Labour Codes: ആഴ്ചയില്‍ 48 മണിക്കൂര്‍ മാത്രം ജോലി; പുതിയ ലേബര്‍ കോഡിലെ തൊഴില്‍ സമയം അറിയാമോ?
8 Hour Workday rules: രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കുകയും, കൂടുതല്‍ സ്ഥിരതയുള്ളതാക്കുകയും, ഇന്നത്തെ സാമ്പത്തിക ആവശ്യങ്ങളും സാങ്കേതികതയും അനുസരിച്ച് കൂടുതല്‍ ആധുനികവത്കരിക്കുകയുമാണ് പുതിയ നാല് തൊഴില്‍ കോഡുകളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.
പുതിയ തൊഴില്‍ നിയമത്തെ കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ പുത്തന്‍ മാറ്റങ്ങളെ കുറിച്ച് ഭൂരിഭാഗം ജീവനക്കാര്‍ക്കും വലിയ ധാരണയില്ല. നിങ്ങള്‍ ശ്രദ്ധിച്ചില്ലേ ഇനി ആഴ്ചയില്‍ 48 മണിക്കൂര്‍ മാത്രം ജോലിയെടുത്താല്‍ മതി, എന്നാല്‍ അത് എന്താണെന്നും നിങ്ങള്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും അറിയാമോ? ദിവസം 8 മണിക്കൂര്‍ ജോലി, ആഴ്ചയില്‍ 48 മണിക്കൂര്‍ ഇത് എന്താണെന്ന് വിശദമായി പരിശോധിക്കാം.
ആഴ്ചയില്‍ 48 മണിക്കൂര്‍
പുതിയ തൊഴില്‍ നിയമം അനുസരിച്ച് ദിവസവും 8 മണിക്കൂര്‍ മാത്രമാണ് ഒരു ജീവനക്കാരന്‍ ജോലി ചെയ്യേണ്ടത്. ആഴ്ചയില്‍ 48 മണിക്കൂറും തൊഴിലെടുക്കണം. ഒരു ദിവസം നിങ്ങളൊരിക്കലും 12 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതില്ല. നിശ്ചയ സമയപരിധിയില്‍ അധികം ജോലി ചെയ്യുകയാണെങ്കില്‍ അതിന് ജീവനക്കാരന്റെ പൂര്‍ണ സമ്മതം ആവശ്യമാണ്. ഇതിന് ഓവര്‍ടൈം വേതനവും കമ്പനി നല്‍കണം.
എന്തുകൊണ്ട് പുതിയ കോഡുകള്‍?
രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കുകയും, കൂടുതല്‍ സ്ഥിരതയുള്ളതാക്കുകയും, ഇന്നത്തെ സാമ്പത്തിക ആവശ്യങ്ങളും സാങ്കേതികതയും അനുസരിച്ച് കൂടുതല്‍ ആധുനികവത്കരിക്കുകയുമാണ് പുതിയ നാല് തൊഴില്‍ കോഡുകളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.




നാല് കോഡുകള്‍
- വേതനം സംബന്ധിച്ച കോഡ് ( കോഡ് ഓണ്‍ വേയ്ജസ്, 2019)
- വ്യാവസായിക കോഡ് (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ്, 2020)
- സാമൂഹിക സുരക്ഷ കോഡ് ( കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി, 2020)
- ഒക്യുപ്പേഷേണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ് (ഒഎസ്എച്ച്ഡബ്ല്യൂയുസി, 2020)
Also Read: Labour Codes: പുതിയ ലേബര്‍ കോഡില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവയാണ്
ഒരേ തൊഴിലിന് ഒരേ വേതനം, 1 വര്‍ഷം പൂര്‍ത്തിയാക്കിയാലും ഗ്രാറ്റുവിറ്റി, സ്ത്രീകള്‍ക്ക് 26 ആഴ്ചത്തെ ശമ്പളത്തോട് കൂടിയുള്ള പ്രസവാവധി, അവധി സമയത്തും മുഴുവന്‍ ശമ്പളം, എല്ലാ മാസവും ഏഴാം തീയതിയ്ക്ക് മുമ്പ് ശമ്പളം നല്‍കണം, ഷിഫ്റ്റുകള്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ മാത്രം എന്നിങ്ങനെയാണ് പുതിയ തൊഴില്‍ കോഡിലെ സുപ്രധാന മാറ്റങ്ങള്‍.