.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നത്, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വര്‍ധിച്ചുവരുന്ന വ്യാപാര കമ്മി, ആര്‍ബിഐയുടെ നയങ്ങള്‍ എന്നിവ രൂപയുടെ മൂല്യത്തെ തകര്‍ത്തെറിയുന്നുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാലും, രൂപ തിരിച്ചുകയറാതെ ഇന്ത്യക്കാര്‍ക്ക് ആശ്വാസിക്കാനാകില്ല.
എന്നാല്‍ രൂപയുടെ മൂല്യം മാത്രമല്ല സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇറാന്‍-യുഎസ് സംഘര്‍ഷം, ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് പദ്ധതി, യുക്രെയ്ന്‍-റഷ്യ യുദ്ധം തുടങ്ങി വിവിധ കാരണങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇറാനില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെ സ്വര്‍ണം ചെറുതായൊന്ന് താഴേക്കിറങ്ങിയിരുന്നു.
Also Read: Gold Rate: 2050ല്‍ 10 ലക്ഷം! സ്വര്‍ണവില കുതിച്ചുയരും, ഇപ്പോള്‍ തന്നെ വാങ്ങിക്കോളൂ
എന്നാല്‍ ഈ ഇറക്കമൊന്നും ദീര്‍ഘകാല ആശ്വാസം നല്‍കുന്നതല്ലെന്നാണ് ടേസ്റ്റിലൈവിലെ ഗ്ലോബല്‍ മാക്രോ മേധാവി ഇല്യ സ്പിവാക് പറയുന്നത്. യുഎസിന്റെ ഏതൊരു നിലപാടും വിപണിയെ സ്വാധീനിക്കും. സമീപകാലത്തായി യുഎസ് സ്വീകരിച്ചുപോരുന്ന തീരുവ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നിക്ഷേപകരില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതോടെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് എത്തുന്ന ആളുകളെ എണ്ണം വര്‍ധിച്ചു.
യുഎസിലെ തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കാരണം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 2026ലും അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. പലിശ നിരക്ക് കുറയുന്നതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.
അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന മുന്നേറ്റങ്ങള്‍ കേരളത്തിലും പ്രതിഫലിക്കുന്നതിനാല്‍, സ്വര്‍ണവില വൈകാതെ ഒന്നര ലക്ഷം കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2027ന് മുമ്പ് സ്വര്‍ണത്തിനെ ഒന്നര ലക്ഷം കടക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ് ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.