PPF: വീട്ടിൽ വെറുതെ ഇരുന്നാലും മാസം 24,000 രൂപ കിട്ടും! ഈ സൂപ്പർ സ്കീമിനെ കുറിച്ച് അറിയില്ലേ?
PPF Monthly Pension: പിപിഎഫ് സ്കീമിൽ എല്ലാ വർഷവും കുറച്ച് രൂപ നിക്ഷേപിക്കുന്നതിലൂടെ നല്ലൊരു തുക സമ്പാദിക്കാൻ കഴിയും. വെറും ഒറ്റത്തവണ നിക്ഷേപത്തോടെ പ്രതിമാസം 24,000 രൂപ സമ്പാദിക്കാനുള്ള അവസരം പിപിഎഫ് നൽകുന്നത് എങ്ങനെയാണെന്ന് അറിഞ്ഞാലോ...
എല്ലാവർക്കും ഏറെ സുപരിചിതമായ സമ്പാദ്യപദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). എന്നാൽ ശരിയായ തന്ത്രം ഉപയോഗിച്ചാൽ, നിങ്ങൾക്ക് ഒരു ലൈഫ് ടൈം പെൻഷൻ പ്ലാൻ ആയി ഇതിനെ മാറ്റാൻ സാധിക്കുമെന്ന് അറിയാമോ? പ്രതിമാസം 24,000 രൂപയോളം സമ്പാദിക്കാനുള്ള അവസരമാണ് ഇത്തരത്തിൽ പിപിഎഫ് നൽകുന്നത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ജനങ്ങൾക്ക് അവരുടെ പണം സുരക്ഷിതമായി നിക്ഷേപിച്ച് വരുമാനം കണ്ടെത്തുന്നതിനായി സഹായിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, അതായത് പിപിഎഫ്. പിപിഎഫ് സ്കീമിൽ എല്ലാ വർഷവും കുറച്ച് രൂപ നിക്ഷേപിക്കുന്നതിലൂടെ നല്ലൊരു തുക സമ്പാദിക്കാൻ കഴിയും. വെറും ഒറ്റത്തവണ നിക്ഷേപത്തോടെ പ്രതിമാസം 24,000 രൂപ സമ്പാദിക്കാനുള്ള അവസരം പിപിഎഫ് നൽകുന്നത് എങ്ങനെയാണെന്ന് അറിഞ്ഞാലോ…
പിപിഎഫ് പദ്ധതിയിൽ നിക്ഷേപകർക്ക് പ്രതിവർഷം 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അതേസമയം, ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 500 രൂപയാണ്. 7.1 ശതമാനം പലിശ നിരക്കാണ് ഉള്ളത്. അതുപോലെ പദ്ധതിയുടെ കാലാവധി 15 വർഷമാണ്. എന്നാൽ 15 വർഷത്തിനുശേഷം, നിങ്ങൾക്ക് ഈ പദ്ധതി 5 വർഷത്തേക്ക് 2 തവണ നീട്ടാൻ കഴിയും.
ALSO READ: റിസ്കില്ല.. നഷ്ടവുമില്ല; ചെറിയ തുക നിക്ഷേപിച്ചാൽ കൈയിൽ കിട്ടുന്നത് 18 ലക്ഷം രൂപ
പിപിഎഫ് സ്കീമിന്റെ കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് സ്കീമിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാം അല്ലെങ്കിൽ സ്കീമിന്റെ കാലാവധി നീട്ടാം. ഇതോടൊപ്പം, അധിക നിക്ഷേപങ്ങൾ ഇല്ലാതെ തന്നെ ഈ അക്കൗണ്ട് 5 വർഷത്തെ ബ്ലോക്കുകളായി എത്ര തവണ വേണമെങ്കിലും ദീർഘിപ്പിക്കാനും സാധിക്കും. ഈ ദീർഘിപ്പിച്ച കാലയളവിൽ, നിങ്ങളുടെ മെച്യൂരിറ്റി കോർപ്പസ് (ആകെ തുക) നിലവിലെ വാർഷിക പലിശ നിരക്കായ 7.1% പ്രകാരം പലിശ നേടിക്കൊണ്ടിരിക്കും.
24,000 രൂപ സമ്പാദിക്കാനുള്ള വഴി
പ്രതിമാസ നിക്ഷേപം: 12,500 രൂപ / പ്രതിവർഷം: 1.50 ലക്ഷം
15 വർഷത്തെ ആകെ നിക്ഷേപം: 22,50,000 രൂപ
15 വർഷത്തിന് ശേഷമുള്ള കോർപ്പസ് (ആകെ തുക): 40,68,209 രൂപ
ദീർഘിപ്പിച്ച കാലയളവിലെ പ്രതിമാസ പലിശ: ഏകദേശം 24,070 രൂപ
15 വർഷത്തിന് ശേഷം ഈ 40.68 ലക്ഷം രൂപയുടെ കോർപ്പസ് നിലനിർത്തുകയും അതിൽ നിന്നുള്ള പലിശ മാത്രം പിൻവലിക്കുകയും ചെയ്താൽ, നിങ്ങൾക്ക് പ്രതിമാസം ഏകദേശം 24,000 രൂപ പെൻഷനായി ലഭിക്കും.
(നിരാകരണം: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)