Pooja Bumper 2025: നാളെ അറിയാം ഭാഗ്യവാനെ; 12 കോടി നിങ്ങള്‍ക്കാണെങ്കില്‍ പണം ഇങ്ങനെ വേണം കൈകാര്യം ചെയ്യാന്‍
Tips For Pooja Bumper First Prize 12 Crore Winner: ഇത്രയും പണം ഒരുമിച്ച് ലഭിക്കുമ്പോള്‍ പലര്‍ക്കും എന്ത് ചെയ്യണമെന്ന് വലിയ ധാരണയുണ്ടായിരിക്കില്ല. നിങ്ങളിലേക്ക് എത്തുന്ന പണം എങ്ങനെ കൃത്യമായി വിനിയോഗിക്കാമെന്ന് നോക്കാം.
ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നവംബര്‍ 22 ശനിയാഴ്ച ഉച്ചയ്ക്ക് നടക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയില്ലേ, സമ്മാനം ലഭിക്കുന്ന തുക ഒരിക്കലും മുഴുവനായി ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് എത്തില്ല എന്ന്. അതേ വിവിധ നികുതികള്‍ക്കും ഏജന്റ് കമ്മീഷനും ശേഷം പകുതിയോളം തുകയെ ഭാഗ്യവാന് ലഭിക്കുകയുള്ളൂ.
എത്ര കിട്ടും?
10 ശതമാനമാണ് ഏജന്റ് കമ്മീഷന്‍, 12 കോടിയുടെ പത്ത് ശതമാനം എന്നത് 1.2 കോടി രൂപ. ഇതിന് ശേഷം ബാക്കിയാകുന്നത് 10.8 കോടി രൂപ. ഈ തുകയില്‍ നിന്ന് 30 ശതമാനം സമ്മാന നികുതി ഈടാക്കും. 10.8 കോടിയുടെ 30 ശതമാനം എന്നാല്‍ 3.24 കോടി രൂപ. ഭാഗ്യവാന്‍ 37 ശതമാനം സര്‍ചാര്‍ജും നല്‍കണം. ഏകദേശം 1.19 കോടി രൂപയാണിത്. ഇതിന് പുറമെ 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസായി 14.40 ലക്ഷവും നിങ്ങളുടെ സമ്മാനത്തുകയില്‍ നിന്ന് പോകുന്നു. ഇതിനെല്ലാം ശേഷം സമ്മാനം ലഭിച്ച വ്യക്തിക്ക് ലഭിക്കുന്നത് 6.22 കോടി രൂപ.
ഈ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. ഇത്രയും പണം ഒരുമിച്ച് ലഭിക്കുമ്പോള്‍ പലര്‍ക്കും എന്ത് ചെയ്യണമെന്ന് വലിയ ധാരണയുണ്ടായിരിക്കില്ല. നിങ്ങളിലേക്ക് എത്തുന്ന പണം എങ്ങനെ കൃത്യമായി വിനിയോഗിക്കാമെന്ന് നോക്കാം.




അടിയന്തര ആവശ്യങ്ങള്‍
നിങ്ങള്‍ക്ക് കടങ്ങള്‍ ഉണ്ടെങ്കില്‍ അത് തീര്‍ക്കുന്നതിന് മുന്‍ഗണന നല്‍കാം. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ്, ബാങ്ക് ലോണുകള്‍, മറ്റ് വായ്പകള്‍ എന്നിവ തീര്‍ക്കുന്നത് നിങ്ങളില്‍ വലിയ ആശ്വാസമുണ്ടാക്കും.
അടിയന്തര ഫണ്ട്
കുറഞ്ഞത് ഒരു രണ്ട് വര്‍ഷത്തെ ജീവിത ചെലവിനുള്ള പണമെങ്കിലും അടിയന്തര ഫണ്ടായി മാറ്റിവെക്കാം. ബാങ്ക് എഫ്ഡികള്‍, മ്യൂച്വല്‍ ഫണ്ട് ലിക്വിഡ് എന്നിവയില്‍ ഈ പണം സൂക്ഷിക്കാവുന്നതാണ്.
Also Read: Pooja Bumper 2025: 12 കോടി തരാന്‍ പറ്റില്ല പിന്നെത്ര കിട്ടും? ടാക്‌സ് സെസ് അങ്ങനെ എല്ലാത്തിനും ശേഷം…
നിക്ഷേപം
ബാങ്ക് എഫ്ഡികള്‍, ആര്‍ഡികള്‍, പിപിഎഫ്, എന്‍എസ്‌സി എന്നിവയില്‍ നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാവുന്നതാണ്. ഇതിന് പുറമെ 30 മുതല്‍ 40 ശതമാനം വരെ തുക ലോങ് ടേം ഡെന്‍സിറ്റി ഇന്‍വെസ്റ്റ്‌മെന്റാക്കാം. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയിലും നിക്ഷേപം നടത്താവുന്നതാണ്.
റിയല്‍ എസ്റ്റേറ്റും നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന മേഖലയാണ്. കൂടാതെ ചെറിയ ബിസിനസുകള്‍ ബുദ്ധിപൂര്‍വം ആരംഭിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.