AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Forecast : സ്വർണം കുതിപ്പിൽ തന്നെ, നവരാത്രിയും ആർബിഐ യോഗവും നിർണായകം; ഈ ആഴ്ചയിലും രക്ഷയില്ലേ?

Gold Rate Forecast: വരുന്ന ആഴ്ചയിൽ റെക്കോർഡുകൾ തകർക്കുമോ, വില ഇടിയുമോ? സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെയുള്ള ദിവസങ്ങളിൽ വിലയെ സ്വാധീനിക്കാൻ സാധ്യതയുള്ള പ്രധാന ഘടകങ്ങൾ അറിയാം...

Gold Rate Forecast : സ്വർണം കുതിപ്പിൽ തന്നെ, നവരാത്രിയും ആർബിഐ യോഗവും നിർണായകം; ഈ ആഴ്ചയിലും രക്ഷയില്ലേ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 28 Sep 2025 22:44 PM

സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വെല്ലുവിളി ഉയർത്തി സംസ്ഥാനത്ത് സ്വർണവില ഉയരുകയാണ്. നിലവിൽ ഒരു പവന് 84,680 രൂപയും ഒരു ​ഗ്രാമിന് 10,585 രൂപയും ആണ് നൽകേണ്ടത്. സെപ്റ്റംബർ 2025-ൽ സ്വർണ്ണവില 9% വരെയാണ് ഉയർന്നത്. 24 കാരറ്റ് 100 ഗ്രാം സ്വർണ്ണത്തിന് രണ്ട് ദിവസങ്ങൾക്കുള്ളിൽ മാത്രം 10,400 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി.

വരുന്ന ആഴ്ചയിൽ റെക്കോർഡുകൾ തകർക്കുമോ, വില ഇടിയുമോ? സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെയുള്ള ദിവസങ്ങളിൽ വിലയെ സ്വാധീനിക്കാൻ സാധ്യതയുള്ള പ്രധാന ഘടകങ്ങൾ അറിയാം…

സ്വാധീന ശക്തികൾ ഇവർ

റിസർവ് ബാങ്ക് യോഗം: ഒക്ടോബർ 1-ന് നടക്കുന്ന റിസർവ് ബാങ്കിന്റെ പലിശ നിരക്ക് പ്രഖ്യാപനം (Repo Rate decision) സ്വർണവിലയെ സ്വാധീനിച്ചേക്കും. നിലവിലെ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

നവരാത്രി, വിജയദശമി: ഒക്ടോബർ 2-ന് നവരാത്രി അവസാനിക്കുന്നത് ദസറയോടുകൂടിയാണ്. ഇന്ത്യയിൽ ഉത്സവകാല ആവശ്യകത ഉയരുന്നത് സ്വർണ്ണവില വർദ്ധനവിന് കാരണമാകും.

ALSO READ: ഒരു പവൻ സ്വർണം 69,288 രൂപ, ഇങ്ങനെ വാങ്ങിയാൽ മതി

അന്താരാഷ്ട്ര സംഘർഷങ്ങൾ: യൂറോപ്പിലെ നാറ്റോ-റഷ്യ വിഷയങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘർഷങ്ങൾക്കിടയിൽ, നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് കൂടുതലായി തിരിയുന്നതാണ് വിലവർദ്ധനയ്ക്ക് പ്രധാന കാരണം.

യു.എസ്. തൊഴിൽ ഡാറ്റ: യുഎസിലെ നോൺ-ഫാം പേറോൾസ്, തൊഴിൽ കണക്കുകൾ, ഉൾപ്പെടെയുള്ള സുപ്രധാന ആഗോള സാമ്പത്തിക ഡാറ്റകൾ വിപണിയെ സ്വാധീനിക്കും.

ഫെഡ് പ്രസംഗങ്ങൾ: യു.എസ്. ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ പ്രസംഗങ്ങളും നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച പ്രതീക്ഷകളും നിക്ഷേപകർ ശ്രദ്ധിക്കുകയും വിലയെ സ്വാധീനിക്കുകയും ചെയ്യും.

അതേസമയം, ഇന്ത്യയിലെ വെള്ളി വില റെക്കോർഡ് ഉയരത്തിലാണ്. 18.2% ൽ കൂടുതൽ ഉയർന്ന്, വിപണികളിലുടനീളം വെള്ളി സ്വർണ്ണത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്.