AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: റെക്കോഡ് വിലയില്‍ കുതിപ്പ്; ഉത്സവ സീസണില്‍ സ്വര്‍ണം വാങ്ങിക്കാമോ?

Festive Season Gold Buying: യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ട്രഷറി ആദായത്തിലെ ഇടിവും സ്വര്‍ണം, വെള്ളി തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളോടുള്ള ആകര്‍ഷണം വര്‍ധിപ്പിച്ചതായി കെഡിയ അഡൈ്വസറിയിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് അമിത് ഗുപ്ത പറയുന്നു.

Gold Rate: റെക്കോഡ് വിലയില്‍ കുതിപ്പ്; ഉത്സവ സീസണില്‍ സ്വര്‍ണം വാങ്ങിക്കാമോ?
സ്വര്‍ണം Image Credit source: Sylvain Sonnet/The Image Bank/Getty Images
shiji-mk
Shiji M K | Published: 17 Sep 2025 11:08 AM

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. വില വര്‍ധനവുണ്ടായെങ്കിലും സ്വര്‍ണം എപ്പോഴും മികച്ച നിക്ഷേപമായി തുടരുന്നു. വെള്ളി വില 14 വര്‍ഷത്തെ റെക്കോഡ് തകര്‍ത്താണ് കുതിച്ചത്. ഓണ്‍സിന് 42.50 ഡോളറാണ് മറികടന്നത്. സ്വര്‍ണം അന്താരാഷ്ട്ര തലത്തില്‍ 3,700 ഡോളറായും ഉയര്‍ന്നു.

യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ട്രഷറി ആദായത്തിലെ ഇടിവും സ്വര്‍ണം, വെള്ളി തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളോടുള്ള ആകര്‍ഷണം വര്‍ധിപ്പിച്ചതായി കെഡിയ അഡൈ്വസറിയിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് അമിത് ഗുപ്ത പറയുന്നു.

ദീപാവലി പോലുള്ള ഉത്സവ സീസണ് വേണ്ടി ഇന്ത്യ തയാറെടുത്ത് കഴിഞ്ഞു. ഇത്തരം കാലഘട്ടത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സ്വര്‍ണം സമ്മാനമായി നല്‍കുന്ന പതിവ് രാജ്യത്തുണ്ട്. അതിനാല്‍ വില വര്‍ധിക്കുന്ന സമയത്ത് സ്വര്‍ണം വാങ്ങിക്കുന്നത് നല്ലതാണോ?

സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറുന്നുണ്ടെന്നും നിലവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. നിലവിലെ റിസ്‌ക് റിവാര്‍ഡ് അനുപാതം പ്രതികൂലമാണെന്നും വിലയിരുത്തലുണ്ട്. കാരണം ഇതിനോടകം തന്നെ സ്വര്‍ണവില 50 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ 7 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

റീട്ടെയില്‍ വില്‍പന, വ്യാവസായിക ഉത്പാദനം എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന യുഎസ് സാമ്പത്തിക ഡാറ്റയും മാഡ്രിസില്‍ നടന്നുകൊണ്ടിരിക്കുന്ന യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളും നിക്ഷേപകര്‍ വിലയിരുത്തേണ്ടതുണ്ട്.

Also Read: UAE Gold: നികുതിയില്‍ വലഞ്ഞ് പ്രവാസികള്‍; സ്വര്‍ണത്തിന് ഒടുക്കേണ്ടത് 1 ലക്ഷത്തിലധികം രൂപ

നിലവില്‍ 80,000 രൂപയ്ക്ക് മുകളിലാണ് കേരളത്തില്‍ സ്വര്‍ണവില. ഇന്ന് വൈകുന്നേരത്തോടെയാണ് യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വരുന്നത്. പലിശ നിരക്കില്‍ കുറവ് സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കാല്‍ ശതമാനം മാത്രമാണ് പലിശ കുറയുന്നതെങ്കില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം സംഭവിക്കില്ല. അര ശതമാനം കുറവുണ്ടായാല്‍ സ്വര്‍ണവില കുറയും.