AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഇറക്കമില്ല…സ്വര്‍ണവില ഉയരത്തില്‍ തന്നെ; ഇന്നത്തെ നിരക്കറിയാം

Gold and Silver Prices Kerala on February 16 Monday: സ്വര്‍ണവില മാര്‍ച്ച് മാസത്തോടെ 2 ലക്ഷത്തിലേക്ക് കടക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 6,500 ഡോളറിലെത്തും എന്ന പ്രവചനമാണ് വിദഗ്ധര്‍ നടത്തുന്നത്.

Kerala Gold Rate: ഇറക്കമില്ല…സ്വര്‍ണവില ഉയരത്തില്‍ തന്നെ; ഇന്നത്തെ നിരക്കറിയാം
പ്രതീകാത്മക ചിത്രം Image Credit source: Tatsiana Volkava/Moment/Getty Images
Shiji M K
Shiji M K | Updated On: 16 Feb 2026 | 09:38 AM

പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി സ്വര്‍ണവിലയെത്തി. കേരളത്തില്‍ ഇന്ന് വിലക്കുറവാണ് സ്വര്‍ണത്തില്‍ സംഭവിച്ചത്. എന്നാല്‍ ആശ്വാസനിരക്കില്ല. 1,15,680 രൂപയില്‍ നിന്ന് 1,14,720 രൂപയിലേക്കാണ് നിരക്ക് കുറഞ്ഞത്. കാര്യമായ ഇടിവുണ്ടാകാത്തത് ഉപയോക്താക്കളില്‍ നിരാശ വിതയ്ക്കും. 960 രൂപയാണ് ഇന്നത്തെ ദിവസം കുറഞ്ഞത്. ഒരു ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപയിലേക്കും വിലയെത്തി.

വെള്ളിവിലയിലും ഇന്ന് ഇടിവുണ്ട്. 10 രൂപ ഗ്രാമിന് കുറഞ്ഞ് 279.90 രൂപയിലേക്കും കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,79,900 രൂപയിലേക്കും വിലയെത്തി.

കേരളത്തില്‍ കഴിഞ്ഞ കുറേനാളുകളായി ഒടുക്കത്തെ ഓട്ടത്തിലാണ് സ്വര്‍ണം. എന്നെങ്കിലും വിലയൊന്ന് കുറയ്ക്കുമോ എന്ന ചോദ്യത്തിന് പോലും നിലവില്‍ പ്രസക്തിയില്ല. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി കൂട്ടിയും കുറച്ചുമാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. എങ്കിലും ഒരു പവന് ഒരു ലക്ഷത്തിന് താഴേക്ക് നിരക്കെത്താനുള്ള ഒരു സാധ്യതയും നിലവില്‍ കാണുന്നില്ല.

സ്വര്‍ണവില മാര്‍ച്ച് മാസത്തോടെ 2 ലക്ഷത്തിലേക്ക് കടക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 6,500 ഡോളറിലെത്തും എന്ന പ്രവചനമാണ് വിദഗ്ധര്‍ നടത്തുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ രണ്ട് ലക്ഷവും ചിലപ്പോള്‍ അതിന് മുകളിലും സ്വര്‍ണത്തിന് വില വന്നേക്കാം.

ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കൊപ്പം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത് അഴിച്ചുപണികള്‍ നടക്കാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങളും സ്വര്‍ണത്തെ സ്വാധീനിച്ചിരുന്നു. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണവില ഇരട്ടിയാക്കുന്നുണ്ടെങ്കിലും മേഖലകള്‍ ശാന്തമാകുന്നത് ഗുണമാകും.

ഇവയ്‌ക്കെല്ലാം പുറമെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. വിപണിയില്‍ ലഭ്യത കുറയുന്നതും വില വര്‍ധനവിനൊരു കാരണമാണ്.

Also Read: Kerala Gold Rate: ഇനിയൊരു ഇറക്കമുണ്ടാകില്ല…സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്നത് ഇങ്ങനെ

യുഎസ് തൊഴില്‍ വിപണിയില്‍ നിന്ന് മികച്ച കണക്കുകള്‍ പുറത്തുവന്നത് സ്വര്‍ണത്തെ താഴോട്ടിറക്കാന്‍ സഹായിച്ചു. ജനുവരിയില്‍ 1.3 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചതെന്ന് യുഎസ് കാര്‍ഷികേതര ശമ്പള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായും കുറഞ്ഞിട്ടുണ്ട്. പുറത്തുവന്ന കണക്കുകള്‍ രാജ്യത്തെ തൊഴില്‍ ശക്തിയെ സൂചിപ്പിക്കുന്നു.

അതേസമയം, യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ വിലയേറിയ ലോഹങ്ങളുടെ ഡിമാന്‍ഡ് ഇനിയും വര്‍ധിക്കും.

Follow Us