Gold Rate Forecast: അടിതെറ്റിയാൽ പൊന്നും വീഴും; വില 3 ശതമാനത്തിലധികം കുറയും, സ്വർണം ഇനി എങ്ങോട്ട്?
Gold Rate Forecast: ഒമ്പത് ആഴ്ച നീണ്ടുനിന്ന കുതിപ്പിന് ശേഷം വിലയിൽ ഏകദേശം 3.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്നുള്ള ആഴ്ചകളിൽ വിലയുടെ ഗതി എന്താകും? ആഭരണപ്രേമികളെ കൊണ്ട് ജ്വല്ലറികൾ വീണ്ടും നിറയുമോ, അതോ സ്വർണം സ്വപ്നമായി മാറുമോ? പരിശോധിക്കാം...

Gold
റെക്കോർഡ് കുതിപ്പിന് ഒടുവിൽ കൂട്ടിയതെല്ലാം കുറച്ച് സ്വർണവിലയിൽ വൻ ഇടിവ്. 97,000 കടന്ന സ്വർണവില വീണ്ടും 92,000-ലേക്ക് താഴ്ന്നിട്ടുണ്ട്. ഒമ്പത് ആഴ്ച നീണ്ടുനിന്ന കുതിപ്പിന് ശേഷം വിലയിൽ ഏകദേശം 3.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്നുള്ള ആഴ്ചകളിൽ വിലയുടെ ഗതി എന്താകും? ആഭരണപ്രേമികളെ കൊണ്ട് ജ്വല്ലറികൾ വീണ്ടും നിറയുമോ, അതോ സ്വർണം സ്വപ്നമായി മാറുമോ? പരിശോധിക്കാം…
സ്വർണവില ഉയരുമോ?
സ്വർണവില കുറഞ്ഞത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഒക്ടോബർ 25ലെ നിരക്ക് വീണ്ടും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഒക്ടോബർ 21നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് കേരളം സാക്ഷ്യം വഹിച്ചത്. ഒരു പവന് 97,360 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വില താഴ്ന്നു.
ഒക്ടോബർ 24ന് 91200 രൂപയായിരുന്നു വില. പക്ഷേ ഇന്ന് വീണ്ടും വില ഉയർന്നു, പവന് 92,120 രൂപയായി. ലവിൽ ഔൺസിന് 4,100 ഡോളർ റേഞ്ചിലുള്ള രാജ്യാന്തരവില വൈകാതെ 4,500 ഡോളർ ഭേദിക്കുമെന്ന പ്രവചനവുമായി പ്രമുഖ ധനകാര്യ സ്ഥാപനമായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കും രംഗത്തെത്തിയിട്ടുണ്ട്.
യുഎസിൽ കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പം 3 ശതമാനമായി കൂടിയിട്ടുണ്ട്. പ്രവചിച്ച 3.1 ശതമാനത്തെ അപേക്ഷിച്ച് പണപ്പെരുപ്പം കുറഞ്ഞതിനാൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. അത് സ്വർണവിലയിൽ പ്രതിഫലിക്കും. കൂടാതെ, പലിശ നിരക്ക് കുറഞ്ഞാൽ നിക്ഷേപം കുറയുകയും ഡോളർ വീഴുകയും ചെയ്യും. ഇതും സ്വർണത്തിന് നേട്ടമാണ്.
സ്വർണവിലയിലെ ഇടിവിന് കാരണം
സമീപകാലത്ത് സ്വർണ്ണവില റെക്കോർഡ് ഉയരത്തിലെത്തിയതിനെത്തുടർന്ന് നിക്ഷേപകർ ലാഭം ബുക്ക് ചെയ്തതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണം. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മുന്നോടിയായി വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കപ്പെടാനുള്ള സാധ്യതകൾ, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിനുള്ള ഡിമാൻഡ് കുറച്ചേക്കാം. യു.എസ്. പണപ്പെരുപ്പ റിപ്പോർട്ടിനെത്തുടർന്ന് ബോണ്ട് യീൽഡുകൾ കുറഞ്ഞതും വിലയിൽ പ്രതിഫലിച്ചു.