Gold Rate: ഒരു ഗ്രാം മാല അര ഗ്രാം മോതിരം; ജെന്‍ സികളുടെ പ്രിയപ്പെട്ട സ്വര്‍ണം
Gen Z Jewellery Preferences: ജെന്‍ സികള്‍ക്ക് സ്വര്‍ണം എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ കൃത്യമായ ധാരാണയുണ്ട്. അവര്‍ കൂടുതല്‍ തൂക്കമുള്ള ആഭരണങ്ങള്‍ വാങ്ങിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതെ തൂക്കം കുറഞ്ഞ ആഭരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സ്വര്‍ണത്തിന് വില കൂടുന്നുണ്ടെങ്കിലും അതിനോടുള്ള ആളുകളുടെ താത്പര്യം കുറയുന്നില്ല. എന്നാല്‍ ജനറേഷന്‍ മാറുന്നതിന് അനുസരിച്ച് സ്വര്‍ണം ഉപയോഗിക്കുന്ന രീതിയിലും മാറ്റം സംഭവിക്കുന്നുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും സ്വര്‍ണം ഉപയോഗിച്ച രീതിയല്ല ഇന്നുള്ളത്. അതിപ്പോള്‍ നിക്ഷേപത്തിന്റെ കാര്യത്തിലായാലും ആഭരണത്തിന്റെ കാര്യത്തിലായാലും പുതുമയുണ്ട്.
ജെന്‍ സികള്‍ക്ക് സ്വര്‍ണം എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ കൃത്യമായ ധാരാണയുണ്ട്. അവര്‍ കൂടുതല്‍ തൂക്കമുള്ള ആഭരണങ്ങള്‍ വാങ്ങിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതെ തൂക്കം കുറഞ്ഞ ആഭരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു ഗ്രാമിലുള്ള മാലയ്ക്കും അര ഗ്രാം മോതിരങ്ങള്‍ക്കും രണ്ട് ഗ്രാം വളയ്ക്കുമെല്ലാം ആവശ്യക്കാരേറുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്.
18 കാരറ്റ് സ്വര്‍ണാഭരണങ്ങളോടുള്ള ആളുകളുടെ താത്പര്യം ഗണ്യമായി വര്‍ധിച്ചു. ജെന്‍ സി തലമുറയിലുള്ള കൗമാരക്കാര്‍ക്ക് ഇഷ്ടം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടാണ്. അതിനാല്‍ തന്നെ തൂക്കം കുറഞ്ഞ ആഭരണങ്ങളുടെ വില്‍പന വര്‍ധിച്ചു. വെള്ളിവില ഉയരുന്നുണ്ടെങ്കിലും അവ കൊണ്ടുള്ള ആഭരണ വില്‍പനയും ഉയര്‍ന്നിട്ടുണ്ട്.
22 കാരറ്റിനേക്കാള്‍ ആവശ്യക്കാരേറെയുള്ളത് 18 കാരറ്റിനാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,000 രൂപയ്ക്കുള്ളിലാണ് ഇപ്പോഴത്തെ വില. എന്നാല്‍ 22 കാരറ്റ് സ്വര്‍ണത്തിന് 10,000 രൂപയ്ക്ക് മുകളില്‍ പോയത് വ്യാപാരികള്‍ നഷ്ടമുണ്ടാക്കി. നിലവില്‍ 140 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 70-80 രൂപ വരെയായിരുന്നു വില.
റോസ് ഗോള്‍ഡ് ആഭരണങ്ങളോടുള്ള പ്രേമവും ആളുകള്‍ക്ക് വര്‍ധിച്ചു. വെള്ളി ലൈഫ് സ്റ്റൈല്‍ ആഭരണത്തിന്റെ ഭാഗമായും മാറിക്കഴിഞ്ഞു. സ്വര്‍ണവില വര്‍ധിച്ചത് വജ്രാഭരണങ്ങളുടെ വില്‍പ്പന ഉയരുന്നതിനും വഴിവെച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു.



