AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ബുധനാഴ്ച സ്വര്‍ണവില 85,000 കടക്കും? രാജ്യാന്തര വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍

Gold Rate September 24: രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണം എത്ര ഉയരങ്ങളിലേക്ക് എത്തിയാലും ഇവിടെ മാറില്ല. പക്ഷെ അതിന്റെയെല്ലാം പ്രതിഫലനം നാളത്തെ വിലയിലുണ്ടാകും.

Kerala Gold Rate: ബുധനാഴ്ച സ്വര്‍ണവില 85,000 കടക്കും? രാജ്യാന്തര വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍
പ്രതീകാത്മക ചിത്രംImage Credit source: PTI
shiji-mk
Shiji M K | Updated On: 23 Sep 2025 19:06 PM

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ നാല് തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. സെപ്റ്റംബര്‍ 22 തിങ്കാഴ്ചയും സെപ്റ്റംബര്‍ 23 ചൊവ്വാഴ്ചയും സ്വര്‍ണം നടന്നുകയറിയത് സ്വപ്‌ന നിരക്കുകളിലേക്ക്. നിലവില്‍ സ്വര്‍ണം 84,840 എന്ന ചരിത്ര നിരക്കിലാണ്. ഇന്ന് രാവിലെ 83,840 രൂപയിലേക്കെത്തിയ സ്വര്‍ണം വൈകീട്ടോടെ 1,000 രൂപ വര്‍ധിച്ച് 84,840 ലേക്കെത്തി.

ഇന്നിനി സ്വര്‍ണവില ഉയരാന്‍ സാധ്യതയില്ലെങ്കിലും നാളത്തെ ദിവസം പ്രധാനമാണ്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില സെപ്റ്റംബര്‍ 24 ബുധനാഴ്ച 85,000 രൂപ പിന്നിടുമെന്നാണ് വ്യാപാരികളുടെ നിഗമനം. സ്വര്‍ണം ഔണ്‍സിന് 44 ഡോളര്‍ വര്‍ധിച്ചു. 3,874 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവ്യാപാരം.

രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണം എത്ര ഉയരങ്ങളിലേക്ക് എത്തിയാലും ഇവിടെ മാറില്ല. പക്ഷെ അതിന്റെയെല്ലാം പ്രതിഫലനം നാളത്തെ വിലയിലുണ്ടാകും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില വര്‍ധിക്കുന്നതിനിടയാക്കി. 88.53 എന്ന റെക്കോഡ് താഴ്ചയിലാണ് രൂപ.

Also Read: Kerala Gold Rate: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; 1,000 രൂപ കൂടി, വില മാറിയത് ഇന്ന് രണ്ട് തവണ

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതാണ് നിലവില്‍ സ്വര്‍ണവില ഇത്രയേറെ വര്‍ധിക്കുന്നതിന് കാരണമായത്. പലിശ നിരക്ക് കുറച്ചതോടെ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ഇത് വില വര്‍ധനവിന് ആക്കംക്കൂട്ടി.