Kerala Gold Rate: പിന്നെയും കൂടി…. സ്വർണം വാങ്ങാൻ ഉടനെയൊന്നും പറ്റില്ല, ചരിത്ര വില കീഴടക്കി പൊന്നിന്റെ കുതിപ്പ്

Gold Rate Today: ഇന്ന് രാവിലെ പവന് 106840 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസത്തേക്കാൾ 1400 രൂപയാണ് രാവിലെ കൂടിയത്. അമേരിക്ക നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളാണ് സ്വർണവിലയെ ബാധിക്കുന്നത്.

Kerala Gold Rate: പിന്നെയും കൂടി.... സ്വർണം വാങ്ങാൻ ഉടനെയൊന്നും പറ്റില്ല, ചരിത്ര വില കീഴടക്കി പൊന്നിന്റെ കുതിപ്പ്

Gold Rate

Updated On: 

19 Jan 2026 | 05:18 PM

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് രാവിലെ പവന് 106840 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസത്തേക്കാൾ 1400 രൂപയാണ് ഇന്ന് രാവിലെ കൂടിയത്. എന്നാൽ ഉച്ച കഴിഞ്ഞതോടെ 400 രൂപ കൂടി വർദ്ധിച്ചിരിക്കുകയാണ്. അമേരിക്ക നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളാണ് സ്വർണവിലയെ ബാധിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എതിരെ ട്രംപ് തിരിഞ്ഞത് രാജ്യാന്തര തലത്തില്‍ ആശങ്ക ഉയർത്തിയിട്ടുണ്ട്.

ക്രൂഡ് ഓയിലിന്റെ വില കൂടിയതും തിരിച്ചടിയായി.രാജ്യാന്തര വിപണിയിൽ 4680 ഡോളറാണ് സ്വർണവില. വൈകാതെ ഇത് അഞ്ഞൂറ് ഡോളറായി ഉയരുമെന്ന് വിദ​ഗ്ധർ പറയുന്നു. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ സ്വർണവില 1.15 ലക്ഷമായി കുതിച്ചേക്കും.

നിലവിൽ ഒരു പവൻ സ്വർണത്തിന് 1,07,240 രൂപയാണ് വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണിവില 1,07,240 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില ഇനിയും കുതിക്കും. ഒരു ​ഗ്രാമിന് 13,405 രൂപയാണ് നൽകേണ്ടത്.

ALSO READ: വെറും 18 ദിവസം, കൂടിയത് 57,000 രൂപ; വെള്ളി വില കുതിച്ചുയരാൻ കാരണമെന്ത്?

 

ജനുവരി മാസത്തെ സ്വർണവില

ജനുവരി 1: 99,040

ജനുവരി 2: 99880

ജനുവരി 3: 99600

ജനുവരി 4: 99600

ജനുവരി 5: 100760 (രാവിലെ)

ജനുവരി 5: 101080 (ഉച്ചയ്ക്ക്)

ജനുവരി 5: 1,01,360 (വൈകിട്ട്)

ജനുവരി 6: 101800

ജനുവരി 7: 1,02,280 (രാവിലെ)

ജനുവരി 7: 101400 (വൈകിട്ട്)

ജനുവരി 8: 1,01,200

ജനുവരി 9: 1,01,720 (രാവിലെ)

ജനുവരി 9: 1,02,160 (വൈകിട്ട്)

ജനുവരി 10: 1,03,000

ജനുവരി 11: 103000

ജനുവരി 12: 104240

ജനുവരി 13: 104520

ജനുവരി 14: 105320 (രാവിലെ)

ജനുവരി 14: 1,05,600 (വൈകിട്ട്)

ജനുവരി 15: 1,05,000 ( രാവിലെ)

ജനുവരി 15: 1,05,320 (വൈകിട്ട്)

ജനുവരി 16: 1,05,160

ജനുവരി 17: 1,05,440

ജനുവരി 18: 105440

ജനുവരി 19: 106840 (രാവിലെ)

ജനുവരി 19: 1,07,240 (വൈകിട്ട്)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ