Kerala Gold Rate: 87,000 വിട്ട് പറന്ന് സ്വര്‍ണവില; ഒക്ടോബര്‍ ഒന്നില്‍ കുതിച്ചത് ചരിത്രത്തിലേക്ക്

October 1 Wednesday Gold Price Hike in Kerala: ഇന്ന് കേരളത്തില്‍ സ്വര്‍ണവില എത്തി നില്‍ക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ വില വര്‍ധിച്ചത് ആശങ്കകള്‍ ഇരട്ടിയാക്കുന്നു.

Kerala Gold Rate: 87,000 വിട്ട് പറന്ന് സ്വര്‍ണവില; ഒക്ടോബര്‍ ഒന്നില്‍ കുതിച്ചത് ചരിത്രത്തിലേക്ക്

പ്രതീകാത്മക ചിത്രം

Updated On: 

01 Oct 2025 | 09:56 AM

കേരളത്തില്‍ സ്വര്‍ണവില വീണ്ടും റെക്കോഡ് നിരക്കിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം നേരിയ ഇടിവ് സംഭവിച്ച സ്വര്‍ണവിലയാണ് വീണ്ടും പറന്നുയര്‍ന്നത്. ഇന്ന് കേരളത്തില്‍ സ്വര്‍ണവില എത്തി നില്‍ക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ വില വര്‍ധിച്ചത് ആശങ്കകള്‍ ഇരട്ടിയാക്കുന്നു.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 87,000 രൂപയാണ് വില. കഴിഞ്ഞ ദിവസം 86,120 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,875 രൂപയും വിലയുണ്ട്. 110 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 10,765 രൂപയായിരുന്നു ഗ്രാമിന്. 880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.

അമേരിക്കയില്‍ അടിസ്ഥാന പലിശ നിരക്ക് കുറയാനുള്ള സാധ്യതകള്‍ക്കൊപ്പം ഡോളറിന്റെയും ബോണ്ടിന്റെയും വീഴ്ചയും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകുന്നു. സ്വര്‍ണ ഇടിഎഫുകള്‍ പോലുള്ള നിക്ഷേപങ്ങള്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും സ്വര്‍ണവിലയ്ക്ക് ആക്കംക്കൂട്ടി.

Also Read: Kerala Gold Rate: പൊന്നിനെ മറന്നേക്ക്, റെക്കോർഡുകൾ തകർത്ത് സ്വർണം; 86,000-ഉം കടന്നു

ഇന്ത്യയ്ക്ക് പുറമെ ചൈനയും മറ്റ് രാജ്യങ്ങളും സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ രാജ്യത്ത് ഉത്സവകാലം വന്നെത്തിയതും ഡിമാന്‍ഡ് വര്‍ധിക്കുന്നതിനും വില ഉയരുന്നതിനും വഴിവെച്ചു.

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്