AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Gold: കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ സ്വര്‍ണം കൊണ്ടുവരാം; യുഎഇയില്‍ താമസിക്കുന്നതിന് അനുസരിച്ച് അളവ് മാറും

Customs Rules for Gold: നിയമം അനുവദിക്കുന്നതില്‍ കൂടുതല്‍ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ കസ്റ്റംസ് തീരുവ നല്‍കേണ്ടതായി വരും. ഗള്‍ഫില്‍ നിങ്ങള്‍ എത്രനാള്‍ താമസിക്കുന്നുവെന്നതിന് അനുസരിച്ചിരിക്കും കസ്റ്റംസ് തീരുവ. കൂടുതല്‍ വര്‍ഷം ഗള്‍ഫില്‍ താമസിച്ചാല്‍ നിയമങ്ങളും മാറുന്നു.

UAE Gold: കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ സ്വര്‍ണം കൊണ്ടുവരാം; യുഎഇയില്‍ താമസിക്കുന്നതിന് അനുസരിച്ച് അളവ് മാറും
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Updated On: 13 Sep 2025 17:31 PM

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് സ്വര്‍ണമെത്തിക്കുന്നത് മലയാളികളുടെ ശീലമാണ്. എന്നാല്‍ കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതുപോലെ തന്നെ യുഎഇയിലും വില ഉയരുകയാണ്. എങ്കിലും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് സ്വര്‍ണം എങ്ങനെയെങ്കിലും എത്തിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് മലയാളികള്‍. എന്നാല്‍ കണക്കിലേറെ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാനാകില്ല. സ്വര്‍ണം കൊണ്ടുവരുന്നതിനും യുഎഇയില്‍ കുറച്ച് നിയമങ്ങളുണ്ട്.

നിയമം അനുവദിക്കുന്നതില്‍ കൂടുതല്‍ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ കസ്റ്റംസ് തീരുവ നല്‍കേണ്ടതായി വരും. ഗള്‍ഫില്‍ നിങ്ങള്‍ എത്രനാള്‍ താമസിക്കുന്നുവെന്നതിന് അനുസരിച്ചിരിക്കും കസ്റ്റംസ് തീരുവ. കൂടുതല്‍ വര്‍ഷം ഗള്‍ഫില്‍ താമസിച്ചാല്‍ നിയമങ്ങളും മാറുന്നു.

എത്ര വര്‍ഷം?

ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിങ്ങള്‍ ഗള്‍ഫില്‍ താമസിക്കുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ ഡ്യൂട്ടി ലഭിക്കുന്നു. ഇത് ആഭരണങ്ങളില്‍ മാത്രമാണ് ബാധകമായിട്ടുള്ളത്. സ്ത്രീകള്‍ക്ക് 40 ഗ്രാം വരെ അതായത് 1,00,000 മൂല്യമുള്ള സ്വര്‍ണവും പുരുഷന്മാര്‍ക്ക് 20 ഗ്രാം വരെ 50,000 മൂല്യമുള്ള സ്വര്‍ണവും ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.

എന്നാല്‍ നാണയങ്ങള്‍, ബാറുകള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയ്‌ക്കെല്ലാം ഡ്യൂട്ടി നല്‍കണം. ഒരു വര്‍ഷത്തില്‍ കുറഞ്ഞ കാലയളവില്‍ ഗള്‍ഫില്‍ താമസിക്കുകയാണെങ്കില്‍ 13.75 ശതമാനം (അടിസ്ഥാന കസ്റ്റംസ് തീരുവ അതോടൊപ്പം സാമൂഹിക ക്ഷേമ സര്‍ചാര്‍ജ്) ഇളവോട് കൂടി തീരുവ ബാധകമായിരിക്കും. ഈ നിരക്ക് നല്‍കി നിങ്ങള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണം വരെ നാട്ടിലേക്ക് കൊണ്ടുവരാം. ഏത് രൂപത്തില്‍ വേണമെങ്കിലും സ്വര്‍ണമെത്തിക്കാവുന്നതാണ്.

ആറ് മാസത്തില്‍ താഴെയാണ് നിങ്ങള്‍ അവിടെ താമസിച്ചതെങ്കില്‍ 38.5 ശതമാനം ഡ്യൂട്ടി നല്‍കണം. ഇവിടെ നിങ്ങള്‍ക്ക് ആഭരണങ്ങള്‍ക്ക് ഉള്‍പ്പെടെ ഡ്യൂട്ടി ഇളവുകള്‍ ലഭിക്കില്ല. ഡ്യൂട്ടി രഹിത പരിധിക്ക് പുറമെ സ്വര്‍ണം നാട്ടിലെത്തിക്കുകയാണെങ്കില്‍ അധിക തീരുവ നല്‍കേണ്ടതാണ്.

തീരുവ എത്ര?

പുരുഷന്മാര്‍ക്ക് 20 മുതല്‍ 50 ഗ്രാം വരെ- 3 ശതമാനം

50 മുതല്‍ 100 ഗ്രാം വരെ- 6 ശതമാനം

100 ഗ്രാമിന് മുകളില്‍- 10 ശതമാനം

സ്ത്രീകള്‍ക്ക് 40 മുതല്‍ 100 ഗ്രാം വരെ- 3 ശതമാനം

100 ഗ്രാം മുതല്‍ 200 ഗ്രാം വരെ- 6 ശതമാനം

200 ഗ്രാമിന് മുകളില്‍- 10 ശതമാനം

15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 40 ഗ്രാം സ്വര്‍ണാഭരണങ്ങളോ സമ്മാനങ്ങളോ കൊണ്ടുവരാം. എന്നാല്‍ കുട്ടികളും അവരോടൊപ്പമുള്ള മുതിര്‍ന്നവരും തമ്മിലുള്ള ബന്ധം തെളിയിക്കുവന്ന തിരിച്ചറിയല്‍ രേഖ കൈവശമുണ്ടാകണം.

Also Read: Gold From UAE: ദുബായിൽ നിന്ന് എത്ര സ്വർണം കൊണ്ടുവരാം? നിയമം നന്നായി അറിഞ്ഞോളൂ, ഇല്ലെങ്കിൽ പിടിവീഴും!

എന്തെല്ലാം ശ്രദ്ധിക്കണം?

ദുബായില്‍ നിന്ന് നാട്ടിലേക്ക് സ്വര്‍ണവുമായി വരുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. നിയമം അനുവദിക്കുന്നതിലും കൂടുതല്‍ അളവില്‍ സ്വര്‍ണം കൊണ്ടുവരികയാണെങ്കില്‍ റെഡ് ചാനലില്‍ അത് വെളിപ്പെടുത്തിയിരിക്കണം. വെളിപ്പെടുത്തല്‍ നടത്തിയില്ലെങ്കില്‍ സ്വര്‍ണം പിടിച്ചെടുക്കാനും പിഴ ചുമത്താനും സാധ്യതയുണ്ട്. ഇതിന് പുറമെ 1962ലെ കസ്റ്റംസ് നിയമപ്രകാരം നടപടിയും ഉണ്ടാകും.

കൈവശമുള്ള സ്വര്‍ണത്തിന്റെ തൂക്കം, പരിശുദ്ധി, വില എന്നിവ ഉള്‍പ്പെടുത്തിയ ബില്ലുകള്‍ ഉണ്ടായിരിക്കണം. തീരുവ നല്‍കുന്ന സമയത്ത് വിദേശ കറന്‍സിയോ കുറഞ്ഞ ഇടപാട് ഫീസുള്ള ക്രെഡിറ്റ് കാര്‍ഡുകളോ ഉപയോഗിച്ച് പണം ലാഭിക്കാനും നിങ്ങള്‍ക്ക് സാധിക്കും.