Post Office Investment: പലിശയായി മാത്രം 2 ലക്ഷം രൂപ; പോസ്റ്റ് ഓഫീസില്‍ ഇന്ന് തന്നെ നിക്ഷേപിച്ചോളൂ
Post Office Time Deposit Scheme Benefits: ധാരാളം നിക്ഷേപ മാര്‍ഗങ്ങളാണ് പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഇവ ഉയര്‍ന്ന നേട്ടം നല്‍കുന്നതിനൊപ്പം സുരക്ഷിതവുമാണ്. നിക്ഷേപകരെ പലിശയിലൂടെ ഉയര്‍ന്ന തുക നേടാന്‍ സഹായിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് ടൈം ഡെപ്പോസിറ്റ്.
പണം സുരക്ഷിതവും ഉയര്‍ന്ന വരുമാനം നല്‍കുന്നതുമായ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാനാണ് എല്ലാവരും താത്പര്യപ്പെടുന്നത്. അത്തരക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ വഴിയാണ് പോസ്റ്റ് ഓഫീസ്. ധാരാളം നിക്ഷേപ മാര്‍ഗങ്ങളാണ് പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഇവ ഉയര്‍ന്ന നേട്ടം നല്‍കുന്നതിനൊപ്പം സുരക്ഷിതവുമാണ്. നിക്ഷേപകരെ പലിശയിലൂടെ ഉയര്‍ന്ന തുക നേടാന്‍ സഹായിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് ടൈം ഡെപ്പോസിറ്റ്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീമിന്, നാഷണല്‍ സേവിങ്‌സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് എന്നൊരു പേര് കൂടിയുണ്ട്. വ്യക്തികള്‍ക്ക് എത്രകാലം വേണമെങ്കിലും നിക്ഷേപം തുടരാവുന്നതാണ്. ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യങ്ങള്‍ അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് തുക നിക്ഷേപിക്കാം.
ലഭിക്കുന്ന പലിശ തിരഞ്ഞെടുത്ത കാലാവധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനമാണ് പലിശ. രണ്ട് വര്‍ഷത്തേക്ക് 7 ശതമാനം, മൂന്ന് വര്‍ഷത്തേക്ക് 7.1 ശതമാനം, അഞ്ച് വര്‍ഷത്തേക്ക് 7.5 ശതമാനം എന്നിങ്ങനെ ലഭിക്കും.
അക്കൗണ്ട് തുറക്കാന്‍ 1,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. എന്നാല്‍ എത്ര വേണമെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്, അതിന് പരിധിയില്ല. നിക്ഷേപങ്ങള്‍ എപ്പോഴും 100 രൂപയുടെ ഗുണിതങ്ങളായിരിക്കണമെന്ന് മാത്രം. മാത്രമല്ല, ഒന്നിലധികം തവണ നിക്ഷേപിക്കാവുന്ന അക്കൗണ്ടുകളും തുറക്കാന്‍ കഴിയും.
പദ്ധതിയുടെ പലിശ ത്രൈമാസമായി കണക്കാക്കി വാര്‍ഷികാടിസ്ഥാനത്തിലാണ് നല്‍കുന്നത്. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവുകള്‍ ലഭിക്കും.
നന്നായി ആസൂത്രണം ചെയ്താല്‍ പലിശയായി മാത്രം 2 ലക്ഷത്തിലധികം രൂപ നേടാന്‍ സാധിക്കുന്നത്. 7.5 ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷത്തേക്ക് 4.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 6.51 ലക്ഷം രൂപ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.