AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Budget 2026: ദമ്പതികള്‍ക്ക് ഒരുമിച്ച് നികുതിഫയല്‍ ചെയ്യാം, ഭാരം കുറയ്ക്കാം; ബജറ്റില്‍ ഈ മാറ്റവും പ്രതീക്ഷിക്കാം

Union Budget May Introduce Joint Tax Filing Option: നിലവില്‍ ഇന്ത്യ പിന്തുടരുന്നത് വ്യക്തിഗത നികുതി സമ്പ്രദായമാണ്. ഓരോ നികുതിദായകനും വെവ്വേറെ നികുതികള്‍ കണക്കാക്കുന്നു. നിലവിലെ നികുതി വ്യവസ്ഥ പ്രകാരം 4 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.

Budget 2026: ദമ്പതികള്‍ക്ക് ഒരുമിച്ച് നികുതിഫയല്‍ ചെയ്യാം, ഭാരം കുറയ്ക്കാം; ബജറ്റില്‍ ഈ മാറ്റവും പ്രതീക്ഷിക്കാം
നിർമ്മല സീതാരാമൻImage Credit source: PTI
Shiji M K
Shiji M K | Published: 18 Jan 2026 | 09:45 AM

2026ലെ കേന്ദ്ര ബജറ്റില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരുമിച്ച് നികുതി സമര്‍പ്പിക്കാവുന്ന മാറ്റം ഉണ്ടായേക്കാമെന്ന് വിവരം. സംയുക്ത നികുതി സംവിധാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തു. നിലവിലെ നികുതി ഘടന രാജ്യത്തെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നില്ലെന്ന് ഐസിഎഐ വാദിച്ചു. ധനകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

നിലവില്‍ ഇന്ത്യ പിന്തുടരുന്നത് വ്യക്തിഗത നികുതി സമ്പ്രദായമാണ്. ഓരോ നികുതിദായകനും വെവ്വേറെ നികുതികള്‍ കണക്കാക്കുന്നു. നിലവിലെ നികുതി വ്യവസ്ഥ പ്രകാരം 4 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും. പഴയ നികുതി വ്യവസ്ഥയില്‍ 2.5 ലക്ഷം രൂപ വരെയാണ് പരിധി. പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള ആളുകള്‍ക്ക് ആദായനികുതി ഫയല്‍ ചെയ്യേണ്ടതില്ല.

0-4 ലക്ഷം: ഇല്ല

4-8 ലക്ഷം: 5 ശതമാനം

8-12 ലക്ഷം: 10 ശതമാനം

12-16 ലക്ഷം: 15 ശതമാനം

16-20 ലക്ഷം: 20 ശതമാനം

20-24 ലക്ഷം: 25 ശതമാനം

24 ലക്ഷത്തിന് മുകളില്‍: 30 ശതമാനം

Also Read: Budget 2026: ഈ ബജറ്റ് നിങ്ങള്‍ക്കുള്ളതാണ്; മുതിര്‍ന്ന പൗരന്മാര്‍ക്ക് ലോട്ടറി അടിച്ചേക്കാം

ദമ്പതികള്‍ക്ക് നികുതി ഒരുമിച്ച് സമര്‍പ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍ 8 ലക്ഷം രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. കുടുംബ വരുമാനത്തിന് അനുസൃതമായി സ്ലാബുകള്‍ വിപുലീകരിക്കും. 48 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുണ്ടെങ്കില്‍ മാത്രമേ 30 ശതമാനം നികുതി ബാധകമാകൂ. യുഎസ്, ജര്‍മ്മനി, പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങള്‍ വിവാഹിതരായ ദമ്പതികള്‍ക്ക് സംയുക്ത നികുതി റിട്ടേണ്‍ സൗകര്യം ഉറപ്പാക്കുന്നുണ്ട്.

വിവാഹിതരായ ദമ്പതികള്‍ക്ക് ഒറ്റ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന ഒരു ഘടന ഐസിഎഐ മുന്നോട്ടുവെക്കുന്നു. 6 ലക്ഷം രൂപ വരെ നികുതി ഉണ്ടായിരിക്കില്ല. 6 ലക്ഷം മുതല്‍ 14 ലക്ഷം രൂപ വരെ 5 ശതമാനം നിരക്കിലാകും നികുതി. നികുതിദായകര്‍ക്ക് സംയുക്തമായതോ വ്യക്തിഗതമോ ആയ ഏത് രീതിയും തിരഞ്ഞെടുക്കാം.