Kerala Gold Rate: വീണ്ടും ചതിച്ചാശാനേ! സ്വർണവില 57,000 ത്തിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

Gold Price Today in Kerala: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഡിസംബർ തുടക്കം മുതൽ ആർക്കും പിടിതരാതെ ഏറിയും കുറഞ്ഞും മുന്നേറുകയാണ് സ്വർണ വില.

Kerala Gold Rate: വീണ്ടും ചതിച്ചാശാനേ! സ്വർണവില  57,000 ത്തിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

സ്വർണ വില

Updated On: 

09 Dec 2024 | 01:45 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഡിസംബർ തുടക്കം മുതൽ ആർക്കും പിടിതരാതെ ഏറിയും കുറഞ്ഞും മുന്നേറുകയാണ് സ്വർണ വില. ഇന്നിതാ വീണ്ടും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിനു 130 രൂപ കൂടി 57040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ 56000-ത്തിലേക്ക് എത്തിയ സ്വർണ വില വീണ്ടും 57,000 ത്തിലേക്ക് എത്തി. ഇന്ന് ഒരു ​ഗ്രാം സ്വർണത്തിനു 7130 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരേ വിലയിൽ തുടർന്ന് സ്വർണ വില ഇന്നാണ് വർധനവ് രേഖപ്പെടുത്തിത്. ഡിസംബർ 6നാണ് അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. പവന് 200 രൂപയാണ് അന്ന് കുറഞ്ഞിരുന്നത്. തുടർന്ന് ഒരു പവൻ സ്വർണത്തിനു56920-ലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സ്വർണത്തിന് 7115 രൂപയാണ് കഴിഞ്ഞ മൂന്ന് ദിവസമായി നൽകിയതി. വിലയിൽ ചെറിയ കുറവ് അടുത്ത ദിവസങ്ങളിൽ ഉണ്ടായെങ്കിലും ഗ്രാമിന് 7000ന് മുകളിൽ നിൽക്കുന്നത് ആശ്വസിക്കാൻ വക നൽകുന്നില്ല.

Also Read-PAN Card: ഇതുവരെ പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചില്ലേ? ഡിസംബർ 31 ശേഷം പ്രവർത്തനരഹിതമാകും

ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 1-നാണ്. 57,200 രൂപയിലായിരുന്നു അന്നത്തെ സ്വർണ്ണവില. 480 രൂപ കുറഞ്ഞ് ഡിസംബർ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കൂടിയും കുറഞ്ഞുമാണ് സ്വർണ വില മുന്നോട്ട് പോയത്. മാസത്തിൻ്റെ രണ്ടാം ആഴ്ച്ചയിൽ സ്വർണവ്യാപാരത്തിലെ മാറ്റങ്ങൾ ആഭരണപ്രേമികൾക്ക് ആശ്വസിക്കാനുള്ള വകയില്ലെന്ന് സൂചിപ്പിക്കുകയാണ് ഇന്നത്തെ സ്വർണവില. അതേസമയം സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 999.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ